Wednesday, October 15, 2008

തിരയും തീരവും.

ഓര്‍മ്മകളുടെ കടലില്‍ നിന്നും നീ ഒരു വന്‍ തിരയായി ഉയരുന്നു।

ആര്‍ത്തലച്ചെത്തി അതു മനസ്സിന്‍ കരയില്‍,

നോവിന്‍ നുര പടര്‍ത്തി,

പല പാടു തീര്‍ത്തിറങ്ങിയകലുന്നു।

കല്‍കെട്ടുകളില്ലയീ കരയില്‍,

പലവുരു നീ തകര്‍ത്ത മണ്തിട്ട മാത്രം!

തട്ടടര്‍ന്ന മണല്‍ തരിമേലിപ്പൊഴും മയാതെ

മറയാതെ തെളിഞ്ഞിരിപ്പുണ്ടു ചിത്രങ്ങളവ,

പല കൈകളാല്‍ മാ‍യ്ക്കാനായി മാത്രമോ

നീയീ തീരമണയുന്നതിപ്പോഴും!

വരിക,

വന്നാര്‍ത്തലച്ചീ തീരമിതിലിനിയും,

പടരുക,നിന്നിലലിഞ്ഞിളകി,

വെറുമൊരു മണ്തരിയായമര്‍ന്നടിയുന്നതാണെനിക്കിഷ്ടം।

2 comments:

BS Madai said...

കൂട്ടുകാരാ നിനക്കെന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. പേരു ബാബു - വീട് മാടായില്‍. ഒരു പക്ഷെ മനോജിന്റെ കൂട്ടുകാരന്‍ എന്നു പറഞാല്‍ ഓര്‍മ്മ വരുമായിരിക്കും. നീ യു എ ഇ-ല്‍ എത്തിയതറിഞിരുന്നു. സുഖാ‍ണല്ലോ? പലതിലൂടെ കറങിയപ്പോള്‍ നിന്റെ ബ്ലോഗീലെത്തി. ഫോട്ടൊ കണ്ടപ്പോ ഉറപ്പിച്ചു. തടിച്ചിട്ടുണ്ട് അല്ലേ - സോറി, പോസ്റ്റിനെപ്പറ്റി കമന്റിയില്ല!! അല്ലെങ്കില്‍ അതു പിന്നീടാകട്ടെ.. വീണ്ടും കാണാം..

രാജന്‍ വെങ്ങര said...

ഓർമ്മയുണ്ട് കൂട്ടുകാരാ...കഴിഞ്ഞാഴ്ച്ച മനോജു ഫാമിലിയുമായി വന്നിരുന്നു .നിന്നെ കുറിച്ചു ഞാൻ അപ്പോൾ അന്വേഷിച്ചിരുന്നു.സുഖമാണല്ലൊ..എന്റെ ഇ മൈൽ ഐഡി rajvengara@gamil.com.shoot a nauk pls.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)