കൃഷിയെയും കൃഷിയിടങ്ങളെയും പറഞ്ഞു വരുമ്പോള്‍ ഒരു കാര്യം പറയാതിരിക്ക വയ്യ തന്നെ.അതിഭീകരവും അത്യന്ത അപകടകരവും ആയ സ്ഥിതിവിശേഷത്തിലേക്ക് നാം നടന്നു അടുക്കുകയാണ്.എങ്ങിനെയനെന്നല്ലേ നാട്ടിലെ കൃഷിയിടങ്ങള്‍ നികത്തിയും കുണ്ടുകുഴികള്‍ മണ്ണിട്ട് മൂടി കെട്ടിട നിര്‍മ്മാണം നടത്തുകവഴി.കൃഷി നശിക്കുന്നു എന്നതിലുപരി ഇത് വലിയ ഒരു ദുരന്തതിലെക്കാനു നമ്മെ കൂട്ടികൊണ്ടു ചെല്ലുന്നത് .ചെറുപ്പകാലത്ത് നമ്മുടെ വീടിനു ചുറ്റു പരിസരങ്ങളിലായുള തെങ്ങിന് തോപ്പുകളുടെ ഇട ചാലുകളിലും പിന്നെ കണ്ടങ്ങളിലും വയലിലും ഒക്കെ ധാരാളം വെള്ളം കെട്ടി നില്ക്കുന്നതു കാണാന്‍ കഴിഞ്ഞിരുന്നു.മഴക്കാലം വന്നു കഴിഞ്ഞാല്‍ ഭൂമിക്ക് വേണ്ടത് കുടിച്ചിറക്കിയത്തിനു ശേഷം പിന്നെയും മൂന്നു മാസകാലത്തെക്ക് അത്തരം ഇടങ്ങളില്‍ വെള്ളം കെട്ടി നിന്നിരുന്നു.ഈ വെള്ളം തെന്നെയാണ് ഭൂഗര്‍ഭ ജലമായി പിന്നീട് കിണറുകളിലൂടെ നാം കുടിവെള്ളമായി ഉപയോഗിച്ച് വന്നിരുന്നത്.ജൂണ്‍ ആദ്യവാരം മഴതുടങ്ങുംബോള് മുതല്‍ വെള്ളം ആര്‍ത്തിയായി കുടിചിറക്കി പതുക്കെ ദാഹം തീര്‍ക്കുന്ന ഭൂമി പിന്നെ പെയ്യുന്ന മഴയെ തന്റെ മടിത്തട്ടില്‍ കെട്ടി നിര്‍ത്തി സൂക്ഷിക്കുന്നു . സെപ്തംബര്‍ അവസാന വാരം വരെ കുഞ്ഞു മീനുകള്‍ക്കും ആമ്പല്‍ പൂക്കള്‍ക്കും ആധരമായി നിറഞ്ഞ കുളങ്ങളായും കുഞ്ഞു തടാകങ്ങലായും ഈ നിറഞ്ഞ മടിത്തട്ടിനെ നാട്ടിന്‍പുറങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്നു.കെട്ടിടം പണിയാനുള്ള അവശ്യാര്‍ത്ഥം ഈ നിലങ്ങലോക്കെയും മണ്ണിട്ട് ഉയര്‍ത്തി ഭൂമിക്ക് ഒരു തുള്ളി വെള്ളം പോലും നല്കാന് ദയകാട്ടാതെ അതെ നിലത്തില്‍ കെട്ടിപൊക്കിയ കല് ചുവരുകള്‍ക്കുള്ളില്‍ നിന്നും നാം കാറ്റിനു,തണുപ്പിന് കൃത്രിമ മാര്‍ഗങ്ങള്‍ തേടി വശംകെട്ടും,കുടിവെള്ളത്തിനായി ടാങ്കര്‍ ലോറിയെ കണ്ണും നാട്ടു കാത്തിരുന്നു വിലപിക്കുന്നു. പെയ്തിറങ്ങുന്ന മഴയ്ക്ക് മണ്ണിലെക്കൂര് ന്നിരങ്ങി പോകാന്‍ അവസരം നല്ക്കാതെ മണ്ണിനു അതിന്റെ ദാഹം തീര്‍ക്കാന്‍ പഴുതുകള്‍ നല്‍കാതെ നാം നമ്മുടെ സ്വാര്‍ത്ഥ തല്പര്യത്തിനായി മണ്ണിന്റെ തൊണ്ടകളാവുന്ന കുണ്ട് കുഴികളെയും വയല്‍ നിലങ്ങളെയും മണ്ണിട്ട് നികത്തുക വഴി നാം നമ്മോട് തന്നെയും അയല്‍ക്കാരനോടും നാടിനോടും അതിഭികരമായ അപരാധമാണ് ചെയുന്നത് എന്ന് ഒര്ക്കുന്നില്ല.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിന്റെ പ്രത്യകത മൂലം ( കടലിലേക്ക് ചരിഞ്ഞു) ഭൂമി വെള്ളത്തിനായി അതിന്റെ ദാഹതീര്ക്കാന് തൊടുത്ത്ത സ്രോതസ്സായ കടലിനെ തന്നെ ആശ്രയിക്കുകായവും ചെയ്യുക ,
