Sunday, November 29, 2009

ഉപദേശം.

അധികമാരും പതം വരുത്തരുതവനവന്‍ മനം,
പാതാളം കുഴിച്ചെന്നു വന്നേക്കാം ചിലര്‍.
അതികമാരും “വിനയകുനിയ“മാരാകരുതാ-
മുതുകത്തേറി മുടിച്ചിടാം ചിലര്‍.
അധികമാരും പിന്തിരിഞ്ഞു നോക്കരുതീ
യോട്ട പന്തയമിതില്‍,
പാഞ്ഞേറുന്നവര്‍ മുന്നേറിടാം,
പിന്നിലായി നാം പിടഞ്ഞുവീണേക്കാം.
അധികമായാല്‍ അമൃതും വിഷമീ-
യുപദേശവുമതുപ്പോലെ.
അധികമുപദേശിച്ചാലിവനുമൊരേശുവാകും
ഒടുവിലൊരു കുരിശിനുമുടമയായേക്കാം.

8 comments:

ഫസല്‍ ബിനാലി.. said...

വളരെ നല്ലത്....

ഭൂതത്താന്‍ said...

ഉപദേശം ഒക്കെ കൊള്ളാം ....പിന്നെ വെറുതെ കുരിശു ചുമക്കണോ മാഷേ

പാവപ്പെട്ടവൻ said...

ഇത്രയും വിലകുറഞ്ഞ ഒരു ഉരുപ്പടി എവിടെയും ഫ്രീ

ഏ.ആര്‍. നജീം said...

മൂത്തോര്‍‌വാക്കും മുതുനെല്ലിക്കയും...

ആഹാരം, പണം , ഉപദേശം... ഇത് മൂന്നും ആരെങ്കിലും വെച്ചുനീട്ടിയാല്‍ നിരസിക്കരുത് കേട്ടൊ..

ആപ്പോ ആവശ്യമില്ലെങ്കിലും പിന്നീട് തോന്നും വേണ്ടെന്ന് പറയേണ്ടിയിരുന്നില്ലെന്നെ :) (ഒന്ന് തമാശിച്ചതാണേ )

കൊള്ളാം

nanda said...

രജേട്ടാ.....കൊള്ളാം....നല്ല ഉപദേശം

ശ്രീ said...

കൊള്ളാം മാഷേ

കണ്ണനുണ്ണി said...

ഹഹ ഒന്നെടുത്താല്‍ ഒന്ന് ഫ്രീ ഉപദേശം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)