Tuesday, July 27, 2010

യശോദ

യശോദ.

തൂക്കിയളന്ന അരി ,നീട്ടിപിടിച്ച തുണി സഞ്ചിയില്‍ ഇട്ടു കൊടുക്കുംബോള്‍ കണ്ണൂകള്‍ അറീയാതെ ഉഴറി പിടഞ്ഞു അവളുടെ മാംസളതയില്‍ ഇടഞ്ഞു നിന്നതു യശോദ മനസ്സിലക്കിയിരിക്കുന്നു. കുനിഞ്ഞിരുന്നു നിറഞ്ഞ സഞ്ചി ചാക്കു നൂല് കൊണ്ടു വരിഞ്ഞു കെട്ടുന്നതിനീടെ അല്ലെങ്കില്‍ അവള്‍ പതുങ്ങിയ സ്വരത്തില്‍ ചോദിക്കുമായിരുന്നൊ..?.
" ഇന്നു വര്വോ.."?
പിന്തിരിഞ്ഞു മേശക്കരികിലെ കസേരയില്‍ വന്നിരിക്കുംബോള്‍ അറിയാതെയാണെങ്കിലും ചോദിച്ചു പോയി.. "എങ്ങട്ട്?"
"എന്റെ ചാപ്പേലെക്കു" ?
" ഞനെന്തിനാ നിന്റെ ചപ്പേലെക്കു വെരുന്നെ"?
"ഒന്നിനൂലപ്പാ,, നിങ്ങളെ നോട്ടംകണ്ടപ്പം വിളിക്കണന്നു തോന്നി."
"അയിനി അനക്കു നിന്റെ ചപ്പ ഏട്യാന്ന് ന്നു അറിയ്യാ"? പകുതി കളിയായിട്ടായിരുന്നു ചോദിച്ചതു..എന്നല്‍ ഉത്തരമാകട്ടെ വിശദമായിതന്നെ കിട്ടി.
"പൊറമ്പോക്കിലാണു,പുതിയാളപ്പു വന്നിട്ടു തോടു മുറിച്ചു കടന്നു കടപ്പൊറത്തു വന്നാ ന്റെ ചാപ്പ കാണും..ആട രണ്ടുമൂന്നു ചാപ്പ മത്രേ ഉള്ളൂ അയിലാദ്യം കാണുന്നതു ന്റെ ചാപ്പ്യാ..നിങ്ങ പുതിയാളപ്പു വന്നിറ്റില്ല്യേ? "
"ഇണ്ട് പുതിയാളപ്പു വന്നിറ്റുണ്ട്..പക്കെങ്കിലു കടപ്പുറത്തേക്ക് ആ വയി വന്നിറ്റില്ല. ആട്ന്നു കൊറെ നടക്കനുണ്ടാ?"
" വെണ്ടപ്പാ... പുതിയാളപ്പ് റാക്കു ഷാപ്പിന്റെം സോമന്റെ പീട്യ്യേന്റെം ആട്ന്നു റൊഡു മുറിച്ചു കടന്നാല്‍ തോടായി,തോടൂ ഇറങ്ങിക്കേറീയാല്‍ ഇട്ടമ്മലായി ,ഇട്ടമ്മലു കേറീറങ്ങുന്നതു തന്നെ കടപ്പുറത്തേക്കാ..ആടുന്നു ഇടത്തൊട്ടു നൊക്കിയ ആദ്യം കാണുന്ന ചാപ്പന്ന്യാ എന്റെതു..നിങ്ങളൊരു ഏഴു ഏഴരക്കു വന്ന മതി..അപ്പ ഇരുട്ടാവും ആരും കാണൂല. "
"കൊയപ്പവ്വോ?"
"കൊയപ്പന്നുമാവൂല്ലാന്നു.. ആരൊടും വയി ചൊയിക്കാണ്ടു ബന്നാ മതി..ബെര്വാ..?"
"നോക്കട്ട്"
"നോക്കട്ട് ന്നല്ല ബരണം ..ഞാന്‍ ചാപ്പേലു നോക്കീരിക്കും."

