ഒരു നാട്ടില്‍പ്പോക്ക്...!
പോയ്വരൂ...,
പത്തറുപതു
ദിനരാത്രങ്ങളിനിയുണര്വിന്റെ
പവിഴമല്ലിപൂക്കളാക്കൂ.
പാടവരമ്പിലൂടേയന്തി
വെളീച്ചത്തിലൊരു
മിന്നുവെളിച്ചമായ്
മുരടനക്കി യെത്തു
മൊരുകൂട്ടുകാരന്,
നേര്ത്തൊരൊച്ചയാല്
ചോദിച്ചിടാംനീയെന്നു വന്നു?
ഇന്നെത്തിയെന്നുത്തരം
തേടുവതിനിടയിലോര്ക്കുമാ
പഴയ ഗാഥകള്‍!
അവനുമൊന്നിച്ചൂരു
ചുറ്റിയപഴയകാല കഥകള്‍്
ദൂരെ നീ വാഴ്വിന്റെ കണക്കില്‍,
സൂത്രവാക്യങ്ങളൊന്നിച്ചു
പടപൊരുതി ജയിച്ചിന്നുന്-
മത്തനായി തിരിച്ചെത്തി.
അവനോ,
നിഴലു പോലൊട്ടി പിടിച്ചൊരാ,
പ്രാരാബ്ദ നദിയുടെ നെന്ചിനു
കുറുകേ ജീവിത തോണി
തുഴഞ്ഞ-വശനായവന്‍
വഴിപഥങ്ങളില്,
പാഥേയപ്പൊതി
പകുത്തെടുത്തു-
ണ്ടോരാപകല്
നീയവനേകിയ
വാഗ്ദാനം
മറക്കതിരിക്കുക.
പോവുക.,
പത്തറുപതു
ദിനരാത്രങ്ങളിനിയുണര്വിന്റെ
പവിഴമല്ലിപൂക്കളാക്കുക.
2 comments:
അതും നന്നായി.
haay, valare nannaayi
Post a Comment