Friday, December 28, 2007

വിത്തിന്‍ മോഹങ്ങള്‍.

തപസ്സിനന്ത്യം, കൊതിക്കുന്നൊരോ
വിത്തും വിതയതില്‍ കുരുക്കുവാന്‍.
മണ്ണിനീറന്‍ മനസ്സിലേക്കിളം
വേരിറക്കി പതുക്കെ പടര്‍ന്നൂര്‍ജം
വലിച്ചൂറ്റിയെടുത്തുയര്‍ന്നു പൊങ്ങി
തിരി നീട്ടി ചിരിക്കുവാന്‍
‍കൊതിക്കുമോരൊവിത്തും.!
ഇലയൊന്നു പറ്റുകില്‍,
കമ്പിനിളം പാര്‍ശ്വമതില്‍
‍തൊങ്ങലായി നിന്നുണ്മ തന്‍
‍പാല്‍ വെളിച്ചം കുടിച്ചുയിരിനു
അയിരേകി തുടിക്കാനിതിനു മോഹം!
ഇലകളിതിനനേകമുയിര്‍ക്കിലോ
ഇളംകാറ്റിനോടു സല്ലപിക്കണം.!
കാത്തിരുപ്പിനന്ത്യമൊരു ദിനം
റുതുമതിയായി തളിര്‍ക്കണം,
മണമിയലും പൂവായി ,
പിന്നെ കായായ്
ഒരു കവിതപോലായ്
കാലത്തിനൊരു
പൂവുടലായി ചമയണം.
വിത്തിതു മോഹമിതുപോലനവധി
ഹ്രുത്തിലൊതുക്കിയിരിക്കാം.

ധന്യം എന്ന ബ്ലൊഗിലെ "തുരുത്ത്‌" എന്ന കവിതക്കു നല്‍കിയ കന്മെന്റ്.

1 comment:

ശ്രീനാഥ്‌ | അഹം said...

അതില്‍ കിളിര്‍ക്കും തളിരിതളില്‍,
ഒരു ചെറു ഹിമകണമാകണമെനിക്കും....

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)