മറ്റാള്‍ക്കാര്‍ റേഷന്‍ വാങ്ങാന്‍ കടയിലേക്കു വരുന്നതു കണ്ടാവണം യശോദ തൂക്കി കെട്ടി വച്ച അരിയും സഞ്ചിയും എടുത്തു പോകാന്‍ ഒരുങ്ങിയതു..ചുമലില്‍ ചുരുട്ടിയിട്ട തോര്‍ത്ത് വിടര്‍ത്തി മാറത്തൂടെ ഇട്ടു, വരണം എന്നര്‍ഥത്തില്‍ വശ്യമായി ചിരിച്ചു യശോദ ഇറങ്ങി നടന്നു. നടന്നകലുന്ന യശോദയുടെ താളത്തില്‍ ചലിക്കുന്ന നിതംബ ഭംഗിയില്‍ കണ്ണുടക്കിയപ്പോള്‍ യശോദ ഒരു ആവേശമായി തന്നിലേക്കു വന്നു നിറയുന്നതു പൊലെ തോന്നി..റേഷന്‍ വാങ്ങാന്‍ വന്ന ആള്‍ക്കാര്‍ക്കു സാധങ്ങള്‍ക്കു ബില്ലു മുറിച്ചു, അളന്നു തൂക്കി കൊടുത്തുവിട്ട് വീണ്ടും തനിച്ചായപ്പോള്‍ ചിന്തകളിലെക്കു യശോദയും അവളുടെ ശരീരമിനുപ്പും ക്ഷണിക്കാതെ തന്നെ കയറി വന്നു.കറുത്തിട്ടാണെങ്ക്ലിലും അവളൊരു അംഗവടിവുള്ള യുവതി തന്നെ.ലുങ്കിയൂം ബ്ലൌസ്സും നിറഞ്ഞ മാറിനെ കഴുകകണ്ണുകളില്‍ നിന്ന് ഒളിക്കാനെന്നവണ്ണം ചുമലിലൂടെ ഒരു തോര്‍ത്തുമിട്ടു പലവട്ടം അവള്‍ കടയില്‍ വന്നിട്ടൂണ്ടു എങ്കിലും,ഇന്നെവരെ അവളോട് എന്തെങ്കിലും തരത്തില്‍ ഒരാവേശം ഉള്ള വിധത്തില്‍ സംസാരിക്കയോ പറയുകയും ഉണ്ടയിട്ടില്ല. പിന്നെന്താണ് ഇന്നു അവള്‍ക്കു എന്നൊടു ഇത്ര താലപര്യം,.. ചിലപ്പോഴൊക്കെ കടം ചോദിച്ചു വന്നാല്‍ ,മുടക്കം പറയാതെ കൊടുക്കുന്നതു കൊണ്ടാണോ.. കടം വാങിച്ചതൊക്കെ തിരിച്ചു ചോദിക്കാന്‍ ഇട നല്‍കാതെ തന്നിട്ടുമുണ്ടല്ലൊ.. എന്തിനായിരിക്കും എന്നെ ഓളുടെ ചാപ്പേലേക്കു വിളിച്ചതു?.. ഒരു പാടു വേവലാതികളീലേക്കു മനസ്സു ഉരുണ്ടു വീഴുന്നതിനു മുന്നെ കടയില്‍ ആളുകള്‍ വന്നു യശോദയില്‍ നിന്നു ചിന്ത മുറിഞ്ഞു പോയി.

