Wednesday, November 25, 2009

വാക്കുകള്‍ തീപ്പെട്ടികൊള്ളികള്‍


വാക്കുകള്‍ തീപ്പെട്ടിക്കൊള്ളികള്‍,
ചിലവ ഒരു ഉരക്കു തന്നെ കത്തുന്നു,
ചിലതാകട്ടെ,എത്ര ഉരച്ചാലും കത്തില്ല.
മറ്റു ചിലതാകട്ടെ,
ഒരു ഉരക്കു മരുന്നു തെറിച്ചു,
ഒരിക്കലും കത്താതെ പോകുന്നു.
അറ്റം പൊടിഞ്ഞാലും
ഉരക്കാം
ചിലതപ്പോള്‍
‍പാളിക്കത്തിയെന്നും വരാം.!
ചിലതിതു കത്തില്ല.
നനവിലലിഞ്ഞു
നാണിച്ചിരിക്കും
കത്തി തെളിഞതാകട്ടെ,
ചിലതപ്പോള്‍ തന്നെ കേട്ടു പോകും.
എന്നാല്‍ ചിലതില്ല ,
കെടാതെ നിന്നങ്ങു കത്തും
കത്തികഴിഞ്ഞും
ചിലതെരിഞിരിക്കും
ചിലതു കരിഞ്ഞാലും
കാര്യമാകും!
നിറച്ചടുക്കി,
ഭദ്രമായ്‌വച്ചീടുകില്‍
ഉപകരിക്കുമിതേതുകൂരിരുട്ടിലും!!

വാക്കുകള്‍
തീപ്പെട്ടിക്കൊള്ളികള്‍
സൂക്ഷിക്കാം
നമുക്കിതപ്പ്രകാരം

8 comments:

ഷൈജു കോട്ടാത്തല said...

ഞാനും കവിതയില്‍ തീക്കൊള്ളി ഉപമിയ്ക്കാന്‍ എടുത്തിരുന്നു
അങ്ങേയറ്റം കിടപ്പുണ്ട്.

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ
എഴുതുമ്പോള്‍ എടുക്കുന്ന അതേ ജാഗ്രതയോടെ

rajan vengara said...

വലിയ തെറ്റുകളൊന്നും വന്നതായി കാണുന്നില്ല.എങ്കിലും അഭിപ്രായത്തിനു നന്ദി.
രാജന്‍ വെങ്ങര

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വാക്കുകള്‍ കത്തും, കത്തിപ്പടരും, എല്ലാം ചാമ്പലാക്കും. കരുതി ഉരച്ചില്ലെങ്കില്‍. വാക്കുകളെ തീപ്പെട്ടിക്കൊള്ളികളോടുപമിച്ച ഭാവനയ്ക്കു നമസ്കാരം.

രഘുനാഥന്‍ said...

പ്രിയ രാജന്‍ വെങ്ങര...

കവിത നന്നായിരിക്കുന്നു...

വലിയ തെറ്റുകള്‍ വന്നിട്ടില്ല എന്ന് എഴുതിക്കണ്ടു...

എങ്കിലും സൂക്ഷിക്കണം.

എന്തെന്നാല്‍, വാക്കുകള്‍ "തീ പെട്ടി" കൊള്ളികളാണെന്നു താങ്കള്‍ പറഞ്ഞല്ലോ?

"കത്തി കഴിഞും ചിലതെരിഞിരിക്കും എന്നും
ചിലതിതു കത്തില്ല" എന്നും പറയുന്നു...

ഏതായാലും താങ്കളുടെ വാക്കുകള്‍ കൂടുതല്‍ തെളിവോടെ കത്തട്ടെ..

ആശംസകള്‍.

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ

രാജന്‍ വെങ്ങര said...

എല്ലാവര്‍ക്കും നന്ദി...ശ്രീ..വളരെക്കാലത്തിനു ശേഷമാണല്ലോ ഇതുവഴി..നന്ദി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

dna said...

ശരിയാണ്. വാക്കുകള്‍ തീപ്പെട്ടി കൊള്ളികളാണ്
പക്ഷെ രജനീകാന്തിന്റെ കൈയിലെത്തുമ്പോഴോ?
വാക്കിന്റേയും തീപ്പെട്ടിക്കൊള്ളിയുടേയും
രാജാവു തന്നെ. കവിത നന്നായി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)