Thursday, December 27, 2007

സൈക്കിള്‍ യത്നം...ചില ഓര്‍മ്മകള്‍.

ഞങ്ങളുടെ നാട്ടില്‍ സൈക്കിളോട്ടം(സൈക്കിള്‍ യത്നം)വന്നാല്‍ പിന്നെ ജകപൊകയാണു.നിങ്ങള്‍ പറഞ്ഞതു പോലെയൊക്കെ തന്നെയെങ്കിലൂം,കുറെകൂടി വര്‍ണ്ണാഭമാണു സൈക്കിള്‍ യത്നം.അതു കണ്ടതിനു ശേഷം വീട്ടില്‍ വന്ന് അതിലെ ഡാന്‍സു അനുകരിക്കുക്ക എന്നതായിരുന്നു എന്റെ പ്രധാന വിനോദം.അതു കാണാനായി എനിക്കു ചുറ്റും പ്രേക്ഷകരായും ,പ്രോത്സാഹിപ്പിക്കനായും,,എട്ടന്മാരും,പെങ്ങന്‍മാരും,ഇളയമ്മയുംഒക്കെയുണ്ടാവും.ഒരു തമിഴു.(?) പാട്ടായിരുന്നു അന്നത്തെ എന്റെ മസ്റ്റര്‍പീസ് അതിങ്ങനെ..“പച്ചില കിളി,കിക്കിലക്കിളി വന്നാട്ടെ..എന്റെ കൊച്ചുപെണ്ണിന്റെ കാതിലൊരു കഥ പറഞ്ഞാട്ടെ..”
ഒരു കാര്യം നിങ്ങള്‍ പറയാന്‍ വിട്ടുപോയി എന്നാണു എനിക്കു തോന്നുന്നതു..സൈക്കിള്യ്ത്നത്തിന്റെ അവസാന ദിവസത്തൊടനുബന്ധിച്ചു ആളുകളഉടെ ഹ്രുദയമിടിപ്പുകൂട്ടിയും,കരയിപ്പിച്ചും അരങ്ങേറുന്ന ഒരു കലാപരിപാടീയാണു “കുണ്ടില്‍ ക്കിടത്തം”പത്തടിയോളം ആഴവും, ഒരാളുടെ നീളത്തിലും തീര്‍ത്ത കുഴിയില്‍,ഇറങ്ങികിടന്നതിനു ശേഷം ,കുഴിയുടെ മേല്‍ വശം പലകവച്ചു അടക്കും.അതിനുമുകളില്‍ തുണിവിരിച്ചൂ‍ അതിനുമുകളില്‍ മണ്ണിട്ട് മൂടി ശ്വസ വായു കടക്കാത്തവിധമാകും.മണിക്കൂറുകളൊളം അതിനുള്ളില്‍ കിടക്കാന്‍ പോവുകയാണു എന്നു ഉറപ്പിക്കും വിധം അപ്പോള്‍ മൈക്കില്‍ നിന്നും അനൌസ്മെന്റുകള്‍വരും(ഉദാ:ആരാന്റെ അമ്മ പെറ്റ മക്കളൈ....,എല്ലാരൂം ഒന്നു കയ്യടിച്ചെ..അര ച്ചാണ്‍ വയറിനു വേണ്ടി നിങ്ങളെ പോലെ മജ്ഞയും,മംസവുമുളള ഒരു യുവാവാണ് ഈ ധീരക്രുത്യം ചെയ്യുന്നതു.)ഭക്തിഗാനത്തൊടെ (അയ്യപ്പാ ....ശരണം..ശരണമെന്റയ്യപ്പാ...ഹരിഹരസുതനേ..ശരണം പൊന്നയ്യപ്പാ‍ാ....)അരങ്ങേറൂന്ന ഈ പരിപാടീക്ക് വന്‍ പ്രചരണമാണു ഉണ്ടാവുക.സാധാരണ ദിവസങ്ങളില്‍ പോകാത്തവരു പോലും ഇതു കാണാനായി അന്നു പോയിരിക്കുമെന്നതും ഇതിന്റെ പ്രത്യേകത.