ആറു മണിയോടെ കട അടക്കാന്‍ സമയമായപ്പോള്‍ ആണു പിന്നെടു യശോദയെ കുറിച്ചും അവളുടെ ക്ഷണത്തെ കുറിച്ചും ഓര്‍മ്മ വന്നതു.പോകണൊ വേണ്ടയൊ എന്നായി പിന്നെത്തെ ആധി. എന്തിനാണു വെറുതെ ആവ്ശ്യമില്ലാത്ത പൊല്ലാപ്പിലേക്കു പോകുന്നെ. ആരെങ്ക്ലിലും അറിഞ്ഞാല്‍ പിന്നെ നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല,വേണ്ട പോണ്ട..മനസൂ ഒരു തീരുമാനത്തില്‍ ചെന്നു എത്തുന്നതിനു മുന്‍പായി യശോദയുടെ ചന്തി കുലുക്കിയുള്ള നടത്തം മന്‍സ്സില്‍ ഒരു പൂത്തിരി കത്തി വിടരും പൊലെ വിടര്‍ന്നു വന്നു. വെളുത്ത ഒരിഴ തോര്‍ത്തുകൊണ്ടു ഒളിപ്പിക്കാന്‍ വിഫലശ്രമം നടത്തുന്ന കറുത്ത ബ്ലസിന്നുള്ളിലെ നിറഞ്ഞ മാറീടത്തിന്റെ ഒര്‍മ്മ മനസ്സിനെ മറ്റെല്ലാം മറക്കാന്‍ പ്രേരിപ്പിച്ചു. കടപ്പുറത്തേക്കു കാലു വലിച്ചു നടന്നാല്‍ ഒരു മണീക്കൂര്‍കൊണ്ടു എത്താവുന്നതേ ഉള്ളൂ..സമയമുണ്ട്. ആറുമണിയാവുന്നതേ ഉള്ളൂ... ഏഴു ഏഴരയകുംബോള്‍ എത്തിയാല്‍ മതിയെന്നല്ലെ അവള്‍ പറഞ്ഞതു... അപ്പോ സമയമൂണ്ടു.. പോയലൊ? മന്‍സ്സൂ വീണ്ടും ചോദ്യചിഹ്ന്നങ്ങളില്‍ ഉടക്കിയപ്പോള്‍ യശൊദയുടെ സ്നേഹമസൃണമായ വരൂല്ലെ എന്ന ശബ്ദം കാതില്‍ പതിഞ്ഞ പോലെ തോന്നി.പിന്നെയൊന്നും ആലോചിച്ചില്ല,കടയുടെ ഷട്ടര്‍ വലിച്ചടച്ചു താക്കോലിട്ടു പൂട്ടി താക്കോല്‍ പതിവു പോലെ അടുത്തുള്ള ഉമ്മര്‍ക്കാന്റെ പൊരയില്‍ കൊടുത്തു വച്ചു. പതിവു റോഡു വിട്ടു വഴിതിരിഞ്ഞു നടന്നപ്പോള്‍ വേലിക്കരികില്‍ നിന്നും ആമിനാത്തയുടെ ചോദ്യം എന്താപ്പ ഇന്ന് സില്‍മക്കു പോണ്ണ്ടാ...,,? ബയി മാറീ പോന്നെ..! ഉമ്മറ്ക്കാന്റെ കെട്ട്യയോളാണ്.. സ്നേഹമുള്ള ആമിനാത്ത.. ഉച്ചക്ക് കടയടച്ചു പോകുന്നതിനു മുന്‍പ് സര്‍ബത്തു കലക്കി കുടിക്കാന്‍ കൊണ്ടു തരുന്ന അമീനാത്ത.ആമിനാത്ത പെട്ടന്നങ്ങിനെ ചൊദിച്ചപ്പോള്‍ ഒന്നു പരിഭ്രമിച്ചു പോയി. ഉത്തരമൊന്നും പറയാതെ വെറൂതെ ഒന്നു ചിരിച്ചു കാട്ടി വേഗം നടന്നകന്നു. പുതിയങ്ങാടി സ്റ്റാര്‍ ടാക്കീസിലേക്കുള്ള വഴിയിലൂടെ പോകാം.ഇട്ടപുറത്തൂടെ ലേബര്‍ സ്കൂള്‍ വഴി നടന്നു , സുല്‍ത്താന്‍ തോടു മുറിച്ച് കടന്നു നേരെ തെക്കോട്ടു നടന്നാല്‍ മതി.. കടപ്പുറത്തുന്നിനും മീന്‍ കൊണ്ടു വരുന്ന പെണ്ണൂങ്ങള്‍ വലിയ കനമുള്ള മീന്‍ കൊട്ട തലയിലേറ്റി നടത്തവും ഓട്ടവും അല്ലാത്ത രീതിയില്‍ കുണ്ടി കുലുക്കി നടന്നമര്‍ന്ന നടവരബുള്ള കണ്ടമിറങ്ങി പിന്നെ കൂറേ നടക്കണം.