മറഞ്ഞിരിക്കുമവന്‍,
സരഥിയെന്നാകിലും ,
തെളിക്കുമവന്‍ നിന്‍
തേരദ്രുശ്യവിരല്‍തുമ്പിനാല്‍
കടിഞ്ഞാണയച്ചും,പിടിച്ചും.
നേരിന്‍ വഴിയില്‍
അഴലിലുഴലുമ്പോള്‍,
അവനരികിലെത്തുമതുനിശ്ചയം.
വേര്‍പെടാതെയാ വിരല്‍തുമ്പി-
ലേറിപിടിക്കുകില്‍
എത്തുമൊരു പൂവഴി,
തേരിതു ഉരുളുമാവഴി
ചെന്നു ചേരുവതോ
അവനുടെയാരാമത്തിലും.!!
അക്ഷരപ്പച്ച യിലെ "സാരഥി" ക്കു
2 comments:
വിഷാദത്തില്‍ നിന്നോടിരക്ഷപ്പെടാന്‍ “ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുത:“ എന്ന ധ്യാനത്തിലിരുന്നപ്പോഴാണു, ഏറിപ്പിടിക്കാന്‍ ഒരു വിരല്‍ത്തുമ്പുമായി രാജന്‍ വെങ്ങരയുടെ കമന്റ്. നന്ദി സുഹൃത്തേ..നന്ദി.
നവവത്സരാശംസകള്‍..
Post a Comment