Tuesday, December 1, 2009

പുഴയും വെള്ളാരംങ്കല്ലും

അന്തരാളങ്ങളിലൊളിപ്പിച്ചുമോമനിച്ചും,
ഉമ്മ വച്ചും,കുളിരോളങ്ങളാലിക്കിളി
പൂക്കളര്‍പ്പിച്ചും പുഴ ഒരു
വെള്ളാങ്കല്ലിനെ പ്രണയിച്ചിരുന്നു।!
കടത്തുതോണീക്കാരനന്നൊരു നാള്‍,
തന്റെ തുഴയെറിഞ്ഞു
വെള്ളാരങ്കല്ലിനെ നോവിച്ചപ്പോള്‍,
പുഴ പ്രളയതാണ്ഡവത്താലവനെ
പേടിപ്പിച്ചു।
കുഞ്ഞുമീനുകളുമായി കിന്നാരം പറഞ്ഞ
വെള്ളാരങ്കല്ലിനോടു പുഴക്കു
ചൊടി തോന്നി,
പുഴയന്നാദ്യമായി
വെള്ളാരങ്കല്ലിനോടു പിണങ്ങി।
പുഴയുടെ മനസ്സു കലങ്ങി।
വേനലിന്റെ തീഷ്ണതയേറ്റുവാങ്ങി,
പുഴ ഒഴുക്കു മറന്നു।
ആരൊരുമറിയാതെ പുഴയൊരുനാള്‍
അപ്രത്യക്ഷ്മായി!!
ചിലര്‍ പറഞ്ഞു,
പുഴ ഒളിച്ചോടീയെന്നു!
ചിലര്‍ പറഞ്ഞു,
പുഴ വെള്ളാരങ്കല്ലില്‍
തല തല്ലി ചത്തെന്നു!!!
ചിലരാകട്ടെ,
പുഴയെ വെള്ളാരങ്കല്‍
വിഴുങ്ങി എന്നു
നുണ പറഞ്ഞു।
അപവാദങ്ങളുടെ
ചളീയലമര്‍ന്നു,
വെള്ളാരംങ്കല്ല്
വിസ്മ്രുതിയുടെ
പായലുകളില്‍ നിന്നും
പുഴയുടെ നിഴല്‍ കണ്ടെടുക്കാന്‍
മഴയുടെ വരവിനായി കാതോര്‍ത്തു.

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)