Thursday, December 13, 2007

എവിടെയാ നീയിപ്പോള്‍?

"എവിടെയാ നീയിപ്പോള്‍?"
നീ ഇങ്ങിനെ ചോദിച്ചപ്പോഴാണു,
ഞാന്‍ എന്നെ തിരഞ്ഞു തുടങ്ങിയതു.
ഉച്ചി തൊട്ടു ഉള്ളം കാല്‍ വരെ
ഞാന്‍ ചുഴിഞ്ഞു നോക്കി..
ഊണിലും ഉറക്കിലും
ഇറങ്ങി നോക്കി.
പറഞ്ഞ വാക്കിലും,
അറിഞ്ഞയറിവിലും,
കയറിനോക്കി.
കണ്ട നോവിലും
കേട്ട നേരിലും
അരിച്ചു നോക്കി.
എവിടെ വച്ചാണൂ എന്നറിഞ്ഞില്ല!,
ഇല്ലാത്ത ഒന്നായി
വല്ലാത്ത ഞാനായി
എന്നെയെനിക്കു
കണ്ടു കിട്ടി!!

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാന്‍ ആരെന്ന തിരിച്ചറിവ് മരണം വരേയും അനാഥമായ് കിടക്കും.

നല്ല കവിത

Priyan Alex Rebello said...

നന്നായീ..ശരിക്കും...

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)