Monday, December 22, 2008

സായന്തനത്തിലെ പ്രണയം


"വെയിലാറിയല്ലോ,
പതുക്കെയെത്തിടുന്നീ
തുടുത്ത സന്ധ്യയും
നീ വരൂ
നമുക്കീകോലായ
പടിമേലിരുന്നു,
പറയാം പഴംങ്കഥ!
പണിയെല്ലാമൊതുങ്ങിയില്ലേ?
ഇനിവരൂ.
നീയെന്നരികിലിരിക്കൂ॥
ചുരുട്ടിച്ചാരിവച്ചൊരാ
പായയിതൊന്നുനീര്‍ത്തിടാമി-
പ്പാനൂസുംഎണ്ണയിട്ടുതിരിയിടാം
നിലാവെത്തുംവരേക്കു-
മിവന്‍മുനിഞ്ഞു കത്തും!
നീ വരൂ॥
മുറുക്കിന്റെ ചെല്ലവുമെടുത്തോളൂ॥
പണിത്തളര്‍ച്ചയാറ്റിപറഞ്ഞിരിക്കാം വല്ലതും।
നീ വരൂ॥
മുറ്റത്തുമ്പിനപ്പുറം പൂത്തമുല്ലക്കൊടി-
ക്കരികിലെത്തി നിലാവിന്‍
പാല്‍വെളിച്ചം!
നീ വരൂ॥

10 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു ഈ സായന്തന പ്രണയം...
തുടരുക അക്ഷരങ്ങളുടെ തേച്ചു മിനുക്കല്‍...
ആശംസകള്‍...

വരവൂരാൻ said...

മുറ്റത്തുമ്പിനപ്പുറം പൂത്തമുല്ലക്കൊടി-
ക്കരികിലെത്തി നിലാവിന്‍
പാല്‍വെളിച്ചം!

പ്രണയമെന്നു മനോഹരമാണു

വല്യമ്മായി said...

നല്ല കവിത.

പോരാളി said...

പ്രണയം പൂത്തുലയുന്ന സായന്തനത്തിലെ സ്വകാര്യതയിലേക്ക് അലോസരമുണ്ടാക്കാന്‍ കട്ടുറുമ്പുകളരിച്ചെത്താറുണ്ടോ. പൂരക്കടവേ നല്ല കവിത. ആശംസകള്‍

ഉപാസന || Upasana said...

Bhai

Good as usual.
:-)
Upasana

Off: chchiri mOnthunnathum nallathannEnn thOnnaNu. ;-)

Unknown said...

സായന്തനം വരെ പ്രണയം ഭാഗ്യമാണ്.

Junaid said...

:)
പാവപെട്ടവന്റെ പ്രണയം

Jayasree Lakshmy Kumar said...

പ്രണയവരികൾ ഇഷ്ടമായി

yousufpa said...

നന്നായി കവിത.പ്രാസവും വര്‍ണ്ണങ്ങളും നിറഞ്ഞ കവിതകള്‍ തികച്ചും അന്യം നിന്നിരിക്കുണു.

വിജയലക്ഷ്മി said...

Orupaadorupaadishttapettu.......

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)