Monday, December 3, 2007

ബസ്സുയാത്ര.

നിരവിട്ടിടറി പോവതെങ്ങോട്ടു?
ഇത്തിരി തിരക്കുണ്ടെന്നോ?
പോകേണ്ടതങ്ങെല്ലാര്‍ക്കു-
മാരുണ്ടോരിവിടെ തങ്ങുവോര്‍?
കാഴ്ച്ചക്കപ്പുറം,
പാതയോരത്തങ്ങേതലക്കല്‍
‍പാത-യടഞ്ഞതിതാരുടെ
കുരുത്തക്കേടിനാല്‍?
ചലനമറ്റിരിക്കാം
കാത്തിരിക്കാം
അല്പ്പനൊടിയിടയിവിടെ,
കാറ്റുമേല്‍ക്കാം .
- - - - - -
കാത്തുകാത്തിരിക്കേ
കണ്ടങ്ങേ തലക്കല്‍
നിര-യിളകിയനങ്ങുന്നു.
പോകാമിനി തുടരാം
പാതി പാതയും
പിന്നിട്ടൊരീ യാത്ര.

(നാട്ടില്‍ നിന്നും മുംബേയിലേക്കുക്ക്ള്ള ബസ്സുയാത്രയില്‍ , പനവേല്‍ ഹൈവേ യില്‍ ട്രാഫിക് ജാം കാരണം അല്പ്പ നേരം കാത്തിരിക്കേണ്ടി വന്നു. അപ്പോള്‍ എടുത്തതാണു ഈ ഫോട്ടോ.)


ചെമ്പരത്തി.

നാട്ടിലേട്ടന്റെ തോട്ടത്തിലെന്നും പൂക്കളുണ്ടു.
വിരുന്നുണ്ണാനെത്തുന്ന പൂമ്പാറ്റകളൂം!
ചെംചോര കുടിച്ച പോലെ ചുവന്ന ചെമ്പരത്തി
നിന്നെകണ്ടു മോഹിച്ചെന്‍പെണ്ണൊരുത്തി,
കൊണ്ടുവന്നൊരു കമ്പ്
നാട്ടി ചട്ടിയില്‍ ,
നീര്‍ നനച്ചോമനിച്ചോമനിച്ചു.
മൊട്ടിട്ടു,പൂവിട്ടു പൂത്തു കാണാന്‍
കാത്തു നാളേറെ കരുതലോടെ.
ഇന്നലെ കാലത്തെഴുന്നെറ്റു
കണ്ടതാം കൌതുകം
എന്നെയും കാണിച്ചു, കാത്തുവച്ചു,
ഇന്നേക്കു നന്നായ് വിരിയുമല്ലോ!!
കാലത്തു കേട്ടതല്ലറചില്ലറ
കോലാഹലം
കാണൂവാനില്ലവളരുമയായ്
കാത്ത ചെമ്പരത്തി.!!!
ആരിതീ പാതകം ചെയ്തതീ-
യതിരാവിലേ ?
നോവാതിരിക്കുമോ ആരാകിലും?!

കിണര്‍

ചാഞ്ഞകൊമ്പിലേറിപ്പറിച്ചു
നിനക്കായന്ചാറു കുഞ്ഞുനെല്ലിക്കകള്‍...
വായിലിട്ടു ചവച്ചില്ലതിന്‍മുന്പു തുപ്പി,
കയ്പ്പാണു വേണ്ടെന്നു പറഞ്ഞു നീ.
കയ്പ്പലിഞ്ഞ വായ മധുരിപ്പിക്കുവാന്‍
‍കോരിക്കുടിച്ചതീക്കിണറിലെ വെള്ളമെത്ര!
നെറ്റി ചുളിക്കുവതെന്തിനു?
കുപ്പി വെള്ളംമാത്രം നിനക്കിന്നു പഥ്യം!!

മഞ്ഞപ്പൂവുകള്‍


പുന്‍ചവയല്‍ വരമ്പ്

ഈ പുന്ചവരമ്പിലൂടെ നീയിപ്പൊഴും,
എന്മുന്നില്‍!,ഒരു ചെറു പുന്‍ചിരി പുലരി പോലെ..!!