അതുകഴിഞാല്‍ തൈ പറമ്പ്..പുതിയാളപ്പു എത്തുംവരെ നീളുന്ന തൈപറമ്പില്‍ ചിലയിടത്തൊക്കെ ദുബായി പണത്തിന്റെ ഹുങ്കറിയിക്കുന്ന വാര്‍ക്ക വീടുകള്‍..പണീ തുടങ്ങിയതും,നടക്കുന്നതുമായ കുറെ വീടുകള്‍..ഇരുട്ടു മെല്ലെ ചാഞ്ഞിറങ്ങി തുടങിയിരിക്കുന്നു.. തെങ്ങില്‍ തോപ്പിനിടവഴികളില്‍ ഇരുട്ടും നിഴലും തിര്‍ച്ചറിയാനാവത്തവിധം അലിഞ്ഞു ചേരുന്നു. സമയമൊരുപാടയില്ലെ നടക്കാന്‍ തുടങിയിട്ടു.. വഴി തെറ്റിയൊ? ഹേയ് ഇല്ല.. ഓര്‍മ്മയുണ്ട്..പ്രതേകിച്ചാവാശ്യങ്ങള്‍ക്കു ഒന്നുമല്ലെങ്കിലും ഈ വഴി ഒന്നു രണ്ടു പ്രാവശ്യം വന്നിട്ടുണ്ടല്ലോ.. അദ്യം വന്നതു ഒന്‍പതില്‍ പഠിക്കുംബോള്‍ കളാസ്സു കട്ടു ചെയ്തു കടലു കാണാന്‍ വന്നു, വീട്ടിലെക്കു തിരിച്ചു പോയതും ഈ വഴിയണല്ലൊ എന്നോര്‍മ്മ വന്നു. അപ്പോ പുതിയാളപ്പ് ഇനി കുറെ ദൂരമില്ല. ആരൊടും വഴി ചോദിക്കരുതു എന്നല്ലേ യശോദ പറഞ്ഞതു എന്നു മനസ്സിലോര്‍ത്തു. ചൊദിക്കാന്‍ ആരെയും വഴിയില്‍ കണ്ടതുമില്ല. കുറച്ചു ദൂരെ തെങ്ങീന്‍ തോപ്പിന്റെ ഇരുട്ടിനോടു കൊഞ്ഞനം കുത്തുന്ന ഒരു തിരിവെളിച്ചം കാണാനായി.. നടന്നടുത്തപ്പോള്‍ റോഡരുകിലെ റാക്കു ഷാപ്പായി എന്നറിഞ്ഞു.നടന്നു റോഡിലെത്തി.. റാക്കു ഷാപ്പിന്റ് മുറ്റത്തെ തെങ്ങിനു ചാരി നിന്നു ആരൊ രണ്ടു പേരു അയഞ്ഞ രീതിയില്‍ സംസാരിക്കുന്നു. അവരുടെ കയ്യിലെ ബീഡിയില്‍ നിന്നെരിയുന്ന തീയ്യിന്റെ വെളീച്ചം ഒരു വലിയ മിന്നാമിനുങ്ങു പോലെ തോന്നിച്ചു. നേര്‍ത്ത രാവെളിച്ചത്തില്‍ റോഡിനപ്പുറത്തേക്ക് ഇറങ്ങുന്ന വഴി കണ്ടു.. പരിചിതനെന്ന മട്ടില്‍ അതിലൂടെ നടന്നു താഴക്കിറങി.. അതു തന്ന്യാവണം യശോദ പറഞ്ഞ വഴി. കാരണം അതു തോട്ടിലേക്കുള്ള വഴിയായിരുന്നു. തോടില്‍ വലിയ വെള്ളമുണ്ടായിരുന്നില്ല. മുണ്ടു മടക്കി കുത്തി ശബ്ദം വരുത്താതെ തോടു മൂറീച്ചു കടന്നു.. മനസ്സില്‍ ഭയാശങ്കകള്‍ പെരുകി വരികയാണ്. പുതിയാളപ്പില്‍ അറിയാവുന്നവര്‍ ചിലരുണ്ട്. ആറാം ക്ലാസ്സു മുതല്‍ പത്തു വരെ കൂടെ പഠിച്ച സൈമണും, വത്സനും.പവിത്രനും.. അവരൊക്കെ ഇവിടെയാണ്. കാണാതിരുന്നല്‍ മതി..തോടിനു ശേഷം മണ്ണീട്ടയാണ്. കടലിനും കരക്കും അതിര്‍ത്തിയിടുന്ന മണ്ണീട്ട.അതു നടന്നു കയറി കഴിഞ്ഞപ്പോഴേക്കും കടലിന്റെ ഹുങ്കാര ശബ്ദം തൊട്ടടൂത്തു കേള്‍ക്കാനായി.ദാ തൊട്ടു മുന്നില്‍ അലറി വിളിക്കുന്ന കടല്‍..