Saturday, January 5, 2008

മദ്യപിച്ചിട്ടെങ്കിലും,ഞാന്‍ കരയുന്നതു സങ്കടത്താലാ‍ണു.

നോക്കു, ഇതിനു മുമ്പും ഞാനിവിടെ വന്നിരുന്നു.അന്നു വൈകിപോയ രാത്രിയെ കുറിച്ചു വേവലാതി പെട്ടു ഞാ‍ന്‍ വേഗം തിരിച്ചു പോയി.ഇന്നിപ്പോള്‍ ഇവിടെയെത്തിയപ്പോഴാകട്ടെഎന്റെ ബോധത്തിന് നൈമീഷീകമായ ഉണര്‍വ്വേകിയ മദ്യത്തിന്റെ കൂട്ടാണുള്ളതു. അതേ ഞാനിതു ലഹരിയുടെ ഒന്നാം പടിമേലിരിന്നാണു ടൈപ്പ് ചെയ്യുന്നതു.എന്നാലും എനിക്കു നിന്റെ പ്രിയപെട്ടവന്റെ ചിരിയിലെ നിഷ്കളങ്കത, കാണാതെ പോകാന്‍ കഴിയുന്നില്ല.അവന്റെ ചിരിയില്‍ എനിക്കു നഷ്ട്മായ എന്റെ കോരനെയും(ഒന്‍പതാം ക്ലാസ്സില്‍ എന്നോടൊപ്പം പഠിച്ചിരുന്നവന്‍,കുടുംമ്പം മതം മാറി ക്രിസ്ത്യാനിയതിന്റ്യും,കോരന്‍ എന്ന പേരിലെ അപകര്‍ഷതാബോധത്തിന്റെയും പേരില്‍ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ എന്റെ പ്രിയ സുഹൃത്തു)ശശിയെയും,(ബൈക്ക് അപകടത്താല്‍ മരണത്തെ വരിക്കാന്‍ വിധിക്കപെട്ട,(ജനമം കൊണ്ടലെങ്കിലും) എന്റെ പൊന്നനിയന്‍,കൂട്ടുകാരന്‍).ശിവദാസനേയും (അകാലത്തില്‍ അസ്തമിച്ച സൌഹൃദസൂര്യന്‍, എന്നെ ഏറെ ഇഷ്ട്പെട്ടിരുന്ന ചങ്ങാതി)പിന്നെ രാമചന്ദ്രാട്ടനെയും(എന്റെ മുംബെ ജീവിതത്തിനു ഒരു അടിത്തറ ഇടാന്‍ പ്രേരകമായി,എനിക്കിന്നും അജ്ഞാതമായ കാരണത്താല്‍ ആത്മാഹത്യ ചെയ്ത )എനിക്കു കാണാനാവുന്നു,ഇപ്പോള്‍ എന്റെ കണ്ണില്‍ ജലം പൊടിഞ്ഞിട്ടുണ്ടു.ഇവിടെ ടൈപ്പൂ ചെയുന്ന അക്ഷരങ്ങള്‍ പോലും ആ നേരിയ പാടയിലൂടെയേ എനിക്കിപ്പോള്‍ കാണാനവുന്നുള്ളൂ..അതേ ഞാനിപ്പോള്‍ കരയുകയാണ്.ഞാന്‍ കരയട്ടെ കുറച്ച്.
പ്രിയപൂര്‍വ്വം....എന്ന ബ്ലൊഗില്‍ "ഒരു ദിവസത്തിന്‍റെ ഒടുക്കം.." എന്ന പോസ്റ്റ് വായിച്ചപ്പോള്‍ എന്നില്‍ നിറഞ്ഞ നോവാണിതു.

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)