(മണ്ണിനു വെള്ളം അതിന്റെ ദ്ദാഹം തീര്‍ക്കാന്‍ അത്യാവശ്യമായതിനാല്‍ അത് സ്വാഭാവികമായും വെള്ളം ലഭ്യമായ ഇടതു നിന്നും വലിച്ചെടുക്കും ഇങ്ങിനെ വരുംബോള് അത് തീര്‍ച്ചയായും കടലില്‍ നിന്ന് തന്നെയാവും സാധിചെടുക്കുക,)അങ്ങിനെ വരുംകാലങ്ങളില്‍ ഉപ്പ് വെള്ളം കയറി ഈ തീരഭൂവ് മൊത്തം നാശത്തിന്റെ പടുകുഴിയില്‍ ആണ്ട് പോവുക തന്നെ ചെയ്യും.ഇത് തിരിച്ചറിയാന്‍ വൈകിയലുള്ള ഫലമാണ് നാം അത്യുഷണമായും ജലക്ഷാമമായും ഇപ്പോഴേ അനുഭവിച്ചു തുടങ്ങിയിരിക്കുന്നത്.ആയതിനാല്‍ സ്വന്ത ആവശ്യത്തിനായി പോലും ഇത്തരമൊരു ചെയ്തിയിലേക്ക് നമ്മള് ആരും തിരിയരുതെ.ആരെങ്കിലും തൊട്ടടുത്ത സ്ഥലത്ത് ഇങ്ങിനെയൊരു ( സ്ഥലം മണ്ണിട്ട് നികത്തുന്നതുംപ്രകൃതിദത്ത മഴവെള്ള സംഭരണികള്‍ നശിപ്പിക്കുന്നതും) നടപടി ചെയ്യാന്‍ മുതിരുകയനെന്ക്കില് എതിര്‍ക്കുക.ഉപാദികള്‍ കൂടാതെ എതിര്‍ക്കുക.ശക്തമായി തന്നെ വിലക്കുക.കാരണം അത് നിങ്ങല്ല്ക്ക് ഇന്നേവരെ ലഭിച്ചു കൊണ്ടിരുന്ന ,നാളെ ലഭിക്കാനിരിക്കുന്ന കുടിവെള്ളത്തിനെ ഇല്ലാതാക്കുവാന്‍/നിങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ക്രിയയാണ് എന്ന് തിരിച്ചറിഞ്ഞു പ്രതികരിക്കുക.
പ്രകൃത്യാ ഉള്ള മഴവെള്ള സംഭാരനികളെ ഇല്ലാതാക്കുന്നവര്‍ സമൂഹ്യദ്രോഹികളായി കണക്കാക്കുക .
ഗൃഹ നിര്‍മ്മാണത്തിനായി ഇത്തരം ഭൂമി കണ്ടെത്തുന്നവര്‍ക്ക് അവര്‍ അങ്ങിനെ പണിയുന്ന വീട്ടില്‍ സ്വസ്ഥമായി കഴിയാനാവും എന്ന് സ്വപനംപോലും കാണാന്‍ കഴിയില്ല കാരണം അവര്‍ മറ്റുള്ളവരുടെ ,ഭൂമിയുടെ ദാഹത്തിന് മേലാണ് പടിഞ്ഞിരിക്കുന്നത് ..
അപ്പോള്‍ ഭൂമി ഇല്ലാത്തവര്‍ എന്ത് ചെയ്യും സ്വഭാവികമായ് ചോദ്യം. ഇതിനാണ് ഫ്ലാറ്റ് സിസ്റ്റം നാട്ടില്‍ വളര്‍ന്നു വരുന്നത് നല്ലതാണു എന്ന് ആലോചിക്കേണ്ടത്.അപ്പോള്‍ ഒരു പരിധി വരെ ഗൃഹ നിര്‍മ്മാണത്തിന് ആയുള്ള ദുര്ചിലവും കുറഞ്ഞു കിട്ടും.( അത്തരം കെട്ടിടങ്ങളും മേല്പറഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപെടുത്തിയല്ല നിര്‍മ്മിച്ചത് എന്ന് ഉറപ്പു വരുത്തണമെന്ന് മാത്രം
6 comments:
മണ്ണിനെ ദ്രോഹിക്കുന്ന സാമൂഹ്യദ്രോഹികളെ കണ്ടെറിഞ്ഞു കല്ലെറിയുക.അവര്‍ക്ക് മാപ്പില്ല..
rajattaaa
വളരെയധികം ശ്രദ്ധിക്കെണ്ടുന്ന ഒരു വിഷയമാണ് ഇവിടെ അവതരിപ്പിചിരിക്ന്നതു.നാം ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ വരും തലമുറ ഒരു വലിയ വിപത്തിനെ നേരിടേണ്ടിവരുമെന്ന ബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭീകരം തന്നെ.പിന്നെ ഫ്ലാറ്റുകള്‍ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ നടപ്പിലായിക്കഴിഞ്ഞു.ഗ്രാമങ്ങളില്‍ ഇനിയും നടപ്പിലാക്കേണ്ടിയിരിക്കുന്നു.
hai rajanji..... kalika prasakthamaya ee lekhanam valare nannaayi...... aashamsakal.....
here font alignment is OK
Post a Comment