മഞ്ഞിന്‍ മുത്തണിഞ്ഞ
പുല്‍ക്കൊടി തുമ്പിലൊട്ടും
മുട്ടി നോവിക്കതെയരുമയായി..
വെള്ളികൊലുസ്സണിഞ്ഞനിന്‍
കുഞ്ഞു പാദങ്ങള്‍
ചാറിപെയ്തിറങ്ങി വന്നൊരു
കുഞ്ഞു മഴയില്‍
കുതിര്‍ന്നീറനണിഞ്ഞതും
നോക്കി പിന്നലെയുണ്ടിപ്പോഴും ഞാന്‍



പാറപ്പുരാണം

പ്രിയ ശ്രീ....,
വലിയ സന്തോഷമയി നിന്റെ മെയിലും കമെന്റ്സുംകണ്ടപ്പോള്‍..
അതിലും വലിയ സന്തോഷമായി നീ എന്റെ സ്വന്തംമാടായി പാറയില്‍ വന്നെന്നും ,
അനുഭൂതികളുടെ പറുദീസയൊരുക്കി മാടായി പാറ നിന്നെയും സ്നേഹസാന്ത്വനത്തിന്റെ മടിയിലിരുത്തി ലാളിച്ചുവെന്നും നിന്റെ വാക്കിലൂടെ അറിയാന്‍ കഴിഞതില്‍.

എനിക്കിപ്പോഴത്തെ മാടായി പാറയെ കുറിച്ചു കൂടുതലൊന്നും പറയാനില്ല.
വളരെ വേദനയോടെ പറയട്ടെ...
എന്റെ മാടായി പാറ എന്നേ കൊലചെയ്യപെട്ടു പോയി.
ഖനനത്തിന്റെ പേരില്‍, കുറച്ചു പേരുടെ, ഉപജീവിതത്തിന്റെ പേരു പറഞ്ഞു,
ഒരു കൂട്ടം കൊള്ളക്കാര് ‍എന്റെ മാടായി പാറയെ നിഷ്ക്കരുണം ബലാല്‍ക്കാരം ചെയ്തു്‌ കൊന്നുകളഞ്ഞിരിക്കുന്നു.
നമ്മള്‍,നന്ദിയില്ലാത്ത വെങ്ങരക്കാര്‍,മാടായിക്കാര്‍എല്ലാം കണ്ടു ,
ഏതോ അന്യഗ്രഹ ദേവലോകത്തു നിന്നും
എന്നോ എത്താന്‍ ഇടയുള്ള ഒരു രക്ഷകനെയും പ്രതീക്ഷിച്ചു,
ബാലാല്‍സംഗം ചെയ്യപ്പെട്ടു അപമ്രുത്യുവിനിരയായി ,
അനാവ്രതമാക്കപെട്ട വെറുമൊരു അസ്ഥിപന്ചരമായി
മോക്ഷത്തിനായി വിലപിച്ചു കേഴുന്ന മാടായി പാറയെ കണ്ടില്ലെന്നു നടിക്കാന്‍ കോപ്പ് കൂട്ടുകയാണു.

ആരുണ്ടു, നഗ്നത നഷ്ടമായ അസ്ഥികള്‍ക്കു മേല്‍ ഒരു ശീലക്കഷ്ണമെങ്കിലും വീശിയെറിഞ്ഞിടാന്‍?

ഇന്നും അനവരതം,നിര്‍ബാധം തുടരുന്ന കൊള്ള കൊലപാതകത്തിനെതിരേ ഇങ്ങകലെയിരുന്നു ഇങ്ങിനെ വിലപിക്കനാല്ലാതെ ,
പ്രവാസിയാകാന്‍ വിധിക്കപെട്ട എനിക്ക് പ്രതിഷേധിക്കാന്‍ വകുപ്പില്ലല്ലോ.
പൂര്‍വ്വ കാല പ്രതാപത്തിന്റെ, ഓര്‍മ്മകള്‍ നൊട്ടിനുണഞ്ഞും,
പങ്കു വെക്കാന്‍ ഇഷ്ടംകൂടിയെത്തുന്ന നിന്നേ പോലെയുള്ള നല്ല മനസ്സുള്ളവരുമായി പങ്കു വെക്കുംബോഴും ഞാന്‍ ആ പഴയ, മാടായി പാറയെ പുനര്‍ജനിപ്പിക്കയാണു എന്റെ മനസ്സില്‍.

എനിക്കു താലോലിക്കാന്‍, ഓര്‍മകളുടെ പത്തായ പുര നിറച്ചും പത്തരമാറ്റുള്ളപണ്ടങ്ങള്‍ തന്ന എന്റെ ബാല്യ കൌമാര യവ്വനാവസ്ഥയുടെ പുഷ്കല കാലം!!

മാടയി പാറയുടെ നേര്‍വരവഴികളില്‍,
നഗ്നപാദങ്ങളില്‍,
ഇക്കിളിയുടെ പൂക്കള്‍വിരിയിക്കുന്ന ചെറുമണികല്ലുകളുതിര്‍ന്നു വീണ നടവഴികളില്‍,
പകലിന്റെ ഒരോ നിമിഷവ്യതിയാനത്തിലും,
വെയിലലിവിന്റെ നിറഭേദം പരന്നൊഴുകുന്ന ,
പാറപുറത്തിന്റെ സ്വച്ചന്തതയില്‍,
ഞാനലഞ്ഞ പകലുകള്‍.!!

പങ്കുവെക്കാതെ
ഞാനെന്റെ ഹ്രുദയത്തിന്റെ ഉള്ളറകളില്‍
നിധി പോലെ കാത്ത
കൌമാരത്തിന്റെ കുസ്രുതി കുടുക്കകള്‍!!!
ഇടക്കിടെ ഞനതെടുത്തു
പൊടി തുടച്കു മിനുക്കി വെക്കുന്നു.
ആരും കാണാതെ....

ബ്ളോഗിലെഴുത്തു തുടങ്ങുതിനു മുമ്പു, ഞങ്ങളുടെ നാടിന്റെ വെബ് സൈറ്റായ വെങ്ങര.കോം (http://www.vengara.com/) ഗസ്റ്റ് പേജില്‍ ഞാന്‍ മാടായി പാറയുടെ ചില നേര്‍ച്ചിത്രങ്ങള്‍ ചെറുതായി താഴെ കാണുംവിധം മംഗ്ഗ്ളീഷില്‍ കോറിയിട്ടിരുന്നു.

""പെയ്യട്ടെ നിറഞ്ഞുലഞ്ഞു പെയ്യട്ടെ!!
മാടയിപാറയിലെ കാറ്റും,മഴയും എനിക്കന്യമായിട്ടു നാളുകളേറേയായി!!
പക്ഷെ....മഴപെയ്തു പായല്‍ പിടിച്ചു,
വഴുക്കല്‍ പിടിച്ച പാറപുറത്തിന്റെയും,
കല്ലടര്‍പ്പുകളില്‍ നിറഞ്ഞു നിന്നു രൂപം കൊള്ളുന്ന മഴ തടാകങ്ങളുടേയും
അവയിലേക്കു ഒഴുകി പരന്നിറങ്ങി നിറയുന്ന വെള്ളൊഴുക്കിന്റെയും
ദ്രുശ്യ ഭംഗി ഇതാ ഇവിടെ ഈ അകലങ്ങളിലിരുന്നും എനിക്കനുഭവവേദ്യമാകുന്നു .!!!
എന്റെ മാടായിപാറ.....
നിന്നില്‍ വീണമരുന്ന മഴത്തുള്ളികളെ.....
നിങ്ങള്‍ ചാലിട്ടൊഴുകി നിറഞ്ഞ ഭടുകുന്ത തടാകമെ...
നിന്റെ കരയോരത്തു കാറ്റേറ്റിരുന്ന,
മഴകൊണ്ടിരുന്ന സയാഹ്നങ്ങളെ എനിക്കെന്നു തിരിച്ചു തരും.....?


പിന്നെയും പിന്നെയും പറഞ്ഞാലും പറഞ്ഞാലുംതീരാത്ത പുരാണമാണതു.പാറപ്പുരാണം.നമുക്കു പറയാം നേരം കിട്ടുംബൊഴൊക്കെ. അല്ലെ?

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)