Monday, December 15, 2008

അന്ന വിധി.

അരിഞ്ഞെടുത്ത ധാന്യമതറയിലെത്തും വഴി-
-യെത്ര ധാന്യം ചോര്‍ന്നു പോയി?
അറയില്‍ നിന്നെടുത്ത ധാന്യമതു
വിത്തായൊരുക്കും വഴിയെത്ര
ധാന്യം ചോര്‍ന്നു പോയി?
വിത്തായ ധാന്യമതു
വയലിലെറിയുംബോള്‍
എത്ര ധാന്യം ചോര്‍ന്നു പോയി?
എറിഞ്ഞ വിത്തതു കിളുര്‍ത്ത്
ചെടിയായാടുമിടയെത്ര
ചെടി ചൊടിച്ചു പോയി?
വിളഞ്ഞ ധാന്യമതരിഞ്ഞെടുത്തറ
നിറക്കും വഴിയെത്ര ധാന്യം ചോര്‍ന്നു പോയി?
നിറച്ച ധാന്യമതു കോരിയെടുത്തുണ്ണാനൊരുക്കും
വഴിയെത്ര ധാന്യം ചോര്‍ന്നു പോയി?
വാരിയുരുളയക്കി വായില്‍ തിരുകും
വഴിയെത്രയന്നം ചോര്‍ന്നു പോയി?
ചവച്ചരച്ചിറക്കും മുന്നെ വന്ന
തുമ്മലില്‍ തെറിച്ചകന്നയന്നമതെത്ര?
ഒടുവിലിറക്കനായി നാവില്‍
ബാക്കി വന്നയന്നത്തിലെഴുതി
വച്ചിരിപ്പുണ്ടാം നിന്‍ പേരതു
നിശചയമതു വിധി.

6 comments:

Rejeesh Sanathanan said...

തലക്കെട്ട് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. പക്ഷെ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ രസകരമായി തോന്നി...നല്ല വരികള്‍

BS Madai said...

ഓരോ അന്നത്തിലും അത് വിധിക്കപ്പെട്ടവന്റെ പെരെഴുതിയിരിക്കുന്നു...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"അരിഞ്ഞെടുത്ത ധാന്യമതറയിലെത്തും വഴി-
-യെത്ര ധന്യം ചോര്‍ന്നു പോയി?"

ധന്യമോ? ധാന്യമോ? ശരിക്കും ഏതാണുദ്ദേശിച്ചത്?

കവിത നന്നായിട്ടുണ്ട്. പലപ്പോഴും ആലോചിക്കാറുണ്ട് കുപ്പത്തൊട്ടിയില്‍ വീണളിഞ്ഞു പോകുന്ന വറ്റില്‍ പോലും എന്തുകൊണ്ട് ദരിദ്രരാജ്യത്തെ പട്ടിണിക്കോലങ്ങളുടെ പേരെഴുതാതെ പോയെന്ന്? അവരുടെയും പാഴായിപ്പോകുന്ന ആ ധാന്യത്തിന്റേയും വിധി ആരാണാവോ ഇത്രയും ക്രൂരമായി എഴുതിയത്.

രാജന്‍ വെങ്ങര said...

മാറുന്ന മലയാളി,മാടായിക്കാരന്‍,രാമചന്ദ്രന്‍,
അക്ഷര തെറ്റ് തന്നെ..തിരുത്താം..എഴുതിയത് അലോചനക്കു കാരണമായി എന്നറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടു.വിധി കര്‍ത്താവു ആ വലിയവന്‍ തന്നെ.പടച്ചവന്‍.അവന്റെ ചെയ്തികള്‍ക്ക് കാരണം കണ്ടെത്താന്‍ നാമാര്?വന്നതിനും വായിച്ചതിനും,നന്നായി പ്രതികരിച്ചതിനും നന്ദി.

Jayasree Lakshmy Kumar said...

നിന്റെ പേരെഴുതിയ ധാന്യത്തിലേക്കെത്താൻ എത്ര ദൂരം!!! പേരെഴുതപ്പെടാത്ത ധാന്യങ്ങൾ പോലെ തന്നെ ധാന്യങ്ങളിലൊന്നും എഴുതപ്പെടാതെ പോയ പേരുകളും കാണുമല്ലേ?

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)