Monday, December 3, 2007

കിണര്‍

ചാഞ്ഞകൊമ്പിലേറിപ്പറിച്ചു
നിനക്കായന്ചാറു കുഞ്ഞുനെല്ലിക്കകള്‍...
വായിലിട്ടു ചവച്ചില്ലതിന്‍മുന്പു തുപ്പി,
കയ്പ്പാണു വേണ്ടെന്നു പറഞ്ഞു നീ.
കയ്പ്പലിഞ്ഞ വായ മധുരിപ്പിക്കുവാന്‍
‍കോരിക്കുടിച്ചതീക്കിണറിലെ വെള്ളമെത്ര!
നെറ്റി ചുളിക്കുവതെന്തിനു?
കുപ്പി വെള്ളംമാത്രം നിനക്കിന്നു പഥ്യം!!

3 comments:

ശ്രീലാല്‍ said...

കെരണ്ട് എന്ന് വായിക്കുമ്പോഴേ അതിന്റെ ഒരു ഇതുള്ളൂ.. :)

രാജന്‍ വെങ്ങര said...

പ്രിയ ശ്രീ...
നമ്മുടെ കണ്ണൂര്‍ ഡിക്‌ഷണറിയില്‍ ഇതും കൂടി ചേര്‍ക്കാം അല്ലേ? കെര ണ്ട് = കിണര്‍

ശ്രീലാല്‍ said...

അതെ. കെരണ്ടും ചേര്‍ക്കാം.

ഇപ്പോള്‍ തോന്നിയ മറ്റൊന്ന്. കുഴല്‍ക്കിണര്‍ നമ്മുടെ നാട്ടുകാരനല്ല.. അന്യനാ. അതുകൊണ്ട് നമ്മുടെ നാട്ടുകാര്‍ ഇത്തിരി ബഹുമാനം കാണിക്കാറുണ്ട് വിളിയില്‍. കിണര്‍ എന്ന ഭാഗം വ്യക്തമായി ഉച്ചരിക്കും..
പക്ഷേ, നമ്മള്‍ക്ക് നമ്മുടെ ശൈലി വിടാന്‍ പറ്റൂലല്ലോ...

“കൊയല്‍“ കിണര്‍ എന്നാണു വിളിക്കുക.. :)

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)