Monday, May 31, 2010

എയര്‍ ഇന്ത്യയുടെ തോന്നിയവാസങ്ങള്‍

ഇക്കഴിഞ്ഞ വാരമാണ് നമ്മേയെല്ലാം നടുക്കിയ ആ ഭീകരദുരന്തം (മംഗലാപുരം വിമാനദുരന്തം )സംഭവിച്ചത്.. അതിന്റെ കാരണങ്ങള്‍ തേടുകയല്ല ഈ ചര്‍ച്ചയുടെ ഉദ്ദേശം.

( ഈയിടെ ഒരുമെയില്‍ കിട്ടി,അതില്‍ മലയാളിയുടെ മര്യാദ കേടായിരിക്കാം ഈ ദുരന്തത്തിന് കാരണമായത് എന്ന് സൂചിപ്പിക്കുണ്ടായിരുന്നു.അതിങ്ങനെ...ലാണ്ടിംഗ് സമയത്ത് നിര്‍ദ്ദേശം മാനിക്കാതെ യാത്രക്കാരില്‍ ആരോ ഒരാള്‍ ,(പലരും അങ്ങിനെ തന്നെയാണ് എന്നത് ഒരു സത്യം മാത്രം )താന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു എന്നും അതില്‍ നിന്നുള്ള സിഗ്നലുകള്‍ ലാണ്ടിംഗ് സിസ്ടത്തെ തകരാരിലാക്ക്കി എന്നും മറ്റുമാണ് ആ മെയില്‍ വിവരിച്ചത്..ശരിയായിരിക്കാം കാരണം ഒട്ടു മിക്കവരും ഇത്തരം മുന്നറിയിപ്പുകളെ,നിര്‍ദ്ദേശങ്ങളെ ഗൌരവ്വമായി എടുക്കാതെ അവഗണിച്ചു കളയാറാനു പതിവ്,അത് എത്രത്തോളം നമ്മെ അപകടത്തിലെക്കടുപ്പിക്കും എന്ന് ആരും ചിന്തിക്കാറില്ല .നമ്മില്‍ പലരും യാത്രാ വേളയിലോ മറ്റു സാഹചര്യ്ങ്ങളിലോ പരിഗനിക്കെന്റുന്ന സുരക്ഷാ മുന്നറിയിപ്പുകളെ പിന്തുടാരതിരിക്കുന്നത് തീര്‍ത്തും ഒഴിവാക്കുക,നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മുതിരുക,കൂടെയുള്ളവരെ കൊണ്ട് അത് പിതുടരുവാന്‍ നിര്‍ബന്ധിക്കുക,)

ശരി നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം,പറഞ്ഞു വന്നത് എയര്‍ ഇന്ത്യയുടെ നിരുത്തരവാദിത്വത്തിനെതിരെ എങ്ങിനെ പ്രതികരിക്കാം എന്നാണ് നമ്മുടെ ആലോചന വിഷയം , ആ വിമാന ദുരന്തം നടന്നതിന്റെ തൊട്ടു പിറകെ,ആ ദുരന്തത്തില്‍ ഇരയായവരുടെ ഉറ്റവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ സൌജന്യ വിമാന സൗകര്യം നല്ക്കുന്നു എന്ന് പറഞ്ഞിട്ട് വിമാനസമയം അറിയിച്ചു ,ആ ഹത്ഭാഗ്യരായ മനുഷ്യരുടെ ബന്ധുക്കളെ എയര്‍പോര്‍ട്ടില്‍ വിളിച്ചു വരുത്തി പതിനാറു മണിക്കൂറുകള്‍ യാതൊരു അറിയിപ്പുകാളോ,നിര്‍ദേശമോ നല്‍കാതെ അനിശ്ചിതാവസ്ഥയില്‍ ഇരുത്തിയിട്ട് നരകയാതന അനുഭവിപ്പിച്ച മനുഷ്യത്വ രഹിതമായ നടപടി യെ നാം പ്രവാസികള്‍ ഒരു പ്രതികരണവും നടത്താതെ വായടച്ചു ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്നമട്ടില്‍ മൌനം പാലിച്ചു.

കൃത്യമായ വിവരം നല്‍കാനോ,അല്ലാതെ തന്നെ സങ്കടവും,വേദനയും കൊണ്ട് തകര്‍ന് പോയ ആ മനുഷ്യരെ സഹായിക്കുന്നതിന് പകരം തങ്ങളുടെ ഉറ്റവരെ ഒരു നോക്കെന്കിലും കാണാന്‍ പറ്റുമല്ലോ എന്നാശിച്ചു ,(സ്വന്തം ഭാര്യും മക്കളും ,മാതാപിതാക്കളും,സഹോദരന്‍ മാരും നഷ്ടപെട്ടവര്‍ ആ ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.)എത്രയും പെട്ടെന്ന് നാട്ടില്‍ എത്തി കിട്ടിയാ മതി എന്നാശിച്ചു പോകാനായി തയ്യാറെടുത്തു വന്നവരെ ഒരു മുന്നറിയിപ്പും നല്‍കാതെ,ഒരു വിശദീകരണവും നല്‍കാതെ ഷാര്‍ജാ എയര്പോട്ടില്‍ പതിനാറു മണിക്കൂര്‍ മുള്‍നയിലിരുത്തിയ നടപടി നിരുത്തരവാദപരം അല്ലെങ്കില്‍ മട്ടെന്താണ്...പാവം പ്രവാസികള്‍ക്ക് വേണ്ടി പറയാനാരുണ്ടിവിടെ...