ഇരുട്ട്, കമിഴ്ത്തി വച്ച ഒരു വലിയ കലം പോലെ തോന്നി കടലിലേക്കു നോക്കിയപ്പോള്‍. തീരം വിജനമാണ്. യശോദ പറഞഞ പ്രകാരം ഇടത്തോട്ടൂ കണ്ണയച്ചപ്പോള്‍ അങ്ങു കുറച്ചു ദൂരെ മണ്‍ കൂന പോലെ ചിലതു കണ്ടു.. അങ്ങോട്ടു നടന്നു. കടപ്പുറത്തെ കുഴ മണ്ണീല്‍ കാല്‍ പുതഞ്ഞ് പോവുന്നൂണ്ടായിരുന്നു.നേര്‍ത്ത നാട്ടു വെളിച്ചം പാറിവീണ വിജനതയില്‍ കടലിന്റെ അര്‍ത്തലച്ചുയരുന്ന ശബ്ദം മനസ്സിലെ ഭീതിയെ വളര്‍ത്തി വലുതാക്കിയതിനാല്‍ കടലിലെക്കു നോക്കാന്‍ ധൈര്യപെട്ടില്ല. വെറൂതെ പിന്തിരിഞ്ഞു നോക്കി ആരെങ്ക്ലിലും പിന്തുടരുന്നുണ്ടോ..? ഇല്ല എന്നുറപ്പാക്കി മുന്നിലെ മണ്‍കൂന പോലെ ഉയര്‍ന്ന നിഴലിനെ ലക്ഷ്യ്മാക്കി മുന്നോട്ടു നടന്നു. അടുത്തെത്തിയപ്പോള്‍ മനസ്സിലായി അതാണ് യശോദ പറഞ്ഞ ചാപ്പ. ഒന്നു ശങ്കിച്ചു. എങ്കിലും ധൈര്യം സംഭരിച്ചു മിടിക്കുന്ന മനസുമായി അടുത്തെക്കു നടന്നു. ചാപ്പയുടെ അടുത്തെത്തിയപ്പോഴക്കും എവിടെ നിന്നെന്നറിയില്ല മുന്നില്‍ പൊട്ടി വീ ണ പോലെ യശോദ. കൈ കടന്നു പിടിച്ചു അരികിലെക്കു അണച്ച് ചേര്‍ത്തു ചെവിയില്‍ പറയും മട്ടില്‍ നേര്‍ത്ത ശബ്ദത്തില്‍ അവള്‍ പറഞു. “ഞാന്‍ ബിചാരിചു ബരില്ലാന്നു. പിന്നെ എനക്കു തോന്നി ഇന്നതെ ആ നോട്ടം കണ്ടപ്പം എന്തയാലും ബരുംന്ന്..“ഞാന്‍ എന്തെങ്ക്ലിലും പറയാന്‍ വാതുറക്കും മുമ്പു എന്നെ കൈ പിടിച്ചു വലിചു ചാപ്പയിലെക്കു അവള്‍ കുനിഞ്ഞു കയറി എന്നെയും അകത്തെക്കു കയറ്റി. അടക്കിയ സ്വരത്തില്‍ അവള്‍ പറഞ്ഞു “ ഈട ഇരിക്കാന്‍ ഒന്നും ഇല്ല. നിലത്തിരിക്കണം.. “എനിക്കു അകത്ത് ഒന്നും കാണാന്‍ കഴിഞില്ല. ഒരു ചെറിയ ചിമ്മിണി വീളക്കു മുനിഞ്ഞു കത്തുന്നതിന്റെയാകണം തെളിച്ചമില്ലാത്തെ വെളിച്ചം അവിടെ നിറഞ്ഞു നിന്നിരുന്നു. അകത്തു കയറിയപ്പൊഴും കാല്‍ മണ്ണില്‍ പുതഞ്ഞു പോകുന്നുണ്ടായിരുന്നു. അവള്‍ അടക്കം പറയും മട്ടില്‍ പറഞ്ഞു“ പായയിട്ടിട്ടുണ്ട് ആടിരിക്ക്..“എനിക്കൊന്നും മനസ്സിലായില്ല. എന്തു ചെയ്യണമെന്നൊ,എവിടെയിരിക്കണമെന്നൊ ഒന്നും, ഒരു നിമിഷത്തിനു ശേഷം ഞാന്‍ നിലത്തു അവള്‍ പറഞ്ഞിടത്തു ഇരുന്നു. ഒരു പായ നിലത്തു വിരിച്ചിട്ടിരുന്നു. ഞാനതില്‍ ഇരുന്നു. അവള്‍ കുളിച്ച് വന്നതെ ഉണ്ടയിരുന്നുള്ളൂ എന്നു തോന്നി.മുടിതുമ്പില്‍ നിന്നും ഇറ്റി വീണ വെള്ളതുള്ളികള്‍ക്ക് നല്ല തണുപ്പു തോന്നി. എന്റെ തൊണ്ടയാകട്ടെ വറ്റി വരണ്ടിരുന്നു.