കൂട്ടിവച്ച പൈസ കൊണ്ടു ഞാനാദ്യം വങ്ങിയതു ഒരു മണിപേഴ്സ് ആണു.അപ്പോഴേക്കും കയ്യിലുള്ള പൈസ തീര്‍ന്നും പോയി. പിന്നെ അതിലിടാന്‍ പൈസ ഒത്തുവരാന്‍ അടുത്ത പൂരം വരെ കാത്തിരുന്നു.അപ്പൊഴേക്കും പേഴ്സു കാണാനും ഇല്ലാതായി.പിന്നെ ഉള്ള ഒരൊര്‍മ്മ ,വീടിനു അടുത്തുള്ള കുളിയന്‍ തറയില്‍ ,തെയ്യത്തിന്റെ അന്നു കടല വറത്തു വിറ്റതാണു.എവെര്‍ഡി ബാറ്ററിയുടെ (സംഘടിപ്പിക്കാന്‍ പെട്ട പാടു മറ്റൊരു പോസ്റ്റു ആക്കാം!!!)ഒഴിഞ്ഞ കര്‍ഡ് ബോര്‍ഡ് പെട്ടിയിലായിരുന്നു നിലക്കടല വറത്തു എടുത്തു കൊണ്ടു നടന്നതു.കടല ..കടല എന്നു ഈണത്തില്‍ വിളിച് പറഞ്ഞു ആളുകളുടെ ഇടയില്‍ കൂടി ഗമയില്‍ നടന്ന് ഒക്കെയൊരുവക വിറ്റു കഴിഞ്ഞപ്പോല്‍ കിട്ടിയതു മൂന്നു പൈസ ലാഭം!!കച്ചവടം നഷ്റ്റമായില്ല അത്രതന്നെ.ഞാന്‍ വില്‍ക്കുന്നതു നിലക്കടല ആണു എന്നറിഞ്ഞിട്ടും, എന്നെ കളിപ്പിക്കന്‍ വേണ്ടി മാത്രം അടുത്തു വിളിച്ചു ,വലിയ ഭാവത്തില്‍കടല ചോദിച്ചവര്‍ക്കു എടുത്തുകൊടുക്കാന്‍ നേരം ഓ ഇതു നിലകള്ളക്ക്യാ..(നിലക്കടലയാ).. നമ്മക്കു മണീകള്ളക്ക്യാ (മണികടല)വ്വെണ്ടതു എന്നു പറഞ്ഞു സുയിപ്പടിക്കാന്‍ വന്ന മുതിര്‍ന്ന കുറച്ചു സൊള്ളന്‍ മാരെ ചീത്ത വിളിച്ചതിനു വീട്ടിലെത്തിയതിനു ശേഷം,അഛ്ചന്റെ കയ്യില്‍ നിന്നും കിട്ടിയ തല്ലും ഒര്‍മ്മയിലേക്കു ഓടിവരുന്നു.ഭൂതകലത്തിന്റെ നടക്കല്ലുകളീല്‍,ഇങ്ങിനെയെത്ര ചിത്രങ്ങള്‍.
LInk here "ഊതിപ്പൊന്തി ഗോപാലന്‍" Blog Name കൊയങ്കരക്കാലം..
No comments:
Post a Comment