Friday, December 26, 2008

യുദ്ധം

ഇല്ലെനിക്കാവില്ല-

യീരണഭേരിയിലുന്മാദിക്കുവാന്‍.

മരിച്ചുവീണതെന്നുമെന്നനിയനുമേട്ടനുമെങ്കിലും,

ഇടറിവീണതെന്നനിയത്തിയുമമ്മയും

ചേച്ചിയുമാവാമെങ്കിലും,

ആവില്ലെനിക്കൊരിക്കലുമീ

മണ്ണിലൊരു ചോരപുഴയൊഴുകിടുന്നതു കാണുവാന്‍।

വന്നിടാം പിംഗാമിനികളനവധി!

അവരിലുമിയിര്‍കൊള്ളാതിരിക്കമോ

പ്രതികാരജ്വാലയതിലുയിരെടുക്കാന്‍

പോന്ന കയ്യിന്‍ കരുത്തു।

ആ കരുത്തിലുലായതിരി‍ക്കുമോ

യിനിപിറക്കാനിരിക്കും

കുരുന്നിന്‍ മനവും,

കാത്തിരിക്കും കാട്ടാള

നീതി കണ്ടെത്തുവാന്‍.

കരുതണമതും നാമീ

ലോക വാഴ്ച്ചയില്‍

കരുത്തിന്‍ കഥ നിര്‍മ്മിചീടുവാന്‍

കോപ്പു കൂട്ടുകില്‍.

നീതിശാസ്ത്രങ്ങളനവധിയുണ്ടാവാമെങ്കിലും,

ചീറ്റും ചോരക്കില്ല, നിറഭേദം!

അതെപ്പോഴും ചുവന്നിരിപ്പൂ।

യുദ്ധം വിരാമമല്ലൊന്നിനും

തുടക്കമത്രെ-യതു തടുക്കിലുത്തമം.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)