ശുഭ്രാംഗനേ സുന്ദരീ
നിന്നഭിരാമ സൌന്ദര്യമീ
നീര്ത്തടാകമധ്യേയനവദ്യ-
മാമഴകിന്റെയരുമയാം
പാല് പുഞ്ചിരിയായിടുന്നു.
നിന്നാരാധകനാമരുണനോ
തഴുകുന്നു നിന്നുടലാകെ
തെളിഞ്ഞ വെയിലിന്
കൈയ്യിനാല്‍.
പുളകിത ഗാത്രിയായ്
തെല്ലിളം നാണമോടെ-
യനുരാഗലോലയായ്
അഴകിതുയര്ത്തിയര്ക്ക-
നെ കൊതിപ്പിക്കുന്നു നീ.
മധ്യാഹ്ന ദേവനവന്‍,
വര്ദ്ധിതാനുരാഗത്തി-
ന്നൂഷ്മളാലിംഗനത്തില്
നീയുന്മാദലാസ്യത്തിനു-
ച്ചിയില്‍ ഉലയുബോള്,
കളിവീണമീട്ടിയെത്തുമാ-
കരിവണ്ടിനെ കണ്ടില്ലയോ?
പ്രണയാര്‍ദ്ര നീയനുരാഗ
വിവശയായലിയുന്നു
പകലവനിലെങ്കിലും,
പരിണയിക്കാതെ,
പാഞ്ഞു പോകുന്നവനും
2 comments:
athimanoharam.........prakrithye thottariunna....bhavana....poovinte ullile poo manassai vidarnadunna kavimanassinte vembel....!ullinteullil thulumbi uyarunna anuragavayp....itaryate pokuvan oru kavihridayathinakillathanne
മനോഹരമായ ചിത്രം
അതിനനുയോജ്യമായ വരികളും
"നിന്നാരാധകനാമരുണനോ തഴുകുന്നു നിന്നുടലാകെ
തെളിഞ്ഞ വെയിലിന് കൈയ്യിനാല്‍..."
പുതുവല്സരാശംസകള് നേരുന്നു
Post a Comment