കുണ്ടില്‍ കിടന്നു കുറച്ചു കഴിയുംബോഴെക്കും അനൌസ്മെന്റിലൂടെ കാണികളുടെ പരമാവ്ധി സിമ്പതി അവര്‍ പിടിച്ചെടുത്തിരിക്കും.അപ്പോഴേക്കും കുണ്ടില്‍ കിടന്ന ധീരനെ പുറത്തെടുക്കാന്‍ വേണ്ടി കാണികള്‍ കരയാനും ബഹളം വെക്കാനും തുടങ്ങിയിരിക്കും.അന്നേരം സംഭാവനയെ പിടിച്ചായിരിക്കും അടുത്ത അനൌണ്‍സ്മെന്റ്.അതിങ്ങ്നെ.”സാംഭാവനാ കൂംബാരമാകുംബോള്‍ പരിപാടി ഗംഭീരമാകും”കുണ്ടില്‍ കിടന്നു മണിക്കൂറ്രൊന്നു തികയും മുമ്പെകാണികള്‍ അയാളെ പുറത്തെടൂക്കാന്‍ സൈക്കിള്യത്നക്കാരെ നിര്‍ബന്ധിക്കുന്നു.അങ്ങിനെ കുണ്ടില്‍ കിടന്നു കാണികളുടെ കണ്ണിലുണ്ണീയായി തീര്‍ന്നയാളെ പുറത്തെടൂക്കാന്‍ തീരുമാനിക്കുന്നു.പുറത്തു വരുന്ന ആ ധീരയുവാവിനു നോട്ടു മാലയിട്ടു കാണികളുടേ അടൂത്തേക്കു ആനയിക്കൂന്നു.അപ്പോള്‍ കാണീകള്‍ സ്നേഹത്തോടെ നല്‍കുന്ന പാലും പഴവും അയാള്‍ക്ക്സ്വന്തം. അതു ലേലം ചെയ്യാന്‍ വെക്കാ‍ാറില്ല.ഈ പരിപാടി കഴിയുന്നതിനൊടെ മിക്കവാറും അന്നെത്തേയും ചിലപ്പൊള്‍ ആ പ്രവശ്യത്തേയും സൈക്കിള്യത്നം സമാപിക്കുകയായി.
ഇങ്ങെനെ കുണ്ടില്‍ കിടന്നു പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ പാ‍മ്പ് കടിയേറ്റ് ചില കലാകാരന്മാര്‍ മരിച്ചിട്ടുണ്ടു എന്നും പറഞ്ഞു കേട്ടിട്ടൂണ്ടു.അക്കാലത്തു പ്രസിദ്ധികേട്ട സൈക്കിള്‍ യത്നക്കാരായിരുന്നു സൈനബാ ആന്റ് പാര്‍ട്ടി.ഈ സൈനബയും ഭര്‍ത്താവു മുഹമ്മദും സ്ഥിരമായി ഒരോവര്‍ഷവും ഞങ്ങളുടെ നാട്ടില്‍ പരിപാടി അവതരിപ്പിക്കാന്‍ വരുന്നവരായിരൂന്നു.അങ്ങിനെ വന്നുകൊണ്ടിരുന്ന അവരില്‍ ഒരു വര്‍ഷം മുഹമ്മദിന്റെ സാന്നിധ്യം കാണാതെ വന്നപ്പോല്‍ നാ‍ട്ടില്‍ പറഞ്ഞു കേട്ടതു മുഹമ്മദു വേറേ എവിടെയോ പരിപാടി അവതരിപ്പിക്കുമ്പോള്‍ കുണ്ടില്‍കിടത്തം പരിപാടിക്കിടെ പാമ്പ് കടിയേറ്റ് മരിച്കുപോയി എന്നാണു.ഒരു പക്ഷെ അതു സത്യമായിരിക്കാം.
ഇതു കൊയങ്കരക്കാലം എന്ന ബ്ലോഗിലെ "സൈക്കിള്‍ യജ്ഞക്കാരന്‍ മണിയുടെ കുളി" എന്ന പോസ്റ്റീനു ഇട്ട കമെന്റാകുന്നു

"ഊതിപ്പൊന്തി ഗോപാലന്‍"..ഓര്‍മ്മകളിലേക്കു കൂട്ടികൊണ്ടുപോവുന്നു.

