ജീവിതത്തെ വ്യാഖ്യാനിക്കവുമോ
എന്നു നീ ചോദിച്ചപ്പോള്‍
ഒരു കടലോളം മഷി വേണമെന്നു
ഞാന്‍ പറഞ്ഞു।
നീ കൊണ്ടുവന്നതോ
നേര്‍ത്തൊരിളം മഷിത്തണ്ടും!
ഇതുകൊണ്ടെന്തെഴുതാന്‍
എന്നു ഞാന്‍ ചോദിച്ചപ്പോള്‍,
എഴുതപെട്ടതൊക്കെ മായ്ച്ചുകളയാനാണിതെന്നു നീ।
അപ്പോള്‍ മുതല്‍ ഞാനൊരു സ്ലേറ്റ് ആവുകയായിരുന്നു.