Friday, December 4, 2009

പ്രവാസത്തിലെ വഴിക്കാഴ്ച്ചകള്‍...മഴത്തുള്ളിയില്‍ നിന്നും

ഇതിലെഴുതിയതിനും അപ്പുറമാണു ഈ പ്രവാസിയുടെ ദുര്യോഗങ്ങള്‍..
ഒഴുക്കില്‍ ഇറങ്ങി നിന്നാല്‍ കാല്‍ ക്കീഴില്‍ നിന്നും ഒലിച്ച്പോകുന്ന മണ്ണ് പോലെ ഒഴിഞ്ഞഴിഞ്ഞില്ലാതാകുന്ന പ്രായത്തിന്റെ നിശബ്ദനഷടത്തില്‍..സ്വജീവിതം മറ്റുള്ളവര്‍ക്കായി ഹോമിക്കുന്ന ഏതൊരു പ്രവാസിയും,അവന്‍ ഏതു സാമ്പത്തീക തലത്തില്‍ ഉള്ളവനാണെകിലും അനുകമ്പ അര്‍ഹിക്കുന്നവന്‍ തന്നെ.
ഏതിനൊടെല്ലാം,എങ്ങിനെയെല്ലാം കോമ്പ്രമൈസ് ചെയ്താണ്‍ അവന്‍ വര്‍ഷാന്ത്യം പരോള്‍ കാലവധി പോലെ വിധിച്ചു കിട്ടുന്ന ഏതാനും ചില ഒഴിവു നാളിനായി ഇവിടെ കാത്തുകിടക്കുന്നതു.തന്നിലെ നിറഞ്ഞ സ്നേഹത്തെ നാട്ടിലെ ഉറ്റവര്‍ക്ക വേണ്ടി കരുതി വെച്ചു,സങ്കടങ്ങളും,ആഗ്രഹങ്ങളും നെഞ്ചിലടക്കി,അവന്‍ ആ നാളുകള്‍ സ്വന്തമാക്കി ഇനി നാട്ടീലെത്തിയാലൊ...വേണ്ട...ഞാന്‍ അതൊന്നും വീണ്ടുമിവിടെ ആവര്‍ത്തികുന്നില്ല.
ഗള്‍ഫ് മലയാളിയെ എങ്ങിനെയെല്ലാം ഉപയോഗിക്കാമോ അങ്ങിനെയെല്ലാം പിഴിഞ്ഞെടുക്കുകയും അതേ സമയം അങ്ങേയറ്റം പുച്ചത്തോടെ അവരെ റ്റ്രീറ്റ് ചെയുകയും ചെയുന്ന നന്ദിയില്ലാത്ത ഒരു സമൂഹമാണു മലയാളിയുടെതു..ദൈന്യതയുടെ നേര്‍പര്യായമായി ഒടുവിലൊരു നാള്‍ നാടണയുന്ന മലയാളിക്കു നേരിടേണ്ടി വരുന്ന ക്രൂരമായ ചോദ്യങ്ങള്‍...
കുറെ നാളായില്ലെ വന്നിട്ട്..എന്തെ പോണില്ലേ....?
ഓ...ഒഴിവാക്കി വന്നതാണല്ലേ....
തിരിച്ചു പോകുന്നില്ല അല്ലേ..?
...ഇങ്ങിനെയുള്ള ചോദ്യശരങ്ങളുടെ മുന്നില്‍ തലതാഴ്ത്തി...സ്വയം അവന്‍ പിറുപിറുക്കും...എനിക്കീ നാട്ടില്‍ കഴിയാന്‍ അവകാശമില്ലേ...ഞാനിവിടെ അഭയര്‍ഥിയാണൊ?
പ്രവാസിയുടെ നൊമ്പരമൊപ്പിയെടുത്ത വിഷയമവതരിപ്പിച്ചുകെണ്ടുള്ള ഒരു പോസ്റ്റ് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം ലിങ്ക്....http://www.mazhathullikal.com/forum/topics/2797114:Topic:257373.


5 comments:

Mohamedkutty മുഹമ്മദുകുട്ടി said...

എവിടെയായാലും കൂടുതല്‍ ആളുകള്‍ വായിക്കേണ്ട ഒരു വിഷയമാണിത്.മഴത്തുള്ളിയില്‍ ഞാനിട്ടതും അതു കൊണ്ടാണ്.ഇതെന്റെ രചനയൊന്നുമല്ല.എനിക്കൊരു പ്രവാസി മെയിലില്‍ തന്നതാണ്.

രാജന്‍ വെങ്ങര said...

വളരെ ശരിയാണു ഇക്ക പറഞ്ഞതു.നന്ദി ഇവിടെ വന്നതിനു...

unnikrishnan said...

Pravaasiyute jeevitha durithangaluyeyum, vanchikkappetunnathinteyum 'chitram' puthiya 'bhashaposhini'yil undu. malaayilikal thanne vanchakarum,vanchikkappetunnavarum aakunna chitram-'arabikkatha'yil cuba mukundan enna srreenivaasan varachirunnathum marakkaaavathalla..charithram avarthikkunnuu,gulf mohangalum,pravasi jeevithavum mattum malayaliyute kootappirappaayi kazhinjittu ethrayo varshangalaayi..
vanchanyil petaathirikkaanum yaathardhyangal manasilaakkaanum sahayikkunna vivarangal vazhikaattikalaakatte..

unnikrishnan said...
This comment has been removed by the author.
കരീം മാഷ്‌ said...

ആ അമ്പലക്കുളത്തിന്റെ ദൃശ്യം വല്ലാത്ത നൊസ്റ്റാള്‍ജിക്കാക്കുന്നു.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)