Monday, January 14, 2008

ഇനി ഇടവേളക്കു ശേഷം!

കണ്ണിനറ്റം നനയുന്നതെന്തെ?
കരളിനറ്റം പുകയുന്നതെന്തെ?
കണ്ഠനാളത്തിലൊരു തേങ്ങല്‍
തളം കെട്ടി തങ്ങുന്നതെന്തെ?
കണ്ടില്ല്ല നാമിതുവരേ.
കേട്ടില്ല, നേരിട്ടു്‌ ചുണ്ടിടയില്‍
നിന്നൂര്‍ന്ന വക്കൊന്നുമിതുവരേ.
എങ്കിലും,
കൈമാറിയനവധി ആശയങ്ങളീ-
ജലകചില്ലിലെഴുതി പതിപ്പിച്ചു്.
വിശാലവാനമതില്‍ ചിതറി പരന്ന
താരക പ്രഭ പേലെ തെളിഞ്ഞും
ചിലതൊട്ടു തെളിയാതെയും
ചിരിതൂകിയിരുന്നല്ലൊ നിത്യ-
മീവഴി ഞാനെത്തുകില്‍!

ഇനിയമാവാസിയല്‍പ്പനാള്‍!
ഇരുട്ടിന്‍ വേലിയേറ്റമിറങ്ങി
പിന്‍ മാറുമ്പോളെത്തുമീ-
വഴി ഞാന്‍ കൂട്ടരെ.
അതുവരേ..
മറക്കാതിരിക്കുക.
ഈ പഥികനേയും.





9 comments:

മന്‍സുര്‍ said...

രാജന്‍ഭായ്‌...

മനസ്സില്‍ വിരിഞ്ഞൊരു
സ്നേഹപൂവായ്..
ഞൊടിയിടയിലൊരു സൌഹാര്‍ദപുഴയായ്‌
ചിരിതൂകിയൊഴുകും കുഞ്ഞോളങ്ങളിലെ
തിരയായ്‌....കാറ്റായ്‌

എന്നുമീ മനസ്സില്‍ തെളിഞ്ഞിരിപ്പൂ
യാത്ര മൊഴിയും നിനക്കായ്‌
പ്രാര്‍ത്ഥനകളെന്നും കൂടെ..
പോയ്‌ വരൂ..സ്നേഹിതാ
നിനക്ക്‌ മംഗളങ്ങള്‍ നേരുന്നു ഞാന്‍

നന്‍മകള്‍ നേരുന്നു

ഹരിത് said...

നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

ശ്രീലാല്‍ said...

അപ്പോ, എല്ലാം പറഞ്ഞ പോലെ.. :)

ശെഫി said...

നന്നായിട്ടുണ്ട്

രാജന്‍ വെങ്ങര said...

viTa paRayum mannassin vingnglilorallppamee saanthvana thEnittikkuvanethiya
sahajarE...,

chaTula bhaashpangngaL
poorithamen kaNpeelikaL.
viRappoonTiTarummee chuNti
leththunna vaakkinum
niRachchiTanaavathe
nomparamathu pinneyum bhaakki.
nandi ellavarkkum.

ശ്രീ said...

പോയ് വരൂ മാഷേ...

ആശംസകള്‍

ഗീത said...

അമാവാസി കഴിഞ്ഞ് പൌര്‍ണമിയ്ക്കായ് കാത്തിരിക്കുന്നു.....

കവിത നന്നായിരിക്കുന്നു.

കൊസ്രാക്കൊള്ളി said...

ഉള്ളതാണോ ഈ പറയുന്നത്‌ എവിടെ പോകുന്നു എന്നാ.. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ...

ഫസല്‍ ബിനാലി.. said...

kollaam, thudarnnum ezhuthuka,
ഭാവുകങ്ങള്‍

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)