Saturday, December 29, 2007

അക്ഷരപ്പച്ച യിലെ "സാരഥി" ക്കു

മറഞ്ഞിരിക്കുമവന്‍,
സരഥിയെന്നാകിലും ,
തെളിക്കുമവന്‍ നിന്‍
തേരദ്രുശ്യവിരല്‍തുമ്പിനാല്‍
കടിഞ്ഞാണയച്ചും,പിടിച്ചും.
നേരിന്‍ വഴിയില്‍
അഴലിലുഴലുമ്പോള്‍,
അവനരികിലെത്തുമതുനിശ്ചയം.
വേര്‍പെടാതെയാ വിരല്‍തുമ്പി-
ലേറിപിടിക്കുകില്‍
‍എത്തുമൊരു പൂവഴി,
തേരിതു ഉരുളുമാവഴി
ചെന്നു ചേരുവതോ
അവനുടെയാരാമത്തിലും.!!
അക്ഷരപ്പച്ച യിലെ "സാരഥി" ക്കു

സ്നേഹ തീരം ബ്ലോഗിലെ "മൌനം" ത്തിനു

ഇനിയീ മൌനത്തിന്‍ കുമിളയുമുടക്കാം.
നമുക്കീ വാക്കിന്‍ നദിക്കരെ,
തുഴയുവാന്‍ തോണി തേടാം
നമുക്കക്കരെയെത്തുവാന്‍.
ഏറ്റവുമിറക്കവുമനസ്യൂതം
ഈ നദിയിലുമതുത്തമം!
നിശചലമാവതിരിക്കണം,
ഒഴുക്കിതു തുടരണം.
അതിലുടയാതിരിക്കുമോ
മൌനത്തിന്‍ ചെറുകുമിളകള്‍!
ഒഴുക്കേറേയേറൂകില്‍
നീരതു തെളിയും,
അഴുക്കുമകലും
അഴലുമകലുമതുമോര്‍ക്കുക!.
വാക്കിന്‍ നദിയിതു ഒഴുകട്ടെ
പുത്തന്‍ തീരങ്ങളില്‍,
പുഞ്ചനെലപാടങ്ങള്‍ക്കു-
മുണര്‍വ്വിന്‍ പുതുനീരതേകി.
സ്നേഹ തീരം ബ്ലോഗിലെ"മൌനം"ത്തിനു

"ചിന്താവിഷ്ടയായ കുട്ടി"ക്കു

കുഞ്ഞുവിരലിലൂ‍റും നറുമധുരമൂറ്റിയൂറ്റി
കൊഞ്ചിചിണുങ്ങുമാ കുറുമ്പുമവളില്‍!
ചുമരിലൊരു കുഞ്ഞുപെന്‍സിലാ‍ല്‍,
കുത്തിവരച്ചിട്ടതൊരു കുറ്റമോ..?
“ഞാന്‍ ,
പിണക്കമാണിന്നെന്നഛ്ച-
നെന്നോടു കയര്‍ക്കുവാന്‍
‍കാട്ടി ഞാനേതു കുറുമ്പിപ്പോള്‍?
‘’വന്നു വാരിയെടുത്തുമ്മ തന്നെന്നെ
ഓമനിച്ചീടുകില്ലെങ്കില്‍,
പിണങ്ങി പിരിഞ്ഞിരിക്കും,
മിണ്ടില്ല ഞാന്‍ അമ്മയൊടും!

"മ‌‌‌ണ്ണാങ്കട്ടയും കരിയിലയും എന്ന ബ്ലോഗിലെ "ചിന്താവിഷ്ടയായ കുട്ടി" പോസ്റ്റിനു

"അതിന്യൂനത ഫോട്ടോഗ്രാഫിറ്റി" ക്കു

ഫോട്ടോ(വികട)ഗ്രാഫിയെ കുറിച്ചുള്ള സുന്ദരന്‍ വിവരണം ഇല്ലായിരുന്നെങ്കില്‍ ഒരു അത്യന്താധുനീക കവിത പോലെ പിടി തരാതെ ,!?

