സുനാമികയുടെ ഓര്‍മ്മയില്‍...
അതൊരു ഞായറാഴ്ച്ക്യായിരുന്നു.ഹോളിഡേ ആയതിനാല്‍ ഞനും എന്റെ രണ്ടു ചങ്ങാതിമാരും കൂടി വിരാര്‍ മുത്തപ്പക്ഷേത്രത്തില്‍ പോകാനായി ഇറങ്ങിയതായിരുന്നു.വിരാര്‍ സ്റ്റേഷനീല്‍ ട്രയിന്‍ ഇറങ്ങിയപ്പോഴേക്കും മൊബൈല്‍ ശബ്ദിച്ചു തുടങ്ങി.നോക്കിയപ്പോള്‍ വീട്ടില്‍ നിന്നും ഭാര്യ.അവള്‍ ടി വി യില്‍ കൂടി ഫ്ലാഷ് ന്യൂസ് കാണിച്ചതു കണ്ടു വിളിച്ചതായിരുന്നു.ആ സമയം അവള്‍ പറഞ്ഞതു വേളാംങ്കണ്ണീയില്‍ കടലിരച്ചു കയറി കുറെ പേര്‍ ഒഴുകി പോയി എന്നാണു.അപ്പോള്‍ തന്നെ അറിയാവുന്ന കൂട്ടുകാരെയൊക്കെ ഫോണീല്‍ ബന്ധപെട്ടു.അപ്പൊഴെക്കും ടി വി യില്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരുനു.ഞങ്ങള്‍ യാത്ര തുടരാതെ വേഗം വീട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചു. വീട്ടില്‍ എന്റെ ഭാര്യ ഒറ്റക്കൂ ആയിരുന്നതിനാലും,പിന്നെ വാര്‍ത്തകള്‍ ഒന്നും ക്രുത്യമായി അറിയാന്‍ കഴിയാത്തതിനാലും ഞാന്‍ വല്ലതെ പരിഭ്രമിച്ചിരുനു.ട്രൈനില്‍ വച്ചു പലരും പലതും പറഞ്ഞപ്പോല്‍ ഞാന്‍ കൂടുതല്‍ പരിഭമിച്ചു.അതിനിടയില്‍ മൊബൈലും റേണ്‍ചു കിട്ടതെ യായി.അന്ധേരിയീല്‍ ട്രൈയിന്‍ ഇറങ്ങി വീട്ടിലെത്തി ടി വി യില്‍ അപ്പൊഴെക്കും വന്നു കൊണ്ടിരിന്ന വിശദമായ വാര്‍ത്തകള്‍ കണ്ടപ്പോഴാണു കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായ്തു.അപ്പോഴെക്കും നാട്ടില്‍ നിന്നും ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ചു ഫോണ്‍ വന്നു.ഇങ്ങു മുംബയില്‍ അത്ര വലിയ രീതിയില്‍ അതു നാശം വിതച്ചില്ല എന്നും നമ്മള്‍ സുരക്ഷിതരാണെന്നും അറിയിച്ചു.ഞങ്ങളുടെ നാട്ടിലും,അതു വലിയതായി അനുഭവപെട്ടില്ലേന്നും അറിഞ്ഞപ്പോള്‍ അശ്വാസം തോന്നി എങ്കിലും,ടി വീ യിലും,പിറ്റേന്നു പത്രമാധ്യമങ്ങളിലും കണ്ട വാര്‍ത്തകള്‍ക്കു ശേഷം ശരിക്കും മന:പ്രയാസമുണ്ടായി. ഓരോ വര്‍ഷവും,ഈ ദിനം വന്നെത്തുംബോള്‍ മനസ്സു ശരിക്കും വിഷമിക്കുന്നുണ്ടു.ഇന്നു അതിന്റെ മൂന്നാം വര്‍ഷികം. എല്ലം നഷടപെട്ടവരുടെ വേദനക്കു കുറവു വന്നു കാണും.ജീവിതം പുതിയ മേച്ചില്‍ പുറങ്ങളിലൂടെ പുത്തന്‍ പ്രതീക്ഷകല്‍ നല്‍കി അവരെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടവാം.ഈ ദുരന്തത്തില്‍ നമ്മെ വിട്ടുപൊയവരുടെ ആത്മാക്കള്‍ക്കു നിത്യശാന്തി നേര്‍ന്നു കൊണ്ടു നിര്‍ത്തട്ടെ.ഇങ്ങിനെ ഒരു ആദരഞ്ജ്ഞലി അര്‍പ്പിക്കാന്‍ ബ്ലൊഗു ലോകത്തു അവസരം ഉണ്ടാക്കി തന്ന താങ്കള്‍ക്കും സര്‍വ്വേശ്വരന്‍ നന്മ വരുത്തട്ടെ.
ഇതു http://dasthakhir.blogspot.com/2007/12/blog-post_26.html ബ്ലോഗില്‍ സുനാമിക എന്ന പോസ്റ്റിനു നല്‍കിയ കമെന്റാണു.
3 comments:
സുനാമി വന്ന് ഒരാഴ്ച കഴിഞ്ഞ് ഞാന്‍ വേളാങ്കണ്ണിയില്‍ പോയിരുന്നു.HANDS എന്ന NGO ശേഖരിച്ച റിലീഫ് മറ്റീരിയത്സ് വിതരണം ചെയ്യാന്‍. (ന്യൂ ഇയര്‍ ആഘോഷമൊഴിവാക്കി നാഗപട്ടണത്ത് പോകാന്‍ ആളെ കിട്ടാത്തതു കൊണ്ട് ഞാന്‍ കൂടെ പോയതാണ്.)തിരിച്ചു വന്ന് കൂട്ടുകാര്‍ക്ക് അയച്ച ഒരു മെയില്‍ ഇപ്പോഴും sent itemsല്‍ കിടക്കുന്നത് ആ പോസ്റ്റില്‍ തന്നെ കമന്റായി ഇട്ടിട്ടുണ്ട്.
പുതുവത്സരാശംസകള്‍
Post a Comment