സ്നേഹത്തെ കുറിച്ചുള്ള ഒരു സംവാദത്തിനിടെ
നീ കൈ ചൂണ്ടിയതു
അകലെയുയര്‍ന്നു നില്ക്കുന്ന കുന്നുകളിലേക്കാണു.
നീല മേഘങ്ങങ്ങള്‍ക്ക് തൊട്ടു തലോടിപോകാന്‍,
തലയുയര്‍ത്തി നിന്ന ഹരിതാഭമായ കുന്നുകള്‍.
അതെനിക്കു അപ്രാപ്യമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍,
അതു ഞാന്‍ തന്നെയാണെന്നു നീ ആണയിട്ടു,
നിന്റെ കണ്ണിലപ്പോള്‍,
നീല മേഘങ്ങള്‍ കൂടു കൂട്ടൂന്നതു ഞാന്‍ കണ്ടു.
4 comments:
കൊള്ളാം.
“അതു ഞാന്‍ തന്നെയാണെന്നു നീ ആണയിട്ടു“ ഈ വരികള്‍ വ്യക്തമല്ല. ഇവിടെ ഞാന്‍ എന്നു പറയുന്നത് ആരെ?
-സുല്‍
:)
ഉപാാസന
പരസ്പരം അപ്രാപ്യരെന്നു കുന്നുകള്‍..
ഒരു നല്ല കമെന്റ്... മറുപടി തീര്‍ത്തും അര്‍ഹിക്കുന്നതു.
ആയതിനാല്‍,
ഇവിടെ ഞാന്‍ എന്നു വിവക്ഷിച്ചിരിക്കുന്നതു ആരെയാകാം എന്നു ,ഒന്നു കൂടി മനസ്സിരുത്തി വായിച്ചാല്‍ വ്യക്തമാവുന്നതേ ഉള്ളൂ.
തലകെട്ടിനെ കൂടി പരിഗണിച്ചുള്ള പരിചിന്തനയാണെങ്കില്‍ കാര്യം കുറച്ചു കൂടി
നന്നായി തെളിഞ്ഞു വന്നേനെ.
ഒരു പുനര്‍വായനയിലൂടെ സംശയ നിവാരണം സാധിത മാകും എന്നാണൂ എന്റെ പക്ഷം,പരിശ്രമിക്കുമല്ലോ.
സ്നേഹപൂര്‍വം..
Post a Comment