Saturday, January 12, 2008

ചില ചിത്രങ്ങള്‍ കാണുമ്പോള്‍...

തുളവീണു ചിതറി പരന്നു,
കനമേറുമീ
മേഘപുതപ്പിനാല്‍
മറക്കുവാനൊരുങ്ങും നീയെങ്കിലും,
നമ്രമുഖീ
നിന്‍ കവിളിലുമ്മവയ്ക്കാതടങ്ങുമോ
ഞാനെന്‍‍ പ്രേമകിരണങ്ങളാല്‍?
എന്‍ നിശ്വാസമതറിവതില്ലയോ നീ ,
നിന്‍ കവിളിലതുരസുന്നുണ്ടു
മൃദു മന്ദമാരുതനായലഞ്ഞാവഴി.
രതിരാഗഗീതമൊന്നുമൂളി,
നിന്നുടലിലലിയും ഞാനീ
വര്‍ഷ ബിന്ദുക്കളായി.
പോട്ടം എന്ന ബ്ലൊഗിലെ മഴ എന്ന പോ‍സ്റ്റിനു.
ഇതിലൂടെ http://mallu-foto.blogspot.com/2008/01/blog-post_1666.html “പോട്ടം” ബ്ലോ‍ഗിലെത്താം.

3 comments:

ഗിരീഷ് വെങ്ങര January 12, 2008 10:15:00 AM PST  

dear raajan,
sure... i will suggest your name

മിന്നാമിനുങ്ങുകള്‍ //സജി.!! January 13, 2008 8:53:00 AM PST  

മൃദു മന്ദമാരുതനായലഞ്ഞാവഴി.
രതിരാഗഗീതമൊന്നുമൂളി,
നിന്നുടലിലലിയും ഞാനീ
വര്‍ഷ ബിന്ദുക്കളായി.

:)

എം പി അനസ്‌ January 13, 2008 10:02:00 AM PST  

രതിരാഗഗീതം എന്ന പ്രയോഗം അസാമാന്യം

Labels

നിങ്ങളോട്...

പലവഴികളതില്‍ പ്രയാണംതുടരുമെന്‍ പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോനോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
‍ധന്യനിവനും ധന്യരേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP