Saturday, January 5, 2008

പച്ച കാണാനെനിക്കും കൊതി തന്നെ.!

വന്നതെത്ര വൈകീയീവഴി,
വരാതിരുന്നാലൊകുളിരുലഞ്ഞ
തെങ്ങിന്‍ത്തലപ്പിലാഞ്ഞകാറ്റിനലയില്‍
‍കൈലിചുരിട്ടി ,കൈമടക്കികൂട്ടായ്
നടക്കുമക്കൂട്ടരെ കാണനാവുമൊ?

വന്നതീവഴി“ശ്രീലാ“ലൊരു*
സങ്കട കഥ,
പടമായിപകര്‍ത്തിയ-
തിനിടിയില്‍പറഞ്ഞിതുമീ
വഴിവരുകില്‍നനഞ്ഞിടാ,
മഴയീറന്‍ കാറ്റും.
കുളിരായിക്കൊതിപ്പിക്കുമാ
ഹരിത തീരമതിലിരിക്കാം.
അതിരസമതു നുണയാം
പലയലയൊളിയായി-
ച്ചിതറും പച്ചതന്‍
നിറത്തിനതു നിറവായിരം!
നയനമനോഹരദൃശ്യ-
മാകാഴ്ച്കകള്‍ കാണാമീവഴി
ചെല്ലുകില്‍.

നിനവായി
മനമതില്‍
നിറയുമീ
ഹൃദ്യസുഖകര
ദൃശ്യമതു
മനോഹരം
ഒപ്പിയെടുത്താതാം
നിന്‍ കരപാടവം
അഭിനന്ദനീയം
അതല്ലാതെന്തു പറയുവാന്‍.!

*ശ്രീലാലിന്റെ ചിത്രപ്പെട്ടി യില്‍ “ എനിക്കു പച്ച നിറം കാണണം“ എന്ന പോസ്റ്റിലൂടെ എനിക്കു എത്താന്‍ കഴിഞ്ഞ തുളസിയുടെ ഭൂതകാലക്കുളിര്‍ എന്ന ബ്ലൊഗില്‍ ഇട്ട കമെന്റ്

1 comment:

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

wish u a new year with lot of happiness & blogieness??//
pachcha kandathil enikkum santhosham.good one/.
thank ufor your comment for my ASAREERI( yathartyan.blogspot.com)
Pls.think about "Who am I"

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)