തിരിച്ചറിവുകള്‍
നക്ഷ്ത്രത്തെ തിരഞ്ഞു ചെന്നപ്പോള്‍
കണ്ടെടുക്കനായതു അനന്തതയുടെ
മുഖപടത്തില്‍ നിന്നും
ചൂഴ്ന്നെടുക്കപെട്ട
അന്ധകാരത്തിന്റെ
കണ്‍കുഴിമാത്രം।
വേദനക്കു മറുമരുന്നു
തേടി വന്നപ്പോള്‍
കുറിച്ചു തന്നതു
വേര്‍പാടിന്റെ
കടും കഷായം!
കുടിച്ചിറക്കാന്‍
വാ തുറന്നപ്പോള്‍
നാവിലേക്കിട്ടു തന്നതു
വെറുപ്പിന്റെ
ഗുളികകളും!
നിഴലിനകത്തു
നിറമുണ്ടെന്നു കരുതി
നിലം മാന്തിയപ്പോള്‍
കൈയ്യില്‍ തടഞ്ഞതു
നിറമില്ലാത്ത കുറെ
ഓര്‍മ്മകള്‍ മാത്രം।
തിരിച്ചും മറിച്ചും
നോക്കിയപ്പോള്‍
വലിച്ചെറിയാന്‍
ആവശ്യപെട്ടതും
നീ തന്നെ।
നക്ഷ്ത്രങ്ങളുടെ
തിളക്കം കാലഹരണപെട്ട
സത്യമാണെന്ന്
പറഞ്ഞപ്പോഴും
നീ ചിരിച്ചതേ ഉള്ളൂ।
പനികിടക്ക
മരീചികകള്‍
അടരാടുന്ന മരുഭൂവാണെന്നു
ഞാന്‍ തിരിച്ചറിയുന്നത്
അന്നാണു.
1 comment:
this is really worth sharing. thanks
Assignment
Post a Comment