Thursday, January 3, 2008

മിനീസിന്റെ "പിടിച്ചാല്‍ കിട്ടില്ലെന്നെ...: കവിത"ക്ക്

വാളലെളുതോ കീടനിര്‍മ്മാര്‍ജനം?
വാളെടൂത്തവന്‍ വാളാലെന്നറിയ നീ.
ഉയിര്‍ക്കണം നേരിനുയിരേകുവാന്‍
അല്ലാതെയരുതാത്ത ,
രണഭേരിതീര്‍ക്കുവനാകരുതതൊരിക്കലും.
ഓര്‍ക്കണമാ അശോക നീതി,
സാ‍രങ്ങളതു ലോകശാന്തിക്കുത്തമം.
വാളിന്‍ വായ്ത്തലത്തുമ്പാലരിയാം
എതിരിന്റെ കയ്യുകളായിരമെന്നാലും,
ഉയരുമാനേരിന്റെ വാക്കുകളതരിയുവാന്
‍രുധിരദാഹിയാം ഖഡ്ഗത്തിനാവുമോ?
ഒന്നല്ലൊരായിരം ജിഹ്വയായ്ഉണ്മതന്‍
ജ്വാലയായതെരിയുമ്പോള്‍
‍നിഷ്ഫലം നിന്‍ കരുത്തുറ്റ ബാഹുക്കള്‍.
ക്ഷമയെന്ന രണ്ടക്ഷരകൂട്ടിന്റെപശിമയില്‍
പണിതൊരുക്കി പണ്ടൊരാള്‍*
പാരതന്ത്ര്യത്തിനെതിരായ പടയണി.
തൊട്ടില്ല,കയ്യേറിയില്ലൊരു ഉടവാളും,
കരുതിയതു കരുത്താം സത്യമതൊന്നു മാത്രം.

*ഗാന്ധിജി.

മിനീസ് ന്റെ"പിടിച്ചാല്‍ കിട്ടില്ലെന്നെ...: കവിത" ക്ക്

4 comments:

ശ്രീനാഥ്‌ | അഹം said...

enth evide oru spelling mistake ulla pole...

nnaalum ok.... after all, its a comment...

രാജന്‍ വെങ്ങര said...

ശ്രീനാഥ്,വന്നതിനും ഇങ്ങിനയൊരു അര്‍ഥവത്തായ പ്രതികരണത്തിനും നന്ദി.
ആ ഒരു “അക്ഷരതെറ്റി”(രസക്കേടു)തന്നെയാണു ഞാനും തിരയുന്നതു.പറ്റുമെങ്കില്‍ ഒന്നു കൂടി വായിക്കൂ.എവിടെയെങ്ങിനെ യാണു പിഴവു വന്നത് എന്നു കാട്ടി തരുവാനും ശ്രമിക്കുമല്ലൊ.തിരുത്താന്‍ ഞാന്‍ ബാധ്യസ്ഥന്‍ ആണു.
സ്നേഹപൂര്‍വ്വം.

sv said...

വാളിന്‍ വായ്ത്തലത്തുമ്പാലരിയാം
എതിരിന്റെ കയ്യുകളായിരമെന്നാലും,
ഉയരുമാനേരിന്റെ വാക്കുകളതരിയുവാന്
‍രുധിരദാഹിയാം ഖഡ്ഗത്തിനാവുമോ?

ഇഷ്ടപെട്ടു.. നല്ല വരികള്‍..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കൊസ്രാക്കൊള്ളി said...

അവസാനത്തെ നാലു വരികള്‍ ഒന്നാന്തരം വെട്ടിയും മിനുക്കിയും വെടിപ്പാക്കിയ വരികള്‍...

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)