Tuesday, December 11, 2007

"അടുക്കളജന്മം" ഒരു വിരുദ്ധ വീക്ഷണം

അക്ഷരക്കാട്ടി ലെ അടുക്കളജന്മം എന്ന കവിതക്കു നല്‍കിയ കമെന്റ്
അടുപ്പു വേണ്ടാ..
അടുപ്പിരിക്കും അകവും വേണ്ടാ
അകത്തിരിക്കും അമ്മയും.
അരങ്ങത്തുറയട്ടെ അംഗനമാര്‍.
ആളറിയട്ടെ,
ആരംമ്പമാവട്ടെ,
രംഭമാരിവരേ അംഗീകരിക്കട്ടെ!
പണികഴിഞ്ഞു,
പണിയൊടുങ്ങി
പടിക്കലെത്തുമീ പതിക്കു,
പച്ചവെള്ളമതുമതി.

പശിയേറിവന്ന പിള്ളേര്
‍അച്ഛനൊടു കൊന്ചിടട്ടെ
പോയി പൊതി വല്ലതും വാങ്ങിയാട്ടെ.

അടുപ്പു വേണ്ടാ..
അടുപ്പിരിക്കും അകവും വേണ്ടാ
അകത്തിരിക്കും അമ്മയും.

അടുപ്പണച്ചുകൊണ്ടാവരുതു,സ്ത്രീ വിമോചനം എന്നേ എനിക്കു പറയാനുള്ളൂ....അരങ്ങിലേറേ ആടിയവര്‍,അകമേ അവര്‍ക്കു നഷ്ടമായ .അടുക്കളയെ ഓര്‍ത്തു പലപ്പോഴും ദു:ഖിച്ചിട്ടുണ്ടാവണം.പ്രിയ പറഞ്ഞതാണൂ ശരി.അടുക്കളയെ അരങ്ങാക്കാമല്ലോ.പിന്നെ ഇന്നു. എവിടെയാണൂ.. ഊതിയൂതി കരിപിടിക്കേണ്ട അടുപ്പു?സ്റ്റൌവ് / ഗ്യാസ് സ്റ്റൌ ഒക്കെ സാര്‍വത്രീകമയില്ലെ എങ്ങും.
സ്ത്രീ വിമോചന പ്രസ്‌ഥാനങ്ങള്‍ ഇതു കേട്ടു വാളെടൂക്കേണ്ടാ....സ്‌ത്രീ അമ്മയും, കുടുംമ്പിനിയും ആവുംബോഴാണൂ അഴകേറുന്നതു...അല്ലേ..?link here..അക്ഷരക്കാട് .

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെ, സ്വയം പഴിക്കുന്നതിനുപകരം ജീവിതം സുന്ദരമെന്നു കരുതുക...

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)