ആരെന്തുപറഞ്ഞെന്നറിയേണ്ടെനി-
ക്കെന്നുള്ളിലുറഞ്ഞതു പറയാനില്ലൊരു മടിയും.
പാതിരാത്രിയും കഴിഞ്ഞിനിപ്പൂലരുവാനില്ലയേറെ നേരം.
കഴക്കുന്ന കാണ്ണലെനിക്കിന്നുവായനയസ്സാധ്യം.
വരുമീവഴി വീണ്ടൂംനിന്‍ ഹൃദയനൊമ്പരമതിലലിഞ്ഞ
കവ്യ രുചി നുകരുവാന്‍ കുറിച്ചിടാമെന്‍
കുന്നിമണിച്ചിന്ത ,വാക്കിനാലന്ന് നിശ്ച്ചയം.
എന്‍റെ ചെറിയ ലോകത്തേക്ക് വലിയ സ്വാഗതം -Fazaludheen Ali എന്ന ബ്ലൊഗിനു.
Saturday, January 5, 2008
ചിലതിനിങ്ങനേത്തന്നെ പറയേണ്ടി വരുന്നു.
“രക്തമയം മൊത്തം രക്തമയം
രൌദ്രമയം ചടുലവാക്കിനീണം.
പല്ലിളിക്കുന്നരക്ഷരകൂട്ടമീതാളില്‍,
ഭയജന്യം, വായനയപ്രിയ
വ്യായാമാകുന്നെനിക്കിപ്പൊഴും.
ക്ഷണിതാവല്ല ഞാന്‍,
ക്ഷണമേ പോയിടാം.
എങ്കിലും പറയാതെ പോവതുചിതമോ-
യീപാതക ക്രിയയിതു കാണുകില്‍?
പരിഭവമരുതെന്നോടു നിനക്കല്‍പ്പവും,
പരിതാപാമാമെന്‍
പരിപാകമതോര്‍ത്തു ക്ഷമിക്ക നീ.
യാഥാര്‍ത്ഥ്യന്‍ എന്ന ബ്ലൊഗിലെ "അശരീരി"എന്ന പോസ്റ്റിനിട്ട കമെന്റ്.
രൌദ്രമയം ചടുലവാക്കിനീണം.
പല്ലിളിക്കുന്നരക്ഷരകൂട്ടമീതാളില്‍,
ഭയജന്യം, വായനയപ്രിയ
വ്യായാമാകുന്നെനിക്കിപ്പൊഴും.
ക്ഷണിതാവല്ല ഞാന്‍,
ക്ഷണമേ പോയിടാം.
എങ്കിലും പറയാതെ പോവതുചിതമോ-
യീപാതക ക്രിയയിതു കാണുകില്‍?
പരിഭവമരുതെന്നോടു നിനക്കല്‍പ്പവും,
പരിതാപാമാമെന്‍
പരിപാകമതോര്‍ത്തു ക്ഷമിക്ക നീ.
യാഥാര്‍ത്ഥ്യന്‍ എന്ന ബ്ലൊഗിലെ "അശരീരി"എന്ന പോസ്റ്റിനിട്ട കമെന്റ്.
ഹരിത തീരങ്ങളിലെന്നെയെത്തിച്ചവന്
നീയായൊരുക്കി
നിനക്കായി തീര്‍ത്തൊരീ
പച്ച കാഴ്ച്കക്കെനിക്കേകാനില്ലൊരുപാഴ്വാക്കും,
എങ്കിലുംനന്ദി ചൊല്ലാതെപോവുകില്‍ഞാനാരു?
നിന്ദക്കുദാഹരിക്കാ-
നൊരുടലൊ?
ഇല്ല ഞാനാവില്ല,
ഒരിക്കലുമപ്രകാരം.
ഉരചെയ്തിടാമധികം
നീട്ടാതെയുമല്‍പ്പ-
മൊട്ടുമൊളിക്കാതെയും
തുറന്നിടാമെന്‍ മനം.
നീ കാട്ടിതന്ന വഴിയേറി
ചെന്നെത്തി ഞാനാ
തുളസി കതിരിന്‍
ഹൃദ്യ നൈര്‍മല്യമിയലും
ഭൂതകാലകുളിരിനു
ചിറകേകുമാ ജാലകത്തില്‍.
കണ്ടതു എന്തിഹ!
പറയുവാന്‍ഞാനെളുതല്ല!
കണ്ണിനുകൌതുകകാഴ്ചതന്‍ പൂരം!
കരളിലോ ഗൃഹാതുരകനവിന്റെ ഗീതം.
ചൊല്ല്ലാതിരിക്കുവതെങ്ങിനെ
നന്ദി ഞാന്‍ ആ വഴി ചൂണ്ടി
പറഞ്ഞ നിന്‍ വാക്കിനു.?
എന്നെ തുളസിയുടെ ഭൂതകാലക്കുളിര്‍ എന്ന പോസ്റ്റിലെത്തിച്ച, ശ്രിലാലിന്റെ ചിത്രപ്പെട്ടി എന്ന ബ്ലൊഗിലെ "എനിക്കു പച്ചനിറം കാണണം."എന്ന പോസ്റ്റിനു.
നിനക്കായി തീര്‍ത്തൊരീ
പച്ച കാഴ്ച്കക്കെനിക്കേകാനില്ലൊരുപാഴ്വാക്കും,
എങ്കിലുംനന്ദി ചൊല്ലാതെപോവുകില്‍ഞാനാരു?
നിന്ദക്കുദാഹരിക്കാ-
നൊരുടലൊ?
ഇല്ല ഞാനാവില്ല,
ഒരിക്കലുമപ്രകാരം.
ഉരചെയ്തിടാമധികം
നീട്ടാതെയുമല്‍പ്പ-
മൊട്ടുമൊളിക്കാതെയും
തുറന്നിടാമെന്‍ മനം.
നീ കാട്ടിതന്ന വഴിയേറി
ചെന്നെത്തി ഞാനാ
തുളസി കതിരിന്‍
ഹൃദ്യ നൈര്‍മല്യമിയലും
ഭൂതകാലകുളിരിനു
ചിറകേകുമാ ജാലകത്തില്‍.
കണ്ടതു എന്തിഹ!
പറയുവാന്‍ഞാനെളുതല്ല!
കണ്ണിനുകൌതുകകാഴ്ചതന്‍ പൂരം!
കരളിലോ ഗൃഹാതുരകനവിന്റെ ഗീതം.
ചൊല്ല്ലാതിരിക്കുവതെങ്ങിനെ
നന്ദി ഞാന്‍ ആ വഴി ചൂണ്ടി
പറഞ്ഞ നിന്‍ വാക്കിനു.?
എന്നെ തുളസിയുടെ ഭൂതകാലക്കുളിര്‍ എന്ന പോസ്റ്റിലെത്തിച്ച, ശ്രിലാലിന്റെ ചിത്രപ്പെട്ടി എന്ന ബ്ലൊഗിലെ "എനിക്കു പച്ചനിറം കാണണം."എന്ന പോസ്റ്റിനു.
പച്ച കാണാനെനിക്കും കൊതി തന്നെ.!
വന്നതെത്ര വൈകീയീവഴി,
വരാതിരുന്നാലൊകുളിരുലഞ്ഞ
തെങ്ങിന്‍ത്തലപ്പിലാഞ്ഞകാറ്റിനലയില്‍
കൈലിചുരിട്ടി ,കൈമടക്കികൂട്ടായ്
നടക്കുമക്കൂട്ടരെ കാണനാവുമൊ?
വന്നതീവഴി“ശ്രീലാ“ലൊരു*
സങ്കട കഥ,
പടമായിപകര്‍ത്തിയ-
തിനിടിയില്‍പറഞ്ഞിതുമീ
വഴിവരുകില്‍നനഞ്ഞിടാ,
മഴയീറന്‍ കാറ്റും.
കുളിരായിക്കൊതിപ്പിക്കുമാ
ഹരിത തീരമതിലിരിക്കാം.
അതിരസമതു നുണയാം
പലയലയൊളിയായി-
ച്ചിതറും പച്ചതന്‍
നിറത്തിനതു നിറവായിരം!
നയനമനോഹരദൃശ്യ-
മാകാഴ്ച്കകള്‍ കാണാമീവഴി
ചെല്ലുകില്‍.
നിനവായി
മനമതില്‍
നിറയുമീ
ഹൃദ്യസുഖകര
ദൃശ്യമതു
മനോഹരം
ഒപ്പിയെടുത്താതാം
നിന്‍ കരപാടവം
അഭിനന്ദനീയം
അതല്ലാതെന്തു പറയുവാന്‍.!
*ശ്രീലാലിന്റെ ചിത്രപ്പെട്ടി യില്‍ “ എനിക്കു പച്ച നിറം കാണണം“ എന്ന പോസ്റ്റിലൂടെ എനിക്കു എത്താന്‍ കഴിഞ്ഞ തുളസിയുടെ ഭൂതകാലക്കുളിര്‍ എന്ന ബ്ലൊഗില്‍ ഇട്ട കമെന്റ്
വരാതിരുന്നാലൊകുളിരുലഞ്ഞ
തെങ്ങിന്‍ത്തലപ്പിലാഞ്ഞകാറ്റിനലയില്‍
കൈലിചുരിട്ടി ,കൈമടക്കികൂട്ടായ്
നടക്കുമക്കൂട്ടരെ കാണനാവുമൊ?
വന്നതീവഴി“ശ്രീലാ“ലൊരു*
സങ്കട കഥ,
പടമായിപകര്‍ത്തിയ-
തിനിടിയില്‍പറഞ്ഞിതുമീ
വഴിവരുകില്‍നനഞ്ഞിടാ,
മഴയീറന്‍ കാറ്റും.
കുളിരായിക്കൊതിപ്പിക്കുമാ
ഹരിത തീരമതിലിരിക്കാം.
അതിരസമതു നുണയാം
പലയലയൊളിയായി-
ച്ചിതറും പച്ചതന്‍
നിറത്തിനതു നിറവായിരം!
നയനമനോഹരദൃശ്യ-
മാകാഴ്ച്കകള്‍ കാണാമീവഴി
ചെല്ലുകില്‍.
നിനവായി
മനമതില്‍
നിറയുമീ
ഹൃദ്യസുഖകര
ദൃശ്യമതു
മനോഹരം
ഒപ്പിയെടുത്താതാം
നിന്‍ കരപാടവം
അഭിനന്ദനീയം
അതല്ലാതെന്തു പറയുവാന്‍.!
*ശ്രീലാലിന്റെ ചിത്രപ്പെട്ടി യില്‍ “ എനിക്കു പച്ച നിറം കാണണം“ എന്ന പോസ്റ്റിലൂടെ എനിക്കു എത്താന്‍ കഴിഞ്ഞ തുളസിയുടെ ഭൂതകാലക്കുളിര്‍ എന്ന ബ്ലൊഗില്‍ ഇട്ട കമെന്റ്
മദ്യപിച്ചിട്ടെങ്കിലും,ഞാന്‍ കരയുന്നതു സങ്കടത്താലാണു.
നോക്കു, ഇതിനു മുമ്പും ഞാനിവിടെ വന്നിരുന്നു.അന്നു വൈകിപോയ രാത്രിയെ കുറിച്ചു വേവലാതി പെട്ടു ഞാന്‍ വേഗം തിരിച്ചു പോയി.ഇന്നിപ്പോള്‍ ഇവിടെയെത്തിയപ്പോഴാകട്ടെഎന്റെ ബോധത്തിന് നൈമീഷീകമായ ഉണര്‍വ്വേകിയ മദ്യത്തിന്റെ കൂട്ടാണുള്ളതു. അതേ ഞാനിതു ലഹരിയുടെ ഒന്നാം പടിമേലിരിന്നാണു ടൈപ്പ് ചെയ്യുന്നതു.എന്നാലും എനിക്കു നിന്റെ പ്രിയപെട്ടവന്റെ ചിരിയിലെ നിഷ്കളങ്കത, കാണാതെ പോകാന്‍ കഴിയുന്നില്ല.അവന്റെ ചിരിയില്‍ എനിക്കു നഷ്ട്മായ എന്റെ കോരനെയും(ഒന്‍പതാം ക്ലാസ്സില്‍ എന്നോടൊപ്പം പഠിച്ചിരുന്നവന്‍,കുടുംമ്പം മതം മാറി ക്രിസ്ത്യാനിയതിന്റ്യും,കോരന്‍ എന്ന പേരിലെ അപകര്‍ഷതാബോധത്തിന്റെയും പേരില്‍ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ എന്റെ പ്രിയ സുഹൃത്തു)ശശിയെയും,(ബൈക്ക് അപകടത്താല്‍ മരണത്തെ വരിക്കാന്‍ വിധിക്കപെട്ട,(ജനമം കൊണ്ടലെങ്കിലും) എന്റെ പൊന്നനിയന്‍,കൂട്ടുകാരന്‍).ശിവദാസനേയും (അകാലത്തില്‍ അസ്തമിച്ച സൌഹൃദസൂര്യന്‍, എന്നെ ഏറെ ഇഷ്ട്പെട്ടിരുന്ന ചങ്ങാതി)പിന്നെ രാമചന്ദ്രാട്ടനെയും(എന്റെ മുംബെ ജീവിതത്തിനു ഒരു അടിത്തറ ഇടാന്‍ പ്രേരകമായി,എനിക്കിന്നും അജ്ഞാതമായ കാരണത്താല്‍ ആത്മാഹത്യ ചെയ്ത )എനിക്കു കാണാനാവുന്നു,ഇപ്പോള്‍ എന്റെ കണ്ണില്‍ ജലം പൊടിഞ്ഞിട്ടുണ്ടു.ഇവിടെ ടൈപ്പൂ ചെയുന്ന അക്ഷരങ്ങള്‍ പോലും ആ നേരിയ പാടയിലൂടെയേ എനിക്കിപ്പോള്‍ കാണാനവുന്നുള്ളൂ..അതേ ഞാനിപ്പോള്‍ കരയുകയാണ്.ഞാന്‍ കരയട്ടെ കുറച്ച്.
പ്രിയപൂര്‍വ്വം....എന്ന ബ്ലൊഗില്‍ "ഒരു ദിവസത്തിന്‍റെ ഒടുക്കം.." എന്ന പോസ്റ്റ് വായിച്ചപ്പോള്‍ എന്നില്‍ നിറഞ്ഞ നോവാണിതു.
എന്റെ ബ്ലൊഗില്‍ ഞാനിതുവരെ പോസ്റ്റിയ ഫോട്ടോകള്‍.
എന്റെ ബ്ലോഗില്‍ ഞാനിതുവരെ പോസ്റ്റിയ ഫോട്ടോകള്‍ ഒന്നിച്ചിവിടെ കാണാം,.
http://picasaweb.google.com/rajvengara/qXhsMC?authkey=Jjr8R3oAlBs
ഇതിലെ ഫോട്ടൊകള്‍ക്കെല്ലാം അപ്പപ്പോള്‍ തോന്നിയ പോലെ രണ്ടു നാലു വരികള്‍ അടികുറിപ്പായും ചേര്‍ത്തിരുന്നു.അവയിലൂടെയും(ബ്ലൊഗിലെ പോസ്റ്റുകളിലൂടെ) ഒന്നു കണ്ണോടിക്കാന്‍ താല്പര്യപെടുമല്ലൊ.തീര്‍ച്ചയായും നിങ്ങളുടെ വിലയേറീയ അഭിപ്രയങ്ങളൂം,നിര്‍ദ്ദേശങ്ങളും ഞാന്‍ ആഗ്രഹിക്കുന്നുണ്ടു.നന്ദി വാക്കാലൊതുക്കുന്നില്ല.
http://picasaweb.google.com/rajvengara/qXhsMC?authkey=Jjr8R3oAlBs
ഇതിലെ ഫോട്ടൊകള്‍ക്കെല്ലാം അപ്പപ്പോള്‍ തോന്നിയ പോലെ രണ്ടു നാലു വരികള്‍ അടികുറിപ്പായും ചേര്‍ത്തിരുന്നു.അവയിലൂടെയും(ബ്ലൊഗിലെ പോസ്റ്റുകളിലൂടെ) ഒന്നു കണ്ണോടിക്കാന്‍ താല്പര്യപെടുമല്ലൊ.തീര്‍ച്ചയായും നിങ്ങളുടെ വിലയേറീയ അഭിപ്രയങ്ങളൂം,നിര്‍ദ്ദേശങ്ങളും ഞാന്‍ ആഗ്രഹിക്കുന്നുണ്ടു.നന്ദി വാക്കാലൊതുക്കുന്നില്ല.
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)