നിനക്കെന്നനുരാഗ മഴവില്ല്,
നിനക്കായി ഞാന്‍ കരയാം
നിന്‍ കവിളില്‍ നീലനിലാവിന്‍
പുഞ്ചിരി തെളിയുമെങ്കില്‍,
ഞാനേറ്റുവാങ്ങാം നോവിന്‍ മുള്‍
മുനകളൊക്കെയും
നിന്‍ മനമതില്‍നിന്ന-
ഴലിന്‍ നിഴലൊഴിയുമെങ്കില്‍,
കയ്പ്പാര്‍ന്ന നൊമ്പരച്ചാറതിറക്കാം
നിന്നനുരാഗമധുനുകരുവാനായി.
കത്തിയാളും വെയിലിന്‍
കരാളാലിംഗനത്തിലമരാം ഞാന്‍,
നിന്നുടലാകെയുള്‍പുളകിതാ-
നന്ദമതിലലിയുകില്‍.
നിനക്കായി ഞാന്‍ കരയാം,
എന്‍ കണ്ണീരില്‍ക്കാണാം
നിനക്കെന്നനുരാഗ മഴവില്ല്.
നിനക്കെന്നനുരാഗ മഴവില്ല്.
1 comment:
Enikkay koodiyum...!
Manoharam, Ashamsakal...!!!
Post a Comment