ആത്മാവിന്റെ അതിഗൂഡായനമായും,
ആടയാഭരണവിഭൂഷിതമാം
അത്ഭുതത്തിനുത്തരപാര്‍ശ്വം
അപകടാന്ത്യം,
അലറിവിളിച്ചെത്തുമൊരഗ്നിവണ്ടി!
എന്നല്ലാം വിവക്ഷിച്ചു ഞാനും കേമനായനേ...

പടങ്ങള്‍ ബ്ലോഗിലെ "അതിന്യൂനത ഫോട്ടോഗ്രാഫിറ്റി" ക്കു നല്‍കിയ കമെന്റ്

പുറക്കാ‍ടന്റെ "ഒരു കൊച്ചു സ്വപ്നം." ത്തിനു.

ഞാനുമൊരു കിനാവിന്റെ കമ്പളത്തില്‍,
മേഘങ്ങളിലൊളിക്കും താരങ്ങളെ കണ്ടു,
നിലാവിന്‍ പാലാട വഴിഞ്ഞിറങ്ങുമീ
പ്രണയതല്‍പ്പത്തിലിരിക്കുന്നുവോ.?
നേരിളം കാറ്റിന്റെ സാ‍ന്ത്വനം
നല്‍തലോടലായിലുടലറിയവേ
പ്രണയിനിയാകുന്നു പ്രക്രുതിയും.

പുറക്കാടന്‍ - എന്ന ബ്ലൊഗിലെ" ഒരു കൊച്ചു സ്വപ്നം."എന്ന കവിതക്കു.

നവ ബ്ലോഗര്‍മാര്‍ക്ക് സ്വാഗതം



വഴിയിതു വിജനമെല്ലെങ്കിലും,
കരുതുക പാഥേയം,
പകുത്തു നല്‍കാം
പഴങ്കഥകളുമതുപോല്‍.
പേടിയൊട്ടുമേവേണ്ട,
പോരടിക്കില്ലൊരാളും,
കൂട്ടരയൊത്തുപോവുകില്‍.
എത്തിടാമാമല
യെത്രവലുതെങ്കിലും
ചെറുകാലടിയളവിലൊ-
തുങ്ങുമെന്നുമോര്‍ക്കുക.
കയ്യിലെഒരു വടി*
കരുതുകിലതുത്തമം,
നടവഴികളിലതിട്ടു
മുട്ടുകില്‍കേട്ടിടാം നിസ്വനം
മുന്‍വഴി പോയവര്
‍നല്‍ഹ്രുദയസ്പന്ദനം.

*കമെന്റ്.

തലക്കെട്ട് ഇല്ലേലെന്താ????എന്ന ബ്ലോഗില്‍"എല്ലാവര്‍ക്കും സ്വാഗതം......."എന്ന പോസ്റ്റിനിട്ട കമെന്റ്

ചക്ക, തേങ്ങ ,മാങ്ങ ഒരു കവിതയായപ്പൊള്‍..!!

ചക്ക
പണ്ടെന്നൊ എവിടെയൊ
അടര്‍ന്നു വീണൊരു ചക്ക
ഇന്നെന്റെ വാതിലായി,
കട്ടിലാ‍യി,
ഇരുന്നാടാന്‍ കസേലയായി!
തേങ്ങ
എവിടെയെന്നറിയാതെ
മൂത്തു വിളഞ്ഞെപ്പോഴൊ
ഞെട്ടറ്റ തേങ്ങയിന്നെന്റെ
വീടിന്നു മേല്‍ക്കൂരയായി.!
അടുപ്പിലെരിഞ്ഞന്നമായി!
അന്തിയിരുട്ടില്‍
ചൂട്ടിന്‍ വെളിച്ചമായി.

മാങ്ങ
പണ്ടെന്നോ ,
ആരൊ ഇറുത്തെടുത്തൊരു
മാങ്ങ,
കുഞ്ഞിനൊരൂഞ്ഞാലായി,
പിന്നെ തൊടിയിലെ തണലായി.
നാളെയതെരിയുമെന്‍ ചിതയായി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)