പുറത്തെ കടലിന്റെ ആരവം കാതില്‍ തൊട്ടടുത്തു വന്നലച്ചുകൊണ്ടെയിരുന്നു. ചാരിയടച്ച ഓല വാതില്‍മറ തുറന്നു മുറിയില്‍ നിന്നും അവള്‍ പുറത്തേക്കെ നൂഴ്ന്നിറങ്ങി വാതില്‍ തിരികെ അടച്ചു. ഞാന്‍ മുറിയിലൊന്നു കണ്ണയച്ചു. ഒന്നും വ്യക്ത്മായി തെളിഞ്ഞു കണ്ടില്ല.ചില പാത്രങ്ങള്‍ ഒരു മൂലയില്‍ അടച്ചു വച്ചതു കണ്ടു.ഒരു പക്ഷെ രാത്രിയിലെക്കുള്ള ഭക്ഷണമാകാം അതു. ഇപ്പുറത്തെ മൂലയില്‍ നേരത്തെ കടയില്‍ നിന്നും കൊണ്ട് വന്ന അരിസ്ഞ്ചിയാണനെനു തോന്നുന്നു കറുത്തിരുണ്ടു കാണപെട്ടു.. മറ്റൊന്നും ആ മങ്ങിയ വെളിച്ചത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അല്പനിമിഷത്തിനകം യശോദ വാതില്‍ തുറന്നു അരികില്‍ വന്നു അടുത്തു ഇരുന്നു. ഞാന്‍ അടക്കിയ ശബ്ദത്തില്‍ ചോദിച്ചു എന്തിനാ പുറത്തു പോയതു? അവള്‍ പറഞ്ഞു “അതു അപ്പറത്തെ ഉമ്മപെണ്ണിനു വൈന്നെരേ പ്രസവവേദന തൊടങ്ങീനു. ആട്യാന്നെങ്കില് ഓളെ കെട്ട്യോനും ഇല്ല. അധികായിറ്റ് അയിന്റെ കരച്ചിലു കേക്കുന്നപൊലെ തോന്നി.അതു നോക്കാനാ ..പൊറത്തു ഇറങ്ങ്യെ..“ . ഉറപ്പിക്കാത്ത, കടപ്പുറത്തെ കുഴ മണ്ണില്‍ വിരിച്ച പായ ആയ്തൊണ്ടാവം അതില്‍ ഇരിക്കുംബോള്‍ മണ്ണീലെക്കു കുഴിഞ്ഞമര്‍ന്നു താണ് പോകുന്നതു പോലെ തോന്നിയതു.. ഞാന്‍ കാലുകള്‍ നീട്ടി പായയില്‍ നിവര്‍ന്നു കിടന്നു.നേരേ മുന്നില്‍ കാലിനു അപ്പുറം ഒരു തുണി കൊണ്ട് മറച്ചതിനപ്പുറത്തെക്കു എന്റെ കണ്ണൂകള്‍ ചെന്നു. പെട്ടെന്നു ഞാന്‍ എഴുന്നേറ്റു ഇരുന്നു.ആരാണവീടെ? നെഞ്ചില്‍ ഒരു കൊള്ളിയാന്‍ പാഞ്ഞു കയറിയൊ?നേര്‍ത്ത ചിമ്മിനിവെളിച്ചത്തില്‍ ഒരു നിഴലിനെ എനിക്കു കാണാനായി.കാല്‍മുട്ടുകളീല്‍ മുഖം കുമ്പീട്ട് കുനിഞ്ഞിരിക്കുന്ന ഒരു ആണ്‍കുട്ടിയാണു അതെന്നു എനിക്കു മനസ്സിലായി. എഴോ എട്ടൊ വയസ്സു പ്രായം വരുന്ന ഒരു കുട്ടി..ഞാന്‍ എന്റെ അന്ധാളിപ്പില്‍ നിന്നും കരകേറുന്നതിനു മുമ്പായി പുറത്തു വാതിലില്‍ മുട്ട് കേട്ടു.. എന്നെ തള്ളി പായയില്‍ കിടത്തി യശോദ പിടഞ്ഞെണീറ്റു.വാതില്‍ ചെറുതായി തൂറന്നു പുറത്തേക്കിറങ്ങി വാതില്‍ വലിച്ചടച്ചു. നിഴല്‍ കണ്ട മൂലയിലേക്കു ഞനെന്റെ കണ്ണൂകളയച്ചു. ഞാത്തിയിട്ട തുണിയുടെ മറ വകഞ്ഞുമാറ്റി എന്നെ ഉറ്റ് നോക്കുന്ന രണ്ടു കണ്ണൂകള്‍. തിരി താഴ്ത്തി കത്തിച്ച് വച്ച ഒരു കുഞ്ഞുതിരിവിളക്കില്‍ നിന്നും ഉയര്‍ന്നു പൊന്തികൊണ്ടിരുന്ന കരിമ്പുകയുടെ ഗന്ധം അവീടമാകെ നിറഞ്ഞു.