Thursday, December 27, 2007

സൈക്കിള്‍ യത്നം...ചില ഓര്‍മ്മകള്‍.

ഞങ്ങളുടെ നാട്ടില്‍ സൈക്കിളോട്ടം(സൈക്കിള്‍ യത്നം)വന്നാല്‍ പിന്നെ ജകപൊകയാണു.നിങ്ങള്‍ പറഞ്ഞതു പോലെയൊക്കെ തന്നെയെങ്കിലൂം,കുറെകൂടി വര്‍ണ്ണാഭമാണു സൈക്കിള്‍ യത്നം.അതു കണ്ടതിനു ശേഷം വീട്ടില്‍ വന്ന് അതിലെ ഡാന്‍സു അനുകരിക്കുക്ക എന്നതായിരുന്നു എന്റെ പ്രധാന വിനോദം.അതു കാണാനായി എനിക്കു ചുറ്റും പ്രേക്ഷകരായും ,പ്രോത്സാഹിപ്പിക്കനായും,,എട്ടന്മാരും,പെങ്ങന്‍മാരും,ഇളയമ്മയുംഒക്കെയുണ്ടാവും.ഒരു തമിഴു.(?) പാട്ടായിരുന്നു അന്നത്തെ എന്റെ മസ്റ്റര്‍പീസ് അതിങ്ങനെ..“പച്ചില കിളി,കിക്കിലക്കിളി വന്നാട്ടെ..എന്റെ കൊച്ചുപെണ്ണിന്റെ കാതിലൊരു കഥ പറഞ്ഞാട്ടെ..”
ഒരു കാര്യം നിങ്ങള്‍ പറയാന്‍ വിട്ടുപോയി എന്നാണു എനിക്കു തോന്നുന്നതു..സൈക്കിള്യ്ത്നത്തിന്റെ അവസാന ദിവസത്തൊടനുബന്ധിച്ചു ആളുകളഉടെ ഹ്രുദയമിടിപ്പുകൂട്ടിയും,കരയിപ്പിച്ചും അരങ്ങേറുന്ന ഒരു കലാപരിപാടീയാണു “കുണ്ടില്‍ ക്കിടത്തം”പത്തടിയോളം ആഴവും, ഒരാളുടെ നീളത്തിലും തീര്‍ത്ത കുഴിയില്‍,ഇറങ്ങികിടന്നതിനു ശേഷം ,കുഴിയുടെ മേല്‍ വശം പലകവച്ചു അടക്കും.അതിനുമുകളില്‍ തുണിവിരിച്ചൂ‍ അതിനുമുകളില്‍ മണ്ണിട്ട് മൂടി ശ്വസ വായു കടക്കാത്തവിധമാകും.മണിക്കൂറുകളൊളം അതിനുള്ളില്‍ കിടക്കാന്‍ പോവുകയാണു എന്നു ഉറപ്പിക്കും വിധം അപ്പോള്‍ മൈക്കില്‍ നിന്നും അനൌസ്മെന്റുകള്‍വരും(ഉദാ:ആരാന്റെ അമ്മ പെറ്റ മക്കളൈ....,എല്ലാരൂം ഒന്നു കയ്യടിച്ചെ..അര ച്ചാണ്‍ വയറിനു വേണ്ടി നിങ്ങളെ പോലെ മജ്ഞയും,മംസവുമുളള ഒരു യുവാവാണ് ഈ ധീരക്രുത്യം ചെയ്യുന്നതു.)ഭക്തിഗാനത്തൊടെ (അയ്യപ്പാ ....ശരണം..ശരണമെന്റയ്യപ്പാ...ഹരിഹരസുതനേ..ശരണം പൊന്നയ്യപ്പാ‍ാ....)അരങ്ങേറൂന്ന ഈ പരിപാടീക്ക് വന്‍ പ്രചരണമാണു ഉണ്ടാവുക.സാധാരണ ദിവസങ്ങളില്‍ പോകാത്തവരു പോലും ഇതു കാണാനായി അന്നു പോയിരിക്കുമെന്നതും ഇതിന്റെ പ്രത്യേകത.കുണ്ടില്‍ കിടന്നു കുറച്ചു കഴിയുംബോഴെക്കും അനൌസ്മെന്റിലൂടെ കാണികളുടെ പരമാവ്ധി സിമ്പതി അവര്‍ പിടിച്ചെടുത്തിരിക്കും.അപ്പോഴേക്കും കുണ്ടില്‍ കിടന്ന ധീരനെ പുറത്തെടുക്കാന്‍ വേണ്ടി കാണികള്‍ കരയാനും ബഹളം വെക്കാനും തുടങ്ങിയിരിക്കും.അന്നേരം സംഭാവനയെ പിടിച്ചായിരിക്കും അടുത്ത അനൌണ്‍സ്മെന്റ്.അതിങ്ങ്നെ.”