Tuesday, December 22, 2009

വാക്കുകളര്‍ച്ചനപൂക്കളാവുകില്‍.....!!

വാക്കുകള്‍
അവനായുള്ള
അര്‍ച്ചനപ്പൂക്കളാവേണം.
അവനവന്ഭിമതം
അറിയിക്കുവാന്‍
ആരുമരുതരുതു
അനഭിമത ശബ്ദ
വാചോടോപമന്യനില്‍

വിസ്മയപ്പിക്കാം
വിനോദിപ്പിക്കാം
വേദനിപ്പിക്കാത്ത
വാക്കിനാല്‍

രസിപ്പിക്കാം
രതി നുകരാം
രമ്യമാം
വാക്കിനാല്‍

പങ്ക് വെക്കാം
പാതി മാറ്റാം
പതമുള്ള
വാക്കിനാല്‍


നന്ദിയാവാം
നാന്ദിയാവാം
നനവുള്ള
വാക്കിനാല്‍

നിന്ദയരുതു
നീറ്റലരുതു
നിണമണിഞ്ഞ
വാക്കിനാല്‍

നീണ്ടുപോവുമിത്
ഓര്‍ത്തെടുക്കുകില്‍
കോര്‍ത്തിടുവാനുള്ള
വാക്കുകള്‍
ആതുരായയവര്‍ക്ക്
ആനന്ദമാവേണം,
അല്ലാതെയരുതത്തതോതി
അരികളാവരുതാരും പരസ്പരം

വാക്കുകള്‍
അവനാ*യുള്ള
അര്‍ച്ചന പൂക്കളാവേണം.

അവന്‍= ദൈവം

8 comments:

ഉപാസന || Upasana said...

Bhai

good. cheers
:-)
Upasana

കണ്ണനുണ്ണി said...

പടങ്ങള്‍ ഭംഗിയായി കോര്തിരിക്കുന്നു

അരുണ്‍ കരിമുട്ടം said...

വാചോടോപന്യനില്‍

ഈ വാക്കിന്‍റെ അര്‍ത്ഥമെന്തുവാ??
(ബാക്കി എല്ലാം മനസിലായി, ഇത് മാത്രം ഊഹിച്ചു)

the man to walk with said...

ishtaayi

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു മാഷേ

രാജന്‍ വെങ്ങര said...

ഉപാസന,കണ്ണനുണ്ണി,ആരുണ്‍,ദി മാന്‍ റ്റു വാക് വിത്,ശ്രീ..എല്ലാവര്‍ക്കും നന്ദി.
അരുണ്‍,ഒരക്ഷര “പിസാസ്” വന്നു കേറിയതാ... ചൂണ്ടിക്കാണിച്ചതിനു നന്ദി.തിരുത്തിയിട്ടുണ്ട്..ഇപ്പോള്‍ ഊഹിക്കാതെ തന്നെ അര്‍ഥം മനസ്സിലാവുമല്ലോ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര

Sushmaraj said...

pavithramaya varikal......jeevitayathrayil ee pavitrata kathusookzhikkan kazhiyunnavar bagyavanmar.......!

orupadu nandi...! vakkukale daivamayi archikkan enikkum oravasaram thannu...

arthavyapthiyulla varikal kavyatmakamaya saundaryathode parisudhamayi nilkunnu........eniyum engane prateekshikkatte

മാണിക്യം said...

വാക്കുകള്‍ അവനായുള്ള(ദൈവം)
അര്‍ച്ചന പൂക്കളാവേണം..

അക്ഷരം എന്നാല്‍ ഒരിക്കലും നശിക്കാത്തത് എന്നര്‍ത്ഥം.
അനശ്വരമായത് ഒന്നേയുള്ളൂ ഈശ്വരന്‍.
വക്കുകള്‍ കൊണ്ടര്‍ച്ചന ഈശ്വരനു തന്നെയാവട്ടെ!
പുതുവല്‍സരാശംസകള്‍ നേരുന്നു

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)