ചക്ക
പണ്ടെന്നൊ എവിടെയൊ
അടര്‍ന്നു വീണൊരു ചക്ക
ഇന്നെന്റെ വാതിലായി,
കട്ടിലായി,
ഇരുന്നാടാന്‍ കസേലയായി!
തേങ്ങ
എവിടെയെന്നറിയാതെ
മൂത്തു വിളഞ്ഞെപ്പോഴൊ
ഞെട്ടറ്റ തേങ്ങയിന്നെന്റെ
വീടിന്നു മേല്‍ക്കൂരയായി.!
അടുപ്പിലെരിഞ്ഞന്നമായി!
അന്തിയിരുട്ടില്‍
ചൂട്ടിന്‍ വെളിച്ചമായി.
മാങ്ങ
പണ്ടെന്നോ ,
ആരൊ ഇറുത്തെടുത്തൊരു
മാങ്ങ,
കുഞ്ഞിനൊരൂഞ്ഞാലായി,
പിന്നെ തൊടിയിലെ തണലായി.
നാളെയതെരിയുമെന്‍ ചിതയായി.
1 comment:
നന്നായിരിക്കുന്നു...പ്രത്യേകിച്ച് ''മാങ്ങ''
Post a Comment