വിടപറഞ്ഞിറങ്ങി
പിരിഞ്ഞില്ല,
കൈ വീശിപറഞ്ഞകന്നില്ല,
കണ്ണീരിന്‍ കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്‍
നേര്‍ത്ത പാടമാത്രം.
പടിയിറങ്ങി
പോയതുമകലെയല്ല
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം.
Link Here "പുറക്കാടന്‍ " പുറപ്പെട്ട് പോയ നോട്ടം കണ്ണാടി നോക്കലായപ്പോള്‍"എന്ന കവിതക്കിട്ട കമെന്റ്
1 comment:
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം.
ഒരുപാടിഷ്ടപ്പെട്ടു ഈ വരികള്‍... നന്ദി താങ്കളുടെ അഭിപ്രായത്തിനും കൂടെച്ചേര്‍ത്ത നല്ല വരികള്‍ക്കും....
Post a Comment