Tuesday, December 1, 2009

പുഞ്ചവയല്‍ വരമ്പ്

ഈ പുഞ്ചവരമ്പിലൂടെ നീയിപ്പൊഴും,
എന്മുന്നില്‍!,ഒരു ചെറു പുന്‍ചിരി പുലരി പോലെ..!!

മഞ്ഞിന്‍ മുത്തണിഞ്ഞ
പുല്‍ക്കൊടി തുമ്പിലൊട്ടും
മുട്ടി നോവിക്കതെയരുമയായി..
വെള്ളിക്കൊലുസ്സണിഞ്ഞ നിന്‍
കുഞ്ഞു പാദങ്ങള്‍
ചാറിപെയ്തിറങ്ങി വന്നൊരു
കുഞ്ഞു മഴയില്‍
കുതിര്‍ന്നീറനണിഞ്ഞതും
നോക്കി പിന്നാലെയുണ്ടിപ്പോഴും ഞാന്‍.

നേര്‍ത്ത ചാറ്റല്‍ മഴ, ചാഞ്ഞാഞ്ഞു
പെയ്തിറങ്ങി നിന്‍ കുഞ്ഞോമന
ക്കുടയില്‍ കുളിരിന്റെ
കുപ്പിവളകിലുക്കമുതിര്‍ക്കവേ,
കാറ്റിന്റെ കയ്യിലെക്കുസൃതികളാല്‍
നിന്‍ കുപ്പയഞ്ഞൊറികളീറനാവുന്നതും
നോക്കിപ്പിന്നാലെയുണ്ടിപ്പോഴും ഞാന്‍.

എന്നെ നോക്കിച്ചിരിച്ചും,നിന്‍
ചലനതാളത്തില്‍ കുണുങ്ങിയും
ചീന്തിമെടഞ്ഞിട്ടയാമുടിക്കെട്ടിലുടക്കി
നില്‍ക്കുമാ മുല്ലമാലയില്‍
നിന്നൂര്‍ന്നിറങ്ങുന്നരാ നല്‍മണം,
ഈറനിടുപ്പിട്ടു വന്നൊരായിളംങ്കാറ്റ്
കട്ടെടുക്കുന്നതും നോക്കി,
പിന്നാലെയുണ്ടിപ്പോഴും ഞാന്‍.

ഈ പുഞ്ചവരമ്പിലൂടെ നീയിപ്പൊഴും,
എന്മുന്നില്‍!,ഒരു ചെറു പുഞ്ചിരി പുലരി പോലെ..!!

4 comments:

kinakoottam said...

kollam......
nalla baavana.
vengarayude manamundu.

pinne "padaswaram" ennathu paadangalude swaramaanu.
paadangalodu sarikkunnathu,
athu "paadasaram" aanu.
athalle shari.

ini enthaayalum pinnale njan undaavum

_sree

രാജന്‍ വെങ്ങര said...

വന്നതിനും വായിച്ചതിനും,അഭിപ്രായം രേഖപെടുത്തിയതിനും നന്ദി.
ചെറിയ ഒരു സംശയം,,,ഇതില്‍ ഞാനെവിടെയ്ങ്കിലും.. “പാദസ്വരം“ എന്ന വാക്കുപയോഗിച്ചിട്ടുണ്ടോ?.
പിന്നെ പാദസരം എന്ന വാക്കിന്റെ അര്‍ത്ഥം പറഞ്ഞ് തന്നതിനു പ്രത്യേകം നന്ദി...

kinakoottam said...

rajetta,
"poorakadav"inte thazhe
......arayaalilkalude "padaswara" kilukkangal.......
ennu kandirunnu.
kuttam kandupidichillengilum, thette choondikaattanam ennu knhikannan mashu padipichathu ormayille?

രാജന്‍ വെങ്ങര said...

ഓ ശരി..തീര്‍ച്ചയായും...നന്ദി...തിരുത്താം...

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)