"ദൈവപ്പാതി (രണ്ടാം ഭാഗം)": കഥക്കു ഒരു കമെന്റായി ഇട്ടതു
മഞ്ഞിറങ്ങി വീണ
ഉഴുന്നു കണ്ടംങ്ങള്‍,
കറുക പുല്ലതിരിടും
നടവരമ്പുകള്‍,
വേലിയതിരുകള്‍
ചുറ്റിയിറങ്ങും നാട്ടുവഴികള്‍,
ഒരോല ചൂട്ടു വെളിച്ചം
വഴികാണിച്ചെന്നെയെത്തിച്ച
തെയ്യക്കാവുകള്‍.
മിന്നിനിറയുന്നോര്‍മ്മകള്‍,
എണ്ണച്ചിരാതിന്‍
നേര്‍ത്ത ദീപ്തിയില്‍
മങ്ങി തെളിഞ്ഞൊരാ
മുഖത്തെഴുത്തുകള്‍...
കുരുത്തോലയഴകില്‍
പാളി മിനുക്കുംതിളങ്ങുമാ
ചെറു കത്തി വായ്ത്തല-
പ്പണി കണ്ടു ,
കണ്ടങ്ങിരുന്നു-റങ്ങി ഞാന്‍!
മുറുകി പെരുകിയ
ചെണ്ടമേളം കേട്ടു-
റക്കത്തിലാരോപറയുന്നു,
തോറ്റമിറങ്ങാനായി.....
വാരിപ്പിടിച്ചെഴുന്നേറ്റിടം
നേടി കണ്ട തോറ്റം
ഉറയുന്നിതിപ്പൊഴും
ഉള്ളിലുണ്ടു!!!
3 comments:
thOtam pattum, varikalum nannaayi.
ചെണ്ടയുടെ രൌദ്രതാളം ചെവിയില്‍ നിറയുന്നു.
പുളിയും ചെമ്പകവും അനലുന്ന മേലേരിയുടെ ചൂട്
മുഖത്തടിക്കുന്നു. മേലേരിയുടെ കനലിനൊപ്പം തിള്ങ്ങുന്ന മുഖവുമായി ചെണ്ടയുടെ താളത്തിനൊത്ത് ചിലമ്പുന്ന ചിലമ്പുമായി നാട്ടുപരദേവത തിരുമുറ്റത്ത് രൌദ്രനൃത്തം ചെയ്യുന്നു.. സകലര്‍ക്കും ഐശ്വര്യം നേര്‍ന്ന്, നാടിന്റെ പ്രാര്‍ത്ഥനകള്‍ കേട്ട്...
hello...
thanx rajan....
i will read u r poems....
my links:
http://gireeshvengaraa.blogspot.com
http://gireeshvengara.blogspot.com
http://designknot.blogspot.com
http://caricature-gireeshvengara.blogspot.com
http://www.caricatura.ro/gireesh_vengara.htm
http://www.caricatura.ro/great.htm
http://www.directoryartist.net/cfdir.html
9448824506
Post a Comment