Wednesday, November 25, 2009

കവിതക്കൊരു കമെന്റ്

‘ലാപുട’യുടെ സ്കൂപ്പ് എന്ന കവിതക്കു നല്‍കിയ കമെന്റ്..
കവിതയുടെ ലിങ്ക് താഴെ കൊടൂത്തിരിക്കുന്നു.

ഒരു ചെറു കീറല്‍ പൊളി!
പാളി തുറന്നു നേര്‍ത്തയിടവഴി
താണ്ടിയാല്‍,
പാരാകെ പിറന്ന പാതാളം!!
ഓരോ പൊത്തുമൊരുമാളമാവേണം.
ഓരോ മാളവുമൊരു ഗുഹയാകേണം,
ഒരോ ഗുഹയുമൊരു തുരങ്കമാവേണം
നേര്‍ത്തവെളിച്ചക്കീറ് തുരന്നെത്തി
യിരുട്ടു മാറ്റി തെളിയണം,
അന്തരാളങ്ങളില്‍
ജീവന്റെ പാല്‍ക്കടല്‍ കടഞ്ഞുയിര്‍കൊള്ളുമാ
ചൈതന്യവിത നാമ്പു നീട്ടേണം.
ഒരോ ചെറു നീര്‍ചാലും
ചേരേണം ചെന്നതാഴിയിലെന്നതും
വാഴ്വിന്‍ നേരിതുപോലെ.

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)