Sunday, December 16, 2007

സ്വപ്ന അനു ബി ജോര്‍ജിന്റെ കവിതക്ക്..

കവിത(സ്വപ്നങ്ങള്‍)

ഇരുട്ടല്‍‌പ്പമൊന്നേറുകില്‍,
തിളക്കമേറും‌ നക്ഷ്ത്രങ്ങള്‍‌!
ഇതാകാശനീതി!!
വേദനയുറഞ്ഞ ഹ്രുത്തിലൂ‍റും,
വാക്കിനുമതി സൌന്ദര്യം!
ഇതു ലോക കാവ്യ നീതി!!!
മനസ്സിലുണ്ടൊരു മരം‌,
ഇലകൊഴിഞ്ഞെഴുന്നു നില്‍ക്കുംചില്ലകള്‍ ബാക്കി,
കരഞ്ഞാര്‍ക്കുന്നു,വാക്കാം കാക്കകള്‍
‍കലമ്പല്‍ കൂട്ടുന്നിതീ കൊമ്പില്‍!
മോക്ഷമില്ലാതലയും ആത്‍മാക്കളത്രെയീ കാക്കകള്‍,
ആരിതു പറഞ്ഞെന്നു ഓര്‍മ്മയില്‍ പരതാം.
ചിലമ്പിക്കലപില കൂട്ടുമീവാക്കിന്‍ കാ‍ക്കക്കൂട്ടങ്ങള്‍-
ക്കേകാമിനി മോചനം.
അന്നമെറിയാം,കയ്യ് മാടി വിളിക്കാം,
വന്നിരിക്ക ,വന്നെന്‍ ഇലക്കീറില്‍.
കൊത്തിരുചിച്ചു തല
ചെരിച്ചെന്നെനോക്കി പറന്നകന്നോളു.
ഇനി നിനക്കു മോക്ഷം,
ഈ ഇലത്താളെനിക്കു സ്വന്തം.
********************
ചങ്ങാതിമാര്‍ പറഞ്ഞ പൊലെ,
വാക്കുകള്‍ കുറുക്കുക.
അന്നേരമതിലൂറും
ചെറുതേന്‍ മധുരം
അതിരസമതനുഭവം.!!

സ്വപ്ന‌‌ അനു ബി ജോര്‍ജിന്റെ കവിതയിലേക്കുള്ള ലിങ്ക് ഇവിടെ“കവിത(സ്വപ്നങ്ങള്‍)

4 comments:

ഏറനാടന്‍ said...

സ്വാഗതം. വെങ്ങരക്കാരന്‍ ആണല്ലേ.. ദുബായിലെ മീഡിയാപ്രവറ്‌ത്തകന്‍ കെപീകെ വെങ്ങരയെ അറിയുമോ? ഞങ്ങള്‍ പരിചയക്കാരാണ്‌. ഒത്തിരി സഹായിച്ചിട്ടുമുണ്ട് മീഡിയാകാര്യങ്ങളില്‍..

രാജന്‍ വെങ്ങര said...

എന്റെ അയല്‍ക്കരന്‍ ആണു.പുള്ളിക്കെന്നെ നന്നായി അറിയും.N.P.Krishnan മാഷിന്റെ അനിയന്‍ എന്നുപറഞ്ഞാല്‍ മതി, എന്നെ ഓര്‍മ്മ വരും.(ഇനി ഓര്‍മ്മ വരുന്നില്ലാ എങ്കില്‍,ഇവരെല്ലാം കൂടി ശ്രീ C .L . JOSINTE,ജ്വലനം എന്ന നാടകം കളിക്കാന്‍ പുറപെട്ടതിന്റെ കഥ കവിതയായി എഴുതിക്കളയും എന്നു പറഞ്ഞാല്‍ മതി.)

എന്റെ ബ്ലൊഗ് സന്ദര്‍ശിച്ചതിനും ഇങ്ങിനെയൊരു കുറിപ്പിട്ടതിനും നന്ദിയുണ്ടു.തുടര്‍ന്നും വരുമല്ലൊ.
സ്നേഹപൂര്‍വ്വം
രാജന്‍.

രാജന്‍ വെങ്ങര said...

അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

നവരുചിയന്‍ said...

ആദ്യത്തെ ആറു വരികള്‍ .. മാറി നില്‍കുന്ന പോലെ തോന്നി . പിന്നെ ഞാന്‍ ആസ്വദിച്ച് വായിച്ചു . വളരെ നന്നായി .... ഇനിയും പുതിയ കവിതകള്‍ പ്രതിഷിക്കുന്നു

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)