കൂട്ടിവച്ച പൈസ കൊണ്ടു ഞാനാദ്യം വങ്ങിയതു ഒരു മണിപേഴ്സ് ആ‍ണു.അപ്പോഴേക്കും കയ്യിലുള്ള പൈസ തീര്‍ന്നും പോയി. പിന്നെ അതിലിടാന്‍ പൈസ ഒത്തുവരാന്‍ അടുത്ത പൂരം വരെ കാത്തിരുന്നു.അപ്പൊഴേക്കും പേഴ്സു കാണാനും ഇല്ലാതായി.പിന്നെ ഉള്ള ഒരൊര്‍മ്മ ,വീടിനു അടുത്തുള്ള കുളിയന്‍ തറയില്‍ ,തെയ്യത്തിന്റെ അന്നു കടല വറത്തു വിറ്റതാണു.എവെര്‍ഡി ബാറ്ററിയുടെ (സംഘടിപ്പിക്കാന്‍ പെട്ട പാടു മറ്റൊരു പോസ്റ്റു ആക്കാം!!!)ഒഴിഞ്ഞ കര്‍ഡ് ബോ‍ര്‍ഡ് പെട്ടിയിലായിരുന്നു നിലക്കടല വറത്തു എടുത്തു കൊണ്ടു നടന്നതു.കടല ..കടല എന്നു ഈണത്തില്‍ വിളിച് പറഞ്ഞു ആളുകളുടെ ഇടയില്‍ കൂടി ഗമയില്‍ നടന്ന് ഒക്കെയൊരുവക വിറ്റു കഴിഞ്ഞപ്പോല്‍ കിട്ടിയതു മൂന്നു പൈസ ലാഭം!!കച്ചവടം നഷ്റ്റമായില്ല അത്രതന്നെ.ഞാന്‍ വില്‍ക്കുന്നതു നിലക്കടല ആണു എന്നറിഞ്ഞിട്ടും, എന്നെ കളിപ്പിക്കന്‍ വേണ്ടി മാത്രം അടുത്തു വിളിച്ചു ,വലിയ ഭാവത്തില്‍കടല ചോദിച്ചവര്‍ക്കു എടുത്തുകൊടുക്കാന്‍ നേരം ഓ ഇതു നിലകള്ളക്ക്യാ..(നിലക്കടലയാ).. നമ്മക്കു മണീകള്ളക്ക്യാ (മണികടല)വ്വെണ്ടതു എന്നു പറഞ്ഞു സുയിപ്പടിക്കാന്‍ വന്ന മുതിര്‍ന്ന കുറച്ചു സൊള്ളന്‍ മാരെ ചീത്ത വിളിച്ചതിനു വീട്ടിലെത്തിയതിനു ശേഷം,അഛ്ചന്റെ കയ്യില്‍ നിന്നും കിട്ടിയ തല്ലും ഒര്‍മ്മയിലേക്കു ഓടിവരുന്നു.ഭൂതകലത്തിന്റെ നടക്കല്ലുകളീല്‍,ഇങ്ങിനെയെത്ര ചിത്രങ്ങള്‍.

സുനാമികയുടെ ഓര്‍മ്മയില്‍...

സുനാമികയുടെ ഓര്‍മ്മയില്‍...
