Sunday, December 30, 2007

നാടോടി യുടെ "നിശ്‌ശബ്‌ദ പ്രതികരണം"ത്തിനു

ചിലനേരമോര്‍മ്മയിലൊരു കുരങ്ങു കയറും.
കുട്ടികുരങ്ങനിതു പിച്ചിപറിച്ചെറിയും
പൂച്ചില്ലയുമാചെടിതന്നെയും.
കാത്തെത്രനാള്‍
‍കയ്യിലേറ്റിപിടിക്കാം?.
കാണാതെയവനെത്തി
കയ്യേറുമതെത്ര കാത്ത് വെക്കിലും.
ചില നോക്കിനാല്‍,
ചിലവാക്കിനാല്‍,
ചിലപോക്കിനാല്‍
പോക്കുമവനാപ്പൂക്കുല!
കാക്കുവാനാമോ
കാലം കളിപ്പിക്കുമാ-
മര്‍ക്കടക്കേളിയില്‍
‍കേവലമാമെന്‍
ജീവന്റെ പൂങ്കുല.

നാടോടി യുടെ "നിശ്‌ശബ്‌ദ പ്രതികരണം"ത്തിനു

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)