Monday, December 10, 2007

"സായന്തനത്തിലെ പ്രണയം"ത്തിനു ഒരു കമെന്റ്.

"സായന്തനത്തിലെ പ്രണയം"

വെയിലാറാനായി,
പതുക്കെയെത്തിടും
തുടുത്ത സന്ധ്യ!
നീ വരൂ
നമുക്കീകോലായ പടിമേലിരുന്നു,
പറയാം പഴംങ്കഥ!
പണിയെല്ലാമൊതുങ്ങിയില്ലേ?
ഇനിവരൂ
നീയെന്നരികിലിരിക്കൂ..
ചുരുട്ടിച്ചാരിവച്ച
പായയിതൊന്നു
നീര്‍ത്തിടാമി-
പ്പാനൂസുംഎണ്ണയിട്ടു
തിരിയിടാം
നിലാവെത്തുംവരേക്കു-
മിവന്‍മുനിഞ്ഞു കത്തും!
നീ വരൂ..
മുറുക്കിന്റെ ചെല്ലവുമെടുത്തോളൂ..
പണിത്തളര്‍ച്ചയാറ്റി
പറഞ്ഞിരിക്കാം വല്ലതും.
നീ വരൂ..
മുറ്റത്തുമ്പിനപ്പുറം
പൂത്തമുല്ലക്കൊടി-
ക്കരികിലെത്തി
നിലാവിന്‍ പാല്‍വെളിച്ചം!
നീ വരൂ..


ഒരു പഴയകാല നാടന്‍ വാര്‍ധക്യ പ്രണയം ഇങ്ങിനെയിങ്ങിനെ വികസിക്കുന്നതു എന്റെ മനോ മുകുരത്തിലും തെളിയുന്നു..
ഭാവുകങ്ങളോടെ....
link...എന്‍റെ കണ്ണടയിലൂടെ .

1 comment:

മന്‍സുര്‍ said...

കമന്റിനാണ്‌ എന്റെ കൈയടി...

കമന്റുകളിലൂടെ പോസ്റ്റിന്റെ വിഷയവും..അതിന്റെ മേന്മയുമറിയുന്നു...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)