അതൊരു ഞായറാഴ്ച്ക്യായിരുന്നു.ഹോളിഡേ ആയതിനാല്‍ ഞനും എന്റെ രണ്ടു ചങ്ങാതിമാരും കൂടി വിരാര്‍ മുത്തപ്പക്ഷേത്രത്തില്‍ പോകാനായി ഇറങ്ങിയതായിരുന്നു.വിരാര്‍ സ്റ്റേഷനീല്‍ ട്രയിന്‍ ഇറങ്ങിയപ്പോഴേക്കും മൊബൈല്‍ ശബ്ദിച്ചു തുടങ്ങി.നോക്കിയപ്പോള്‍ വീട്ടില്‍ നിന്നും ഭാര്യ.അവള്‍ ടി വി യില്‍ കൂടി ഫ്ലാഷ് ന്യൂസ് കാണിച്ചതു കണ്ടു വിളിച്ചതായിരുന്നു.ആ സമയം അവള്‍ പറഞ്ഞതു വേളാംങ്കണ്ണീയില്‍ കടലിരച്ചു കയറി കുറെ പേര്‍ ഒഴുകി പോയി എന്നാണു.അപ്പോള്‍ തന്നെ അറിയാവുന്ന കൂ‍ട്ടുകാരെയൊക്കെ ഫോണീല്‍ ബന്ധപെട്ടു.അപ്പൊഴെക്കും ടി വി യില്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരുനു.ഞങ്ങള്‍ യാത്ര തുടരാതെ വേഗം വീട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചു. വീട്ടില്‍ എന്റെ ഭാര്യ ഒറ്റക്കൂ ആയിരുന്നതിനാലും,പിന്നെ വാര്‍ത്തകള്‍ ഒന്നും ക്രുത്യമായി അറിയാന്‍ കഴിയാത്തതിനാലും ഞാന്‍ വല്ലതെ പരിഭ്രമിച്ചിരുനു.ട്രൈനില്‍ വച്ചു പലരും പലതും പറഞ്ഞപ്പോല്‍ ഞാന്‍ കൂടുതല്‍ പരിഭമിച്ചു.അതിനിടയില്‍ മൊബൈലും റേണ്‍ചു കിട്ടതെ യായി.അന്ധേരിയീല്‍ ട്രൈയിന്‍ ഇറങ്ങി വീട്ടിലെത്തി ടി വി യില്‍ അപ്പൊഴെക്കും വന്നു കൊണ്ടിരിന്ന വിശദമായ വാര്‍ത്തകള്‍ കണ്ടപ്പോഴാണു കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായ്തു.അപ്പോഴെക്കും നാട്ടില്‍ നിന്നും ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ചു ഫോണ്‍ വന്നു.ഇങ്ങു മുംബയില്‍ അത്ര വലിയ രീതിയില്‍ അതു നാശം വിതച്ചില്ല എന്നും നമ്മള്‍ സുരക്ഷിതരാണെന്നും അറിയിച്ചു.ഞങ്ങളുടെ നാട്ടിലും,അതു വലിയതായി അനുഭവപെട്ടില്ലേന്നും അറിഞ്ഞപ്പോള്‍ അശ്വാസം തോന്നി എങ്കിലും,ടി വീ യിലും,പിറ്റേന്നു പത്രമാധ്യമങ്ങളിലും കണ്ട വാര്‍ത്തകള്‍ക്കു ശേഷം ശരിക്കും മന:പ്രയാസമുണ്ടായി. ഓരോ വര്‍ഷവും,ഈ ദിനം വന്നെത്തുംബോള്‍ മനസ്സു ശരിക്കും വിഷമിക്കുന്നുണ്ടു.ഇന്നു അതിന്റെ മൂന്നാം വര്‍ഷികം. എല്ലം നഷടപെട്ടവരുടെ വേദനക്കു കുറവു വന്നു കാണും.ജീവിതം പുതിയ മേച്ചില്‍ പുറങ്ങളിലൂടെ പുത്തന്‍ പ്രതീക്ഷകല്‍ നല്‍കി അവരെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടവാം.ഈ ദുരന്തത്തില്‍ നമ്മെ വിട്ടുപൊയവരുടെ ആത്മാക്കള്‍ക്കു നിത്യശാന്തി നേര്‍ന്നു കൊണ്ടു നിര്‍ത്തട്ടെ.ഇങ്ങിനെ ഒരു ആദരഞ്ജ്ഞലി അര്‍പ്പിക്കാന്‍ ബ്ലൊഗു ലോകത്തു അവസരം ഉണ്ടാക്കി തന്ന താങ്കള്‍‍ക്കും സര്‍വ്വേശ്വരന്‍ നന്മ വരുത്തട്ടെ.
ഇതു http://dasthakhir.blogspot.com/2007/12/blog-post_26.html ബ്ലോഗില്‍ സുനാമിക എന്ന പോസ്റ്റിനു നല്‍കിയ കമെന്റാണു.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)