സാംഭാവനാ കൂംബാരമാകുംബോള്‍ പരിപാടി ഗംഭീരമാകും”കുണ്ടില്‍ കിടന്നു മണിക്കൂറ്രൊന്നു തികയും മുമ്പെകാണികള്‍ അയാളെ പുറത്തെടൂക്കാന്‍ സൈക്കിള്യത്നക്കാരെ നിര്‍ബന്ധിക്കുന്നു.അങ്ങിനെ കുണ്ടില്‍ കിടന്നു കാണികളുടെ കണ്ണിലുണ്ണീയായി തീര്‍ന്നയാളെ പുറത്തെടൂക്കാന്‍ തീരുമാനിക്കുന്നു.പുറത്തു വരുന്ന ആ ധീരയുവാവിനു നോട്ടു മാലയിട്ടു കാണികളുടേ അടൂത്തേക്കു ആനയിക്കൂന്നു.അപ്പോള്‍ കാണീകള്‍ സ്നേഹത്തോടെ നല്‍കുന്ന പാലും പഴവും അയാള്‍ക്ക്സ്വന്തം. അതു ലേലം ചെയ്യാന്‍ വെക്കാ‍ാറില്ല.ഈ പരിപാടി കഴിയുന്നതിനൊടെ മിക്കവാറും അന്നെത്തേയും ചിലപ്പൊള്‍ ആ പ്രവശ്യത്തേയും സൈക്കിള്യത്നം സമാപിക്കുകയായി.
ഇങ്ങെനെ കുണ്ടില്‍ കിടന്നു പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ പാ‍മ്പ് കടിയേറ്റ് ചില കലാകാരന്മാര്‍ മരിച്ചിട്ടുണ്ടു എന്നും പറഞ്ഞു കേട്ടിട്ടൂണ്ടു.അക്കാലത്തു പ്രസിദ്ധികേട്ട സൈക്കിള്‍ യത്നക്കാരായിരുന്നു സൈനബാ ആന്റ് പാര്‍ട്ടി.ഈ സൈനബയും ഭര്‍ത്താവു മുഹമ്മദും സ്ഥിരമായി ഒരോവര്‍ഷവും ഞങ്ങളുടെ നാട്ടില്‍ പരിപാടി അവതരിപ്പിക്കാന്‍ വരുന്നവരായിരൂന്നു.അങ്ങിനെ വന്നുകൊണ്ടിരുന്ന അവരില്‍ ഒരു വര്‍ഷം മുഹമ്മദിന്റെ സാന്നിധ്യം കാണാതെ വന്നപ്പോല്‍ നാ‍ട്ടില്‍ പറഞ്ഞു കേട്ടതു മുഹമ്മദു വേറേ എവിടെയോ പരിപാടി അവതരിപ്പിക്കുമ്പോള്‍ കുണ്ടില്‍കിടത്തം പരിപാടിക്കിടെ പാമ്പ് കടിയേറ്റ് മരിച്കുപോയി എന്നാണു.ഒരു പക്ഷെ അതു സത്യമായിരിക്കാം.
ഇതു കൊയങ്കരക്കാലം എന്ന ബ്ലോഗിലെ "സൈക്കിള്‍ യജ്ഞക്കാരന്‍ മണിയുടെ കുളി" എന്ന പോസ്റ്റീനു ഇട്ട കമെന്റാകുന്നു

4 comments:

രാജന്‍ വെങ്ങര said...

ആരന്റെ അമ്മ പെറ്റ മക്കളേ....കമെന്റെസ് കൂംഭാരമാകുമ്പോള്‍ രചന ഗംഭീരമാകും!!!അപ്പൊ മറക്കാതെ...

ശ്രീലാല്‍ said...

“പേരു പറയാന്‍ മടിയുള്ള ഒരു സഹോദരിയുടെ സംഭാവ്ന രണ്ടുറുപ്യാ.....” :)

ഒരു കമന്റ് അവിടെ ഞാന്‍ ഇട്ടിട്ടുണ്ട്. അത് ഈ കമന്റ് പോസ്റ്റിനും കൂടിയുള്ളതാണ്. ( കമന്റ് പോസ്റ്റ് - കരണ്ട് പോസ്റ്റ് എന്നു പറയുന്നതുപോലെ. :) )

ശ്രീ said...

എന്തായാലും നല്ല ഓര്‍‌മ്മകള്‍‌, മാഷേ...
:)

പുതുവത്സരാശംസകള്‍‌!

ഉപാസന || Upasana said...

നന്നായി മാഷേ സ്സ്മരണകള്‍
:)
ഉപാസന

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)