കാല്‍ മുട്ടുകള്‍ മടക്കി അതില്‍ മുഖം ചേര്‍ത്തു എന്നെ നോക്കി, കുത്തിയിരിക്കുന്ന കുട്ടിയുടെ തിളങ്ങുന്ന കണ്ണൂകള്‍ എന്നെ അസ്വസ്ഥനാക്കി. എനിക്കെഴുന്നേറ്റ് ഓടിപോകാന്‍ തോന്നി. അന്ധകാരത്തിന്റെ വലിയ ഒരു ഭാണ്ഡകെട്ടിനകത്തു അകപെട്ട് പോയതായി എനിക്കനുഭവ്പെട്ടു.അവന്റെ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലാതെ ഞാന്‍ എന്റെ കണ്ണുകളെ അവനില്‍ നിന്നും പിന്‍ വലിച്ചു.അവന്‍ തുണിയുടെ മറ താഴ്ത്തി ഇരുട്ടിലെക്കു ഉള്‍വലിഞ്ഞു.ഞാന്‍ പിടഞ്ഞെണീറ്റു. എനിക്കു പോകണം. എന്റെ ശ്വാസഗതി വര്‍ദ്ധിച്ച് വന്നു. ഇരുട്ടിന്റെ ഈ കെട്ടിലേക്കു ഒരു വലിയ തിര ആര്‍ത്തലച്ചു വന്നു എല്ലാം വിഴുങ്ങിയെടൂത്തു കൊണ്ടു പോയെങ്കില്‍ എന്നു ഞാനാശിച്ചു. എന്റെ കാലുകള്‍ക്കു ഭാരമേറി ഞാന്‍ കടപ്പുറത്തെ കുഴമണ്ണീലേക്കു ഊര്‍ന്നിറങ്ങി പോകുന്നതായി തോന്നി.ചാരിയടച്ച വാതിലിനപ്പുറം ആരാണു തേങ്ങുന്നതു.. പുറത്തെ അടക്കിപിടീച്ച സംസാരത്തിനൊടുവില്‍ വാതില്‍ തുറന്നു അകത്തു കയറി യശോദ വാതില്‍ തിരിച്ചടച്ചു എന്നരികില്‍ വന്നു വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു “ഓള്‍ക്കു വേദന കൂടീത്രെ..അയിന്റെ അനിയത്തി പെണ്ണാണ് വന്നതു വിളിക്കാന്‍.. ഞാന്‍ പോട്ടെ..പൊയ്ക്കോട്ടെ..അയിനു ആരൂല്ല..നിങ്ങളെ വിളിക്കൂം ചെയ്തിട്ടു..“ പാതി വഴിക്കു നിറ്ത്തിയ അവള്‍ കരയുകയായിരുന്നൊ.. അവളൂടെ ശബ്ദം പതറിയിരുന്നു.... ഞന്‍ പറഞ്നു “നീ പോയ്ക്കൊ.. കൊയപൂല്ല., നീ പൊയ്ക്കൊ.. അല്ലെങ്കിലും എനിക്കൊരു മൂഡും ഇല്ല.. പിന്നെ നീ പറഞതു കൊണ്ടു വന്നൂന്നെ ഉള്ളൂ...ശരി ..ഞാന്‍ പോവ്വാ“...എന്നെ ചേര്‍ത്തു പിടിച്ച യശോദയുടെ കൈകള്‍ വിടുവിച്ചു ഞാന്‍ വാതില്‍ മറക്കു നേരേ നടന്നു . ഇരുട്ട് വീണലിഞ്ഞ തുണികൊണ്ടു മറച്ച ആ മൂലയിലേക്കു നോക്കാന്‍ എനിക്കു ഭയം തോന്നി..ഞാന്‍ വാതില്‍മറ തുറന്നു പുറത്തേക്കു നൂഴ്ന്നിറങ്ങി..പുറത്തു നിലാവിന്റെ നേര്‍ത്ത പ്രകാശം പടര്‍ന്നലിഞ്ഞു വരുന്നുണ്ടായിരുന്നു. ചാപ്പയുടെ പിറകിലോളം വന്നലക്കുന്ന തിരമാലകളുടെ അലര്‍ച്ചയില്‍ നിലാവിന്റെ തിളക്കം പാറീവീണോ..?ഞാന്‍ കടപ്പുറത്തൂടെ നടന്നു.വിജനതയില്‍, കാല്‍ പുതഞ്ഞു പോകുന്ന മണ്ണിലൂടെ നടക്കുംബോള്‍ രണ്ടു കണ്ണുകള്‍ എന്നെ പിന്തുടരുന്നതായി തോന്നി, ഞാന്‍ തിരിഞ്ഞു നോക്കാന്‍ ഭയപെട്ടു. പിന്നീട് ഞാന്‍ ഓടുകയായിരുന്നു. പിന്തിരിഞ്ഞു നോക്കാതെ.... ഇരുട്ടു ഊര്‍ന്നിറങ്ങിയ വഴികളിലെക്കു തിരിഞ്ഞു നോക്കാതെ ഞാന്‍ ഓടി.

16 comments:

രാജന്‍ വെങ്ങര said...

ഓര്‍മ്മയില്‍ നിന്നും കീറിയെടുത്തതു...

ഉമേഷ്‌ പിലിക്കൊട് said...

:-))

palmland said...

valare manoharamayirikkunnoo......
oru pidy nanmakalum ,manushyathwavum kudiyirikkunna oru manushyante katha.......

ഗന്ധർവൻ said...

ഇഷ്ടപ്പെട്ടു
അക്ഷരതെറ്റുകൾ ശ്രദ്ധിക്കുമല്ലോ

Jishad Cronic™ said...

ഇഷ്ടപ്പെട്ടു...

ചങ്കരന്‍ said...
This comment has been removed by the author.
ചങ്കരന്‍ said...

http://nirasan.blogspot.com/2008/03/blog-post.html

:)

Sabu M H said...

:)

thabarakrahman said...

രാജന്‍ കഥ അസ്സലായി, ഒറ്റയിരുപ്പില്‍
വായിച്ചുതീര്‍ത്തു. വീണ്ടും എഴുതുക,
ഭാവുകങ്ങള്‍. അന്വേഷണങ്ങള്‍ക്ക് നന്ദി.

ചെറുവാടി said...

നല്ല ഭംഗിയായി പറഞ്ഞു. ആശംസകള്‍

മന്‍സു said...

കഥ വളരെ നന്നായിട്ടുണ്ട് രാജന്‍, ഇനിയും പ്രതീക്ഷിക്കുന്നു

Mohamedkutty മുഹമ്മദുകുട്ടി said...

യാദൃശ്ചികമായി ഇവിടെ വന്നു പെട്ടു.രാജന്റെ കഥ അസ്സലായി.എന്നാല്‍ ചിലതു പറയാതെയും വയ്യ.ഒന്നു അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം(രാജനറിയാമല്ലോ ഞാന്‍ സധാരണ അതാണ് നോക്കാറെന്ന്!),പിന്നെ കഥയിലെ ആഖ്യാതാവ് പെട്ടെന്ന് “ഞാന്‍”ആയി. ആദ്യത്തെ ആ ഒഴുക്ക് പെട്ടെന്നു മാറി.കഥയിലെ സസ്പെന്‍സ് നന്നായിഷ്ടപ്പെട്ടു. ഇനിയും തുടരുക.ഈ വഴിക്കും വരണേ.

Pranavam Ravikumar a.k.a. Kochuravi said...

Good!

Abdulkader kodungallur said...

ഒരു സംഭവത്തെ അല്ലെങ്കില്‍ കാല്പനികതതയെ കഥാ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ അനുവാചക ഹൃദയത്തിലേക്ക് സ്ഥല കാലങ്ങളും കഥാപാത്രങ്ങളും ജീവനോടെ കയറി വരുമ്പോഴാണ് അനുവാചകന്‍ സംതൃപ്ത നാകുന്നത് . അവിടെയാണ് കഥ വിജയിക്കുന്നത് . അപ്പോഴാണ്‌ കഥാകൃത്ത് സായൂജ്യമടയുന്നത് . ഇവിടെ ഈ കഥയില്‍ ഇതെല്ലാം സംഭവിച്ചിരിക്കുന്നു. ശ്രീ രാജന്‍ വെങ്ങരയ്ക്ക് തീര്‍ച്ചയായും അഭിമാനിക്കാം നല്ലൊരു കഥയാണ് ഞാന്‍ വായനക്കാര്‍ക്ക് സമ്മാനിച്ചതെന്ന് . കഥാ തന്തു അല്പം പഴകിയതാനെങ്കിലും അവതരണ രീതി , ഭാഷയുടെ സ്ലാന്‍ഗ് , കഥാപാത്രങ്ങളുടെ വേവലാതികള്‍, നൊമ്പരത്തിന്റെ ബിംബം എല്ലാം മികച്ചതായിരിക്കുന്നു. കൊച്ചു കൊച്ചു പോരായ്മകള്‍ മറയ്ക്കുന്ന വിധത്തില്‍ നന്നായി ചിട്ടപ്പെടുത്തിയ കഥ. ഭാവുകങ്ങള്‍

Villagemaan said...

കഥ നന്നായി കേട്ടോ..

kazhchakkaran said...

വളരെ നല്ല കഥ. വായനയുടെ ആദ്യം മുതൽ അവസാനം വരെ ആളുകളെ ഇരുത്തി വായിപ്പിക്കും..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)