ഒരു ഇരുപത്തഞ്ച് വര്‍ഷത്തിനപ്പുറത്ത് ബാല്യത്തിലെ ഒരു സജ്ജീവ സാന്നിധ്യമായിരുന്നു ഈ കേളീപാത്രം.ഐതിഹ്യമറിയാമായിരുന്നില്ല കണ്ണൂരാന്റെ ഈ പോസ്റ്റിലൂടെ കയറിയിറങ്ങുന്നതു വരെ.ഭീതിതമായ മൌനതിന്റെ ചലിത രൂപമായ കേളിപാത്രത്തെ പേടിച്ചു വാതില്‍ പാളിക്കു പിറകിലൊളിച്ച കുഞ്ഞുപ്രായത്തിലേക്കു, മനസ്സിനെ കൈ പിടിച്ചു കൊണ്ടൂ പോയി ഈ പോസ്റ്റ്.എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷത്തിടെ എപ്പൊഴൊ ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ കേളീപാത്രത്തെ കണാനായതും,കൌതുകം വിടാതെ നോക്കിനിന്നതും ഞാനിപ്പോളോര്‍മ്മിക്കുന്നു॥എനിക്കു തോന്നുന്നതു ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍ (മാടായി,വെങ്ങര )കേളീപാത്രം “സര്‍വ്വീസ്”നടത്തുന്നുണ്ട് എന്നാണു।ചുവപ്പുടുത്തു,മണീ കിലുക്കി, കയ്യില്‍ ആമ തോടു കൊണ്ടുള്ള ഭിക്ഷാ പാത്രവും ഒക്കെയായി ഗൌരവഭാവത്തില്‍ വീടണയുന്ന കേളീപാത്രം ഭയത്തിന്റെ ഒരു സിമ്പല്‍ ആയിരുന്നു।വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്താന്‍ ഒരു ഉപാധി കൂടിയായിരുന്നു കേളീപാത്രം.അന്യനാട്ടില്‍ അനവധി നാള് കഴിക്കേണ്ടി വന്നപ്പോള്‍ ,നാട്ടിലെ കണ്ടു മാറന്ന കഴ്ച്ചകളീലേക്കു മനക്കണ്ണയച്ചപ്പോഴൊക്കെ ഈ ചിത്രവും എനിക്കു കാണാനായിട്ടുണ്ടൂ.അതുകൊണ്ടു തന്നെ കണ്ണൂരന്റെ ഈ പോസ്റ്റും മറ്റു പോസ്റ്റുകളെ പോലെ തന്നെ ആകര്‍ഷകമായി എനിക്കു അനുഭവപെടുന്നു.നന്ദിയുണ്ട് ഇതുപോലെയുള്ള വിഷയങ്ങളിലേക്കു ശ്രദ്ധ തിരിച്ചതിനു.ഇനിയും ഓര്‍മയുടെ നിധി പെട്ടിയില്‍ നിന്നും ഇത്തരത്തിലുള്ള വര്‍ണ്ണമുത്തുകള്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയൊടെ....സ്നെഹപൂര്‍വ്വം॥രാജന്‍ വെങ്ങര.
കണ്ണൂരന്റെ കേളീപാത്രം എന്ന പോസ്റ്റിലെത്താന്‍॥ഇവിടെ ക്ലിക്കുക...http://kannuran.blogspot.com/
No comments:
Post a Comment