"സ്നേഹത്തിന്റെ ഒരു കടല്‍,
ഒരു കുന്നോളം സ്നേഹം",
നീ എനിക്കു നല്കിയ
പ്രണയമേലങ്കികളുടെ മേല്‍
തിളങ്ങി നിന്ന നക്ഷത്രകുടുക്കുകള്!.
ഉപമകളും,ഉല്‍പ്രേക്ഷകളും
പടിയിറങ്ങിയകന്നപ്പോള്
അവശേഷിച്ചതു,
മരുഭൂവിന്റെ തരിശു മാത്രം.
മരീചികകള്‍ കുശുകുശുക്കുന്നതോ
നഷ്ടപ്രണയത്തിന്റെകടംങ്കഥകള്.
3 comments:
വളരെ സന്തോഷം കൂട്ടുകാരാ.. സ്നേഹവും സൌഹൃദവും അങ്ങനെയാണ്.... സ്നേഹം മാത്രം,..
എല്ലാ മരീചികകളും പറയുന്നത് നഷ്ട പ്രയാണത്തിണ്റ്റെ കഥകള്‍ മാത്രമായിരിക്കുമൊ??? നന്നായിട്ടുണ്ട്...
നഷ്ട പ്രണയങ്ങളോടു നന്ദി പറയുക.പ്രണയത്തിന്റെ അസ്തിവാരകല്ലുകള് നഷ്ടപ്രണയമാകുന്നു!!! :)
Post a Comment