Thursday, January 3, 2008

വടുകുന്ദ ശിവക്ഷേത്രോത്സവ ഫോട്ടോകള്‍.

കടപ്പാടു ശ്രീ സന്തോഷ് ടി.പി (vengara.com)
http://picasaweb.google.com/ashsadubai/VADUKUNDAMAHOLSAV

മിനീസിന്റെ "പിടിച്ചാല്‍ കിട്ടില്ലെന്നെ...: കവിത"ക്ക്

വാളലെളുതോ കീടനിര്‍മ്മാര്‍ജനം?
വാളെടൂത്തവന്‍ വാളാലെന്നറിയ നീ.
ഉയിര്‍ക്കണം നേരിനുയിരേകുവാന്‍
അല്ലാതെയരുതാത്ത ,
രണഭേരിതീര്‍ക്കുവനാകരുതതൊരിക്കലും.
ഓര്‍ക്കണമാ അശോക നീതി,
സാ‍രങ്ങളതു ലോകശാന്തിക്കുത്തമം.
വാളിന്‍ വായ്ത്തലത്തുമ്പാലരിയാം
എതിരിന്റെ കയ്യുകളായിരമെന്നാലും,
ഉയരുമാനേരിന്റെ വാക്കുകളതരിയുവാന്
‍രുധിരദാഹിയാം ഖഡ്ഗത്തിനാവുമോ?
ഒന്നല്ലൊരായിരം ജിഹ്വയായ്ഉണ്മതന്‍
ജ്വാലയായതെരിയുമ്പോള്‍
‍നിഷ്ഫലം നിന്‍ കരുത്തുറ്റ ബാഹുക്കള്‍.
ക്ഷമയെന്ന രണ്ടക്ഷരകൂട്ടിന്റെപശിമയില്‍
പണിതൊരുക്കി പണ്ടൊരാള്‍*
പാരതന്ത്ര്യത്തിനെതിരായ പടയണി.
തൊട്ടില്ല,കയ്യേറിയില്ലൊരു ഉടവാളും,
കരുതിയതു കരുത്താം സത്യമതൊന്നു മാത്രം.

*ഗാന്ധിജി.

മിനീസ് ന്റെ"പിടിച്ചാല്‍ കിട്ടില്ലെന്നെ...: കവിത" ക്ക്

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)