പകല്‍ കിനാവുകള്‍ എന്ന ബ്ളൊഗിലേ തലകെട്ടില്ലാത്ത കവിതക്കു കമെന്റ് ആയിഇട്ടതു.
അഴിച്ചടുക്കിവെക്കാന്‍
നമുക്കെത്ര മൂടികള്‍,
ചേരുംപടി ചേര്‍ത്തീടേണം
മാത്രകള്‍ക്കുള്ളില്‍.
കൊന്‍ചിവന്ന കുഞ്ഞിനു,
അഛ്ച്ചനാവേണം നാം,
അരമാത്രയില്‍!.
അന്നമൂട്ടിയോരമ്മക്കു,
മോനുമാവേണം,
ഏട്ടനും,അനിയനും
നൊടിയിട കൊണ്ടാവേണം
അമ്മാവനുമനന്തിരവനുമതു പോലെ!
നിമിഷവേഗത്തിലാവണം
നാം പ്രിയതമയ്ക്കാല്‍മനാഥന്‍!!
വേഷമിതേതും ചേര്‍ന്നുനില്‍ക്കേണം
അരങ്ങിതിലാടുന്നേരം,
മുഖംമ്മൂടികളണീയേണം
മുഷിവു തോന്നാതെ നിരന്തരം.
നീരസമൊട്ടുമരുതു,
നാം അരസികനാവുമതുനിശ്ച്ചയം.
ആടിതളര്‍-ന്നിടയിലൊന്നു
നമുക്കു നമ്മെ കാണുവാന്‍,
മൂടികളിതഴിച്ചുവെക്കേണം.
പലകെട്ടുകളിഴപിരിച്ചഴിച്ചു നാം.
ചൊല്ലാം നമുക്കിതു ജീവിതം!!
3 comments:
കമന്റായാലെന്ത്
പോസ്റ്റായാലെന്ത്
സംഗതി കൊള്ളാം
thank you for your nice words.
ഇത്രെയും നല്ല വരികള്‍ക്ക് ഞാന്‍ കാരണമായല്ലൊ.
ധന്യനായിരിക്കുന്നു ഞാന്‍.
Post a Comment