Saturday, December 15, 2007

വെണ്ടക്ക പച്ചടി..ഉണ്ടാക്കുന്നതു എങ്ങിനെ?ഒന്നു കുക്കി നോക്കാം..







വെണ്ടക്ക പച്ചടി

വെണ്ടക്ക പച്ചടി എങ്ങിനെയാണ് ഉണ്ടാക്കുന്നതു എന്നാവട്ടേ ഇന്നത്തെ എന്റെ പോസ്റ്റ്..

വേണ്ടുന്ന സാധനങ്ങള്‍‌.
1 കാല്‍ കിലോ വെണ്ടക്ക.
2. അര മുറി തേങ്ങ ചിരവിയെടുത്തതു.
3.കാല്‍ കിലോ തൈരു .( നന്നായി മിക്‍സിയിലിട്ട് അടിച്ചു ഉടച്ചു എടുത്തത്)
4.നാലു വലിയ പച്ച മുളകു.
5.ഒരിഞ്ചു വലിപ്പത്തില്‍ ഇഞ്ചി കഷണം‌( ഇഞ്ചി പെണ്ണല്ല!)
6.വെളുത്തുള്ളി രണ്ടല്ലി.(നാഗവല്ലിയല്ല!)
7. കരിവേപ്പില.
8.വെളിച്ചെണ്ണ.
9.പശുവിന്‍ നെയ്യു.(ഒരു സ്പൂണ്‍)
10 കടുകു.
11.മഞ്ഞള്‍ പൊടി.
ഇനി ഉണ്ടാക്കുന്ന വിധം‌.
വെണ്ടക്ക കഷണങ്ങള്‍ ആക്കുക.(ഫോട്ടോ കാണുക)
രണ്ടു പച്ച മുളകു അതില്‍ നന്നായി അരിഞ്ഞിടുക.
അതിന്റെ കൂടെ ആ വെളുത്തുള്ളിയെയും അരിഞ്ഞിട്ടൊളു.
ചിരവിയ തേങ്ങയുടെ കൂടെ ഇഞ്ചി അരിഞ്ഞതും,രണ്ടു പചമുളകും,ആഞ്ചാറ് ഇല കരിവേപ്പിലയും ഇട്ട് നന്നായി മിക്സിയില്‍ അരച്ചെടുക്കുക.
ചട്ടി( മണ്‍ച്ചട്ടിയാണെങ്കില്‍ ഉത്തമം‌)യില്‍ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കുക.അതില്‍ വെണ്ടക്ക കഷണ്ങ്ങള്‍ ഇട്ട് വഴറ്റി യെടുക്കുക.വെണ്ടക്കയുടെ പച്ച ചുവ മാറാന്‍ പാകത്തില്‍ (വേവ്വും വിധം)
വഴറ്റുന്നതിനിടയില്‍ ,പശുവിന്‍ നെയ്യു ചേര്‍ക്കാം‌.അതിലേക്കു ആവശ്യത്തിനു ഉപ്പും,മഞ്ഞള്‍ പൊടിയും ഇടുക.(മഞ്ഞള്‍പൊടി വളരെ കുറച്ചു മതി കേട്ടോ). നന്നായി വഴറ്റി കഴിഞ്ഞാല്‍,തീ കുറച്ചു,അതിലേക്കു തേങ്ങയരച്ചതു ചേര്‍ത്തു,ഒന്നു പതുക്കെ ചൂടാക്കുക. തേങ്ങയുടെ പച്ച ചുവയൊന്നു മാറിക്കോട്ടെ..മതി ഇനി തീയണച്ചു കൊള്ളൂ.
അല്‍പ്പം തണുത്തു കഴിഞ്ഞാല്‍,അതിലേക്കു ഉടച്ചു വച്ച തൈരു ചേര്‍ത്തിളക്കി വയ്ക്കുക,
ഇതാ രുചീയുള്ള വെണ്ടക്ക പച്ചടി തയ്യാര്‍..
കൂട്ടി നോക്കീട്ട് അഭിപ്രായം‌ പറയണം കേട്ടോ ചങ്ങാതി മാരേ..

6 comments:

ശ്രീലാല്‍ said...

കൊതിപ്പിച്ചല്ലോ... :(
എനിക്കിപ്പം കിട്ടണം..
എനിക്കിപ്പം കിട്ടണം...
രായാട്ടാ ഒന്ന് ഉണ്ടാക്കി അയച്ചു താപ്പാ.. ഇവിടെ ഇതെല്ലാം ഒപ്പിക്കന്‍ പാടാ.

മണ്‍ ചട്ടിയില്‍ തന്നെ വേണം. എങ്കിലേ അതിന്റെ ഒരു രുചി വരൂ..

മന്‍സുര്‍ said...

രാജന്‍ ഭായ്‌...

പചടി...കിചടി എന്നൊക്കെ പറഞ്ഞ്‌...വെറുതെ കൊതിപ്പിക്കല്ലേ...അതുണ്ടാക്കാന്‍ എല്ലാ ചെരുവകളും ഇവിടെ കിട്ടാന്‍ പാടാണ്‌... എന്നാലും ഉള്ളത്‌ കൊണ്ട്‌ ഞാനും ഒന്ന്‌ ട്രൈ ചെയ്യട്ടെ....

നള പാചക രാജനാണോ....എങ്കില്‍ പോരട്ടെ പാചക കുറിപ്പുകളിനിയും

നന്‍മകള്‍ നേരുന്നു

രാജന്‍ വെങ്ങര said...

അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

ശ്രീ said...

മാഷേ... ഇതു കാണുന്നത് ഇപ്പോഴാണ്‍. കണ്ടിട്ട് സത്യത്തില്‍‌ കൊതിയാകുന്നു. ഒന്നുണ്ടാക്കി നോക്കണം (ബാച്ചികളായിപ്പോയില്ലേ?)
:)

നിരക്ഷരൻ said...

അല്ല മാഷെ. ഇതെല്ലാം സ്വയം ഉണ്ടാക്കാറുണ്ടോ?
അതിനുശേഷം കഴിച്ചുനോക്കാറുണ്ടോ ?

ഒന്നു തമാശിച്ചതാണ്‌ കേട്ടോ.

താങ്കള്‍ ജീവിക്കുന്ന മുംബയ് നഗരത്തിലെ അന്ധേരിപ്പട്ടണം തന്നെയാണ്‌ എന്നെയും ഒരു ചിന്ന നളന്‍ ആക്കി മാറ്റിയത് . 15 വര്‍ഷം മുന്‍പ് .

രാജന്‍ വെങ്ങര said...

ധൈര്യമായി ഉണ്ടാക്കി കഴിച്ചോളൂ കൂട്ടരെ...
ഇതിനകം ചിലപ്പോള്‍ അതു സംഭവിച്ചിരിക്കണം.
എന്തു തോന്നി..? ഇഷ്ടായോ..?

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)