കൃത്യ സമയത്ത് വിമാനം പുറപെടാന്‍ കഴിയുമായിരുന്നില്ലാ എന്നറിഞ്ഞിട്ടും ആരാണ് തിരക്കിട്ട് ഇങ്ങിനെയൊരു സൌജജ്യ സംവിധാനം പ്രഖ്യാപിക്കാന്‍ ഉത്സാഹിച്ചത് ?..
ഈ സൌജന്യ പരിപാടി പ്രഖ്യാപിച്ചില്ല എങ്കില്‍ ,ആ പാവം മാനുഷ്യര്‍ ആ സമയം ഏതു മര്ഗ്ഗുപയോഗിച്ച്ചും എളുപ്പം എത്രയും പെട്ടന്ന് നാട്ടില്‍ എത്താന്‍ മറ്റു വഴികള്‍ തേടു മായിരുന്നില്ലേ. ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് തിരക്കിട്ട് ഇങ്ങിനെയൊരു നാടകം നടത്തി എയര്‍ ഇന്ത്യയെ നല്ല പിള്ളയാക്കാന്‍ മേനെക്കെട്ടത്‌..ഇതിനു കൂട്ട് നിന്നതു മനുഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥരോ അതോ മന്ത്രി പുന്ഗവാനോ...

ഇന്നലെ വേറെ ഒരു സംഭവം ഉണ്ടായി...ഷാര്‍ജയില്‍ നിന്നും തിരുവനത്പുരത്തെക്ക് പോകനുണ്ടായിരുന്നു എയര്‍ ഇന്തിയുടെ വിമാനം മുപ്പതു മണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചതു .അതായത് മിനിയാന്ന് ഉച്ചക്ക് പുറപെടെന്റിയിരുന്ന വിമാനം ഇന്നലെ വൈകീട്ട് ഏഴരമണിയോടെയാണ് പുറപെട്ടത് ..യാത്രക്കാരായി കുട്ടികളും ,കുടുംബവും ഒക്കെയായി വിവിധങ്ങളായ ആവശ്യങ്ങള്‍ ക്കായി പോകുന്നവര്‍, മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ യാത്രക്ക് വേണ്ടുന്ന ആഹാരവും,വസ്ത്രവും മാത്രം കരുതി യാത്രക്ക് പുറ പെട്ടവര്‍, വിമാനത്താവളത്തില്‍ മുപ്പതു മണിക്കൂറി ലേറെ സമയം കാത്തു കെട്ടി കിടക്കേണ്ടി വരിക.ആരും ചോദിക്കാനും പറയാനും ഇല്ലാത്തവര്‍ എന്ന അവസ്ഥയാണല്ലോ പാവം പ്രവാസികള്‍ക്ക്‌ .എന്ത് തോന്നിയവാസവും ആര്‍ക്കും ഈ വര്‍ഗ്ഗാത്തിനോട് കാണിക്കാലോ.വിമാനം വൈകുന്നതിന്റെ കാരണം യാത്രക്കാരെ അറിയിക്കനോ ,എപ്പോള്‍ പുറപെടാനവും എന്ന് തീര്‍ച്ച പറയണോ മെനക്കെടാതെ ( താമസ സൗകര്യം ഒരുക്കികൊടുതിരുന്നു) മുപ്പതിലേറെ മണിക്കൂര്‍ വശംകെടുത്തിയ എയര്‍ ഇന്ത്യ തോന്നിയവസംല്ലെന്കില്‍ പിന്നെ മറെന്താണ് പ്രവസില്‍കലായ്‌ യാത്രക്കാരോട് ചെയുന്നത് ...
ഇതെല്ലം കണ്ടും കേട്ടും തന്‍കാര്യം മാത്രം ചിന്തിച്ചു..പത്ര പ്രസ്താവന കളില്‍ പേര് വരാണ്ണ്‍ മാത്രം ഉത്സാഹിക്കുന്ന കടലാസ് സംഘടനകളുടെ വിളയാട്ടം എന്നതിലുപരി മലയാളിക്കുവേണ്ടി പറയാന്‍ പ്രവര്‍ത്തിക്കാന്‍ ആരുണ്ടിവിടെ...നമ്മള്‍ പാവം മലയാളികള്‍ എന്നും പാവം തന്നെ...നിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നു ഈ വിഷയത്തെ കുറിച്ച്..?..


4 comments:

ജെ പി വെട്ടിയാട്ടില്‍ said...

മുപ്പത് മണിക്കൂറിലേറെ ഫ്ലൈറ്റ് വൈകിയെന്നറിഞ്ഞ് ഖേദിക്കുന്നു. ഇവിടെയാണെങ്കില്‍ എയര്‍ പോര്‍ട്ട് തല്ലിപ്പൊളിക്കുമായിരുന്നു ജനങ്ങള്‍..
അവിടെ ഭരണം വേറെയല്ലേ. നിവൃത്തിയില്ലല്ലോ?
ഇത് മലയാളികളോട് മാത്രമേ കാണുള്ളൂ.
++ പിന്നെ ഫോണ്ട് അലൈന്മെന്റ് മാറ്റണം.
എന്റെ ബ്ലോഗ് നോക്കൂ.
ലാര്‍ജ്ജ് ഫോണ്ട് നന്നായിരിക്കും.
താങ്കളുടെത് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നുന്നു, വായിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ളത് പോലെ.

ശ്രീ said...

നമുക്ക് ഇങ്ങനെ പ്രതിഷേധം അറിയിയ്ക്കാനല്ലേ മാഷേ പറ്റൂ...

Jishad Cronic said...

സഹിക്കുകതന്നെ ശരണം
--

മനസിലെ വരികൾ said...

KOLLAM BHAI...BINU VASUDEAVAN - ABU DHABI.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)