Saturday, December 22, 2007

നമുക്കും കൈ കോര്‍ത്തൊന്നിച്ചണിനിരക്കാം.

അര്‍ക്കനൊരു തര്‍ക്കവുമില്ല-
തുള്ളതീ മര്‍ക്കടന്‍ മാര്‍ക്കല്ലോ!.
മറക്കാതെന്നുമീ വഴിയെത്തും
പറക്കാതെ പതുക്കെ പോയിടും.
കുറച്ചും കൂട്ടിയുമിവനിട്ടേച്ചു-
പോവുംചൂടിന്‍ ചും‌മ്പനങ്ങള്‍.
ചിലനേരമിവനേറും കുറുമ്പപ്പോള്‍,
ചടുലനേത്രപാളികള്‍ക്കന്തരാളങ്ങളില്‍
ചലനമെടുത്തുന്മാദരാഗമേറി തിള-
ച്ചേറെ തിളങ്ങി പടിയിറങ്ങി ,
പതുക്കെ പുറത്തിറങ്ങുമവനുടെ,
രൌദ്ര രശ്മിതന്‍ വിഷോഷ്ണ വേഗങ്ങള്‍.
തടുക്കാനൊരു പാളിയെങ്ങോ
ആരാലെരുക്കിയിരുന്നെങ്കിലും,
തുളവീണതില്‍ നിന്നൂറിയിറങ്ങി
പടര്‍ന്നേറും വിഷധൂളികളിവനവധി.
പ്രജ്ഞ തന്‍ പ്രഹേളിക
മായാ പടങ്ങളഴിഞ്ഞു വീണിട്ടും,
അസ്ത്രപ്രാണരായി മരുവുമീ
മനുജ ജന്മമതോര്‍ത്തവന്‍
മനസ്സാ കേഴുകയാവാം.
കണ്ണിയതു മുഴുവനായറ്റു പോവും
മുമ്പാരാലെതൊരു കൈയ്യാലിഴ
ചേര്‍ത്ത് നെയ്തെടുക്കുമാവല.
വേണമതു നിര്‍ബന്ധമാണത്
കൈ ചേര്‍ത്തിഴ കോര്‍ത്തെടുക്കാ-
നക്കീറിത് തുന്നി ചേര്‍ത്തിടാന്‍.
ഭൂമിയുടുക്കട്ടെ,പുത്തനാം ചേല
നമുക്കേകാനാവില്ലെയെങ്കിലും,
ചേര്‍ത്തു തുന്നിയിഴയടുപ്പിച്ചൊരാ..
“ഓസോണു”ടുപ്പിനഴകിനെ.
കൂട്ടരായൊക്കാം,കുറച്ചേ ആവുമെങ്കിലും,
അതും ഏകുമേറെ പ്രയോജനം.

ഈ കവിത എഴുതുവാന്‍ പ്രചോദനം ലഭിച്ചതു, ശ്രീലാലിന്റെ (link here->) ചിത്രപ്പെട്ടി എന്ന ബ്ലൊഗിലെ എന്റെ ദിവാകരേട്ടന്‍ എന്ന പോസ്റ്റില്‍ നിന്നാണു.

1 comment:

Unknown said...

nalla varikal
kollamtto :-)

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)