Thursday, December 24, 2009

ആംബലിനഴക്




ശുഭ്രാംഗനേ സുന്ദരീ
നിന്നഭിരാമ സൌന്ദര്യമീ
നീര്‍ത്തടാകമധ്യേയനവദ്യ-
മാമഴകിന്റെയരുമയാം
പാല്‍ പുഞ്ചിരിയായിടുന്നു.

നിന്നാരാധകനാമരുണനോ
തഴുകുന്നു നിന്നുടലാകെ
തെളിഞ്ഞ വെയിലിന്‍
കൈയ്യിനാല്‍.

പുളകിത ഗാത്രിയായ്
തെല്ലിളം നാണമോടെ-
യനുരാഗലോലയായ്
അഴകിതുയര്‍ത്തിയര്‍ക്ക-
നെ കൊതിപ്പിക്കുന്നു നീ.
മധ്യാഹ്ന ദേവനവന്‍,
വര്‍ദ്ധിതാനുരാഗത്തി-
ന്നൂഷ്മളാലിംഗനത്തില്‍
നീയുന്മാദലാസ്യത്തിനു-
ച്ചിയില്‍ ഉലയുബോള്‍,
കളിവീണമീട്ടിയെത്തുമാ-
കരിവണ്ടിനെ കണ്ടില്ലയോ?
പ്രണയാര്‍ദ്ര നീയനുരാഗ
വിവശയായലിയുന്നു
പകലവനിലെങ്കിലും,
പരിണയിക്കാതെ,
പാഞ്ഞു പോകുന്നവനും

2 comments:

Sushmaraj said...

athimanoharam.........prakrithye thottariunna....bhavana....poovinte ullile poo manassai vidarnadunna kavimanassinte vembel....!ullinteullil thulumbi uyarunna anuragavayp....itaryate pokuvan oru kavihridayathinakillathanne

മാണിക്യം said...

മനോഹരമായ ചിത്രം
അതിനനുയോജ്യമായ വരികളും

"നിന്നാരാധകനാമരുണനോ തഴുകുന്നു നിന്നുടലാകെ
തെളിഞ്ഞ വെയിലിന്‍ കൈയ്യിനാല്‍..."


പുതുവല്‍സരാശംസകള്‍